Connect with us

Breaking News

പുതിയ ലേബര്‍ കോഡുകള്‍: ആശയ പരമായി മുന്നോട്ടെങ്കിലും പ്രായോഗികത കുറവ്

Published

on

Share our post

റിസര്‍ച്ച് അസോസിയേറ്റ്, സി