Breaking News
തെയ്യം നിറഞ്ഞാടുന്ന കണ്ണൂരിലെ രാപ്പകലുകൾ; ഞങ്ങൾക്കിത് ജീവിതമാണ്, ജീവനുമാണെന്ന് കോലധാരികൾ
ഡിസംബറിലെ ഒരു വ്യാഴാഴ്ച രാവിലെ ആലുവ റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ നിറയെ മനുഷ്യരുണ്ടായിരുന്നു. ആരും ആരെയും ഗൗനിച്ചില്ല, കുശലം ചോദിച്ചില്ല, എന്തിന് ഒരു പുഞ്ചിരി പോലും പരസ്പരം കൈമാറിയില്ല. എട്ട് മുപ്പതിന് ഏറനാട് എക്സ്പ്രസ് കിതച്ചെത്തിയപ്പോൾ യാത്രക്കാർ ധൃതിപ്പെട്ട് അവരവരുടെ കമ്പാർട്ടുമെന്റുകൾ കണ്ടെത്തി അതിലേക്ക് ഊളിയിട്ടു.
ആറ് മണിക്കൂറിന് ശേഷം അതേ ട്രെയിൻ തലശേരി സ്റ്റേഷനിലെത്തിയപ്പോഴും പ്ലാറ്റ്ഫോമിൽ ആലുവയിലെപ്പോലെ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലാത്ത മനുഷ്യരുടെ കൂട്ടമുണ്ടായിരുന്നു. പക്ഷേ അവർക്കിടയിൽ മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിറഞ്ഞ ചിരിയോടെ ഓടിവന്ന് കെട്ടിപിടിക്കാനും യാത്ര സുഖമായോ എന്ന് ചോദിക്കാനും കൂട്ടിക്കൊണ്ട് പോകാനും രണ്ട് മനുഷ്യർ വേറെയുണ്ടായിരുന്നു. ധന്യയും അനിയൻ ബൈജുവും. യാത്രയിൽ ഒപ്പമുണ്ടായിരുന്ന സുരേന്ദ്രൻ ചേട്ടന്റെയും ഭാര്യ ഷാനിതയുടെയും ബന്ധുക്കളാണ്. പക്ഷേ ഒറ്റ മിനിറ്റ് കൊണ്ട് അവരെനിക്കും ഉറ്റവരായി.
എന്തുകൊണ്ടാണ് കോടാനുകോടി മനുഷ്യർക്കിടയിൽ ചിലർ മാത്രം സൗഹൃദത്തിലാകുന്നത്, പരസ്പരം ഹൃദയബന്ധുക്കളാകുന്നത്. ആരൊക്കെ ആർക്കൊക്കെ പ്രിയപ്പെട്ടവരാകണമെന്ന നിയമം ആരുടെ നിശ്ചയമാണ്. പലപ്പോഴും ആശയക്കുഴപ്പത്തിലാക്കിയ ആ ചോദ്യവുമായാണ് തലശേരിക്കടുത്ത് ആറാംമൈലിലെ ധന്യയുടെ വീടിന് മുന്നിലെത്തിയത്.
കാറിൽ നിന്നിറങ്ങും മുൻപേ കണ്ടു, ഏറെക്കാലമായി കാത്തിരുന്ന ആരോ തിരിച്ചെത്തിയ സന്തോഷത്തോടെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന ഒരു കുടുംബത്തെ. സ്വന്തം വീട്ടിൽപ്പോലും ലഭിക്കാനിടയില്ലാത്ത കരുതലും കാത്തിരിപ്പും കണ്ടപ്പോൾ മനസൊന്ന് തുടിച്ചു. ജീവിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഈ വീടാകെ നിറഞ്ഞുനിൽക്കുന്നുണ്ടല്ലോ എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിച്ചു.
തെയ്യങ്ങളെക്കുറിച്ച് കേട്ടുതുടങ്ങിയിട്ട് എത്രയോ കാലങ്ങളായിരിക്കുന്നു. മാറിമാറിയെത്തിയ തെയ്യങ്ങൾക്ക് പിന്നാലെ ഓടിയും നിന്നും രൗദ്രതയിൽ പേടിച്ചും സൗമൃതയിൽ കുളിർത്തും അനുഗ്രഹത്തിൽ തളിർത്തും രാവെളുക്കുവോളം കഴിച്ചിട്ടുണ്ട്. ദൈവത്തറയിലെ തെയ്യക്കോലത്തിനുള്ളിലെയും പുറത്തെയും നേരനുഭവങ്ങൾ കേൾക്കാനും കാണാനുമായിരുന്നു ഇത്തവണത്തെ കണ്ണൂർ യാത്ര. തെയ്യം കെട്ടുന്നവർ വേഷമഴിച്ചു കഴിഞ്ഞാൽ കണ്ണൂരുകാർക്ക് കോലധാരികളാണ്. രാവെളുക്കുവോളം നിറഞ്ഞാടി ആയുസും ആരോഗ്യവും ഹോമിച്ചവരാണ് മിക്കവരും. പ്രായമാകും മുന്‍പ് വാർദ്ധക്യം ബാധിക്കുന്ന ശരീരത്തിനുള്ളിൽ പക്ഷേ കൊട്ടും പാട്ടുമായി നിറഞ്ഞാടിയ യൗവനം ഇരമ്പുന്ന ഒരു മനസുണ്ടാകുമെന്ന് പുറപ്പെടും മുന്‍പ് കണ്ണൂരുകാരനായ ഒരു സുഹൃത്ത് പറഞ്ഞിരുന്നു.
