Breaking News
ദുരൂഹത ബാക്കിയാക്കി മാത്യുവിന്റെ വേർപാട്

കേളകം : കാണുന്നവരോടൊക്കെ സൗമ്യമായി പെരുമാറിയിരുന്ന പ്രിയപ്പെട്ട മാത്യുവിന് എന്തുസംഭവിച്ചെന്ന ദുഃഖമാണ് കേളകം സ്വദേശികൾ പരസ്പരം പങ്കുവെക്കുന്നത്. അഞ്ചുപതിറ്റാണ്ടായി കേളകത്ത് തലയുയർത്തിനിൽക്കുന്ന മഹാറാണി ടെക്‌സ്റ്റയിൽ എന്ന സ്ഥാപനത്തെപ്പറ്റി അവിടെയെത്തുന്ന എല്ലാവർക്കുമറിയാം.
ഏറെക്കാലമായി വസ്ത്രവ്യാപാരശാലയുടെ അമരത്തിരിക്കുന്ന എം.കെ. മാത്യു എന്ന മാത്തച്ചനും സുപരിചിതൻ. മകളുടെ കല്യാണം നടക്കാനിരിക്കേ കുടുംബത്തിലുണ്ടായ ദുഃഖം ഉൾക്കൊള്ളാനാവാത്ത പ്രയാസത്തിലാണ് ബന്ധുക്കളും നാട്ടുകാരും.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കണിയാരത്തെ റബ്ബർത്തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ കത്തുന്നത് സമീപത്തുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടത്. വയനാട് ജില്ലാ സ്കൂൾ കലോത്സവം ചൊവ്വാഴ്ച തുടങ്ങാനിരിക്കേ അതിനുള്ള ഉത്സാഹത്തിലായിരുന്നു നാടൊന്നാകെ. സ്കൂൾ കലോത്സവം നടക്കുന്ന ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂളിനു തൊട്ടുമുന്നിലുള്ള മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കാർ നിർത്തിയിട്ടിരുന്നത്.കത്തീഡ്രലിൽനിന്ന് മഠത്തിലേക്ക് പോകാനായി മുമ്പ് ഇതുവഴി റോഡ് ഉണ്ടായിരുന്നെങ്കിലും മഠത്തിലേക്ക് മറ്റുവഴിയുള്ളതിനാൽ ഇപ്പോൾ ഇതുവഴി വാഹനങ്ങൾ കൊണ്ടുപോകാറില്ല. എങ്കിലും നടവഴിയായി റോഡ് ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.
കേളകത്തുനിന്ന് ആളൊഴിഞ്ഞ ഈ സ്ഥലത്ത് മാത്യു എങ്ങനെ എത്തിയെന്ന സംശയമാണ് എല്ലാവരിലുമുള്ളത്.
സഹോദരൻ കുര്യാക്കോസിന്റെ ഉടമസ്ഥതയിലുള്ളതാണ് മാത്യു ഉപയോഗിച്ച കാർ. വാഹനത്തിന്റെ നമ്പർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ആളെപ്പറ്റിയുള്ള സൂചന പോലീസിന് ലഭിച്ചത്.
വൈകീട്ടോടെ ബന്ധുക്കളും നാട്ടുകാരും എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാത്യു കാറോടിച്ചുപോകുന്ന ദൃശ്യം സെയ്‌ന്റ് ജോസഫ്‌സ് കത്തീഡ്രലിൽ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മാനന്തവാടി ഭാഗത്തുനിന്നാണ് കാർ വന്നതെന്ന് വീഡിയോയിലൂടെ വ്യക്തമാണ്.
ഒരുനിമിഷം കത്തീഡ്രലിനുമുന്നിൽ നിർത്തിയ ശേഷമാണ് ദേവാലയത്തിന്റെ അരികുവഴി കടന്നുപോകുന്ന റോഡിലൂടെ മാത്യു കാർ ഓടിച്ചുപോയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽമാത്രമേ കൂടുതൽ കാര്യങ്ങൾ അറിയാനാകൂ.