എഴാം വയസിൽ അണ്ടല്ലൂർ കാവിൽ ലവകുശൻമാരുടെ വേഷം കെട്ടിതുടങ്ങിയതാണ് പിണറായി കിഴക്കുംഭാഗം സ്വദേശിയായ പ്രദീപൻ പിണറായി. പെരുവണ്ണാൻ സമുദായത്തിൽ പരമ്പരാഗതമായി തെയ്യം കെട്ടുന്നവരുടെ തറവാടാണ് പ്രദീപിന്റേത്. മുത്തശ്ശൻ ചാത്തു അണ്ടല്ലൂരിൽ നാൽപത് വർഷത്തോളം ദൈവത്താറായി. തെയ്യം കലാകാരൻമാർക്ക് മരുമക്കത്തായ സംവിധാനമായതിനാൽ മുഖ്യവേഷങ്ങൾ ചെയ്യുന്നത് ആ വഴിക്കുള്ളവരാണ്. അച്ഛൻ കുഞ്ഞിക്കണ്ണൻ ബിസിനസിനൊപ്പം സമയം പോലെ തെയ്യം കെട്ടാനും പോകുമായിരുന്നു. തെയ്യം കെട്ടുന്നതും ആടുന്നതുമൊക്കെ കണ്ട് വളർന്നതിനാൽ തനിക്ക് പ്രത്യേക പരിശീലനമൊന്നും ആവശ്യമുണ്ടായിരുന്നില്ലെന്ന് പ്രദീപൻ പറയുന്നു.
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് പ്രദീപൻ തിരക്ക് കുറച്ചെങ്കിലും മകൻ വിശാൽ പിണറായി സജീവമായി രംഗത്തുണ്ട്. വിശാൽ മൂന്നാംക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി തെയ്യം കെട്ടുന്നത്. അമ്മാവൻമാരുടെ കൂടെയായിരുന്നു ഇറങ്ങിത്തുടങ്ങിയത്. പിന്നീട് തെക്കൻകരിയാത്തിന്റെ കൂടെയുള്ള കുട്ടിത്തെയ്യമായ കൈക്കോടനായി. വണ്ണാൻ സമുദായത്തിലുള്ളവർ മാത്രം കെട്ടുന്ന തെയ്യങ്ങളിലൊന്നാണ് തെക്കൻ കരിയാത്ത്. ഒമ്പതാം ക്ലാസ്സ് വരെ കുട്ടിത്തെയ്യമായി തുടർന്നു. കുട്ടിത്തെയ്യമാണെങ്കിലും തെയ്യമിറങ്ങുന്നതിനുള്ള പുറപ്പാടുകളൊക്കെ സമാനമാണ്. പിന്നീട് തിരുവപ്പനും മുത്തപ്പനും മണത്തറപ്പോതിയുമൊക്കെയായി ദൈവത്തറകളിൽ നിറഞ്ഞാടി.
23 വയസേയുള്ളു വിശാലിന്. പക്ഷേ തെയ്യത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു അറുപതുകാരന്റെ ഗൗരവത്തോടെയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. തെയ്യത്തിന് പിന്നിൽ അടിയുറച്ച വിശ്വാസമുണ്ടെന്ന് ഈ ചെറുപ്പക്കാരൻ ചൂണ്ടിക്കാണിക്കുന്നു. വിട്ടുവീഴ്ച ചെയ്യാനൊന്നുമില്ല, അത് പൂർണമായും കീഴടങ്ങലാണ്, സമർപ്പിക്കലാണ്. കാണികളിൽ പരിചയക്കാരുണ്ടെങ്കിലും ആരും മനസിലേക്ക് കടക്കില്ല.
കളിയാട്ടത്തിനിറങ്ങിയാൽ മനസ് മറ്റൊരു തലത്തിലാകുമെന്നും അതങ്ങനെ സംഭവിക്കുകയാണെന്നും വിശാൽ പറയുന്നു. തെയ്യങ്ങളോട് സങ്കടങ്ങൾ പറയാനെത്തുന്നവർ ഒരുപാടുണ്ട്. അവരെ അനുഗ്രഹിച്ച് സമാധാനിപ്പിച്ചയച്ചാണ് തെയ്യം പിൻവാങ്ങേണ്ടത്. പിറ്റേവർഷം അതേ ആൾക്കാർ സന്തോഷത്തോടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് അറിയിക്കുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ടെന്ന് പ്രദീപനും വിശാലും ഒരുപോലെ പറയുന്നു. ആദ്യമായി തെയ്യം കാണാനെത്തുന്ന ഒരാൾക്ക് ഒന്നും മനസിലായെന്ന് വരില്ല. ഓരോ തെയ്യത്തിന്റെ വരവിലും ഓരോ കഥയുണ്ട്.