മകളുടെ കല്യാണം നടക്കാനിരിക്കേ എത്തിയ ദുരന്തം
26-ന് നടക്കാനിരുന്ന മകളുടെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു മാത്യുവും കുടുംബവും. ഇതിനായി കാറ്ററിങ് സർവീസും പേരാവൂർ തൊണ്ടിയിൽ എത്തി ഓഡിറ്റോറിയവും ബുക്ക് ചെയ്തിരുന്നു. തിങ്കളാഴ്ച കെ.എസ്.എഫ്.ഇ.യിലേക്ക് എന്നുപറഞ്ഞാണ് വീട്ടിൽനിന്നിറങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു.
വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരനും നാട്ടുകാരും ബന്ധുക്കളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മാനന്തവാടി അഗ്നിരക്ഷായൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ പി.സി. ജെയിംസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.
മാനന്തവാടി സ്റ്റേഷനിലെ എ.എസ്.ഐ. കെ. മോഹൻദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ആദ്യം സ്ഥലത്തെത്തിയത്. തുടർന്ന് മാനന്തവാടി എസ്.ഐ. കെ.കെ. സോബിൻ, ജൂനിയർ എസ്.ഐ. സാബു ചന്ദ്രൻ, ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരീം, ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ എന്നിവരും സ്ഥലത്തെത്തി. മാനന്തവാടി ഡിവൈ.എസ്.പി.യുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി

തിരുവനന്തപുരം : ആഗോള കത്തോലിക്കാ സഭയുടെ ഇടയന് ഫ്രാന്‍സിസ് മാര്‍പാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീര്‍ഘകാലം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. 1936 ഡിസംബര്‍ 17ന് അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ജനനം. പിതാവ് മരിയോ റെയില്‍വേയില്‍ അക്കൗണ്ടന്റ് ആയിരുന്നു. മാതാവ് റെജീന സിവോറി. ജോര്‍ജ് മരിയോ ബെര്‍ഗോഗ്ളിയോ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ഥ പേര്‍. കെമിക്കല്‍ ടെക്നീഷ്യന് ബിരുദം നേടിയ ജോര്‍ജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ല്‍ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ല്‍ ബിഷപ്പും 1998ല്‍ ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പുമായി.
2001ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ കര്‍ദിനാളാക്കി. ശാരീരിക അവശതകള്‍ കാരണം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തപ്പോള്‍, പിന്‍ഗാമിയായി. 2013 മാര്‍ച്ച് 13-ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാര്‍പാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പ.ലളിതമായ ജീവിതംകൊണ്ടും ശക്തമായ നിലപാടുകള്‍കൊണ്ടും ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തിന്റെ ആകെ ശ്രദ്ധ നേടി. മതങ്ങള്‍ക്കിടയിലെ ആശയവിനിമയത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ പിന്തുണച്ചു.
കാലാവസ്ഥ വ്യതിയാനം, ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള സമീപനം, യുദ്ധങ്ങള്‍, വംശീയ അതിക്രമങ്ങള്‍ തുടങ്ങി മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളിലെല്ലാം മാനവികതയുടെ പക്ഷം ചേര്‍ന്നു. സ്വവര്‍ഗ ലൈംഗികത കുറ്റകൃത്യമല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടു. വധശിക്ഷയ്ക്കെതിരെയും നിലപാട് സ്വീകരിച്ചു. ഗസ്സയിലും യുക്രൈനിലും യുദ്ധത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് വേ്ണ്ടി പ്രാര്‍ഥിച്ചു. സമാധാനത്തിന് വേണ്ടി ആഹ്വാനം ചെയ്തു. ഉരുളുകൊണ്ടുപോയ വയനാട്ടിലെ ജീവിതങ്ങള്‍ക്ക് വേണ്ടിയും ആ കൈകള്‍ ദൈവത്തിന് നേരെ നീണ്ടു.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്