മറ്റ് ക്ഷേത്രകലകളിലെപ്പോലെ പരസ്പരസംഭാഷണങ്ങളില്ല. ഒരു തെയ്യമിറങ്ങിക്കഴിഞ്ഞ് പിന്നാലെ അടുത്ത തെയ്യമെത്തും. അതോടെ ആദ്യമിറങ്ങിയ തെയ്യം ഭക്തരെ അനുഗ്രഹിച്ച് പിൻവാങ്ങും. നവംബർ പകുതിയോടെയാണ് വടക്കൻ കേരളത്തിൽ കളിയാട്ടങ്ങൾ തുടങ്ങുന്നത്. ഫെബ്രുവരി പകുതിയോടെ അവസാനിക്കുമെങ്കിലും ചിലയിടങ്ങളിൽ ഏപ്രിൽ മെയ് വരെ അത് നീളും.തെയ്യത്തെക്കുറിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങൾ മുതൽ പ്രദീപനും മകൻ വിശാലും വിശദീകരിച്ചു. കൂടുതൽ യുവാക്കൾ തെയ്യം കെട്ടാനെത്തണമെന്നും പഴയ ആൾക്കാർ വിശ്രമിക്കട്ടെ എന്നുമാണ് അറുപതിലെത്തുന്ന പ്രദീപൻ പിണറായിയുടെ അഭിപ്രായം.
പ്രദീപൻ എന്ന അച്ഛന് മകനെക്കുറിച്ച് അഭിമാനമുണ്ട്, പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് തെയ്യക്കോലത്തിലേക്ക് അവൻ സ്വയം ഇറങ്ങിവന്നതിന്.. വിശാലിന് പ്രദീപൻ എന്ന അച്ഛനും അമ്മാവൻമാരുമടങ്ങുന്ന കുടുംബത്തെയോർത്തും അഭിമാനമുണ്ട്. തെയ്യം കെട്ടിയിറങ്ങുക എന്നത് തങ്ങളുടെ അവകാശമാണെന്നും അതൊരു നിയോഗമാണെന്നും എല്ലാ തെയ്യം കലാകാരൻമാരെയും പോലെ വിശാലും വിശ്വസിക്കുന്നു. കാരണം അവർക്കത് ജീവിതമാണ്, അവരുടെ ജീവനുമാണ്.
ആചാരവിധിപ്രകാരം ഗുരുക്കൻമാരെയും ദൈവങ്ങളെയും വണങ്ങിയിറങ്ങിയാൽ പിന്നെ അതുവരെയുണ്ടായിരുന്ന വ്യക്തിയില്ല. അമാനുഷികമായ ഒരു ശക്തിയാൽ നിയന്ത്രിക്കപ്പെടുകയാണ് തങ്ങളെന്ന് പ്രദീപനും വിശാലും ഉൾപ്പെടുന്ന തെയ്യം കലാകാരൻമാർ പറയുന്നു. കാഴ്ചക്കാർക്ക് തെയ്യങ്ങൾ അദ്ഭുതതശക്തികളുള്ള പ്രത്യക്ഷദൈവങ്ങളാണ്. അതവരുടെ ഗ്രാമദേവതകളാണ്.
മണിക്കൂറുകളോളം തെയ്യക്കോലത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ഒരു മനുഷ്യനെക്കുറിച്ച് കണ്ടിരിക്കുന്നവർ പക്ഷേ ചിന്തിക്കാറില്ല. നേരത്തോട് നേരമായാലും ഭക്ഷണം കഴിക്കാതെ പ്രാഥമികകൃത്യങ്ങൾ പോലും ചെയ്യാതെ ഉയർത്തിക്കെട്ടിയ കൈകളൊന്നഴിച്ച് താഴ്ത്താതെ തങ്ങൾക്ക് മുന്നിൽ നിറഞ്ഞ് നിന്നാടാൻ ദൈവങ്ങൾക്കല്ലാതെ ആർക്ക് കഴിയുമെന്ന് അവർ ചോദിക്കുന്നു.
അതുകൊണ്ട് തന്നെ വിശപ്പും ദാഹവും ഉറക്കവുമില്ലാത്ത മുത്തപ്പന്റെയും പോതിയുടെയും മുച്ചിലോട്ട് ഭഗവതിയുടെയും ഗുളികന്റെയും പൊട്ടന്റെയും മുന്നിൽ ഒരു പിടി ആവശ്യങ്ങളുമായി എപ്പോഴും ആൾക്കൂട്ടമുണ്ടായിരിക്കും. അങ്ങനെ രാവും പകലുമില്ലാതെ നീളുന്ന കളിയാട്ടക്കളരികളിൽ തെയ്യങ്ങളും മനുഷ്യരും ഉത്സവം തീർത്തുകൊണ്ടേയിരിക്കും.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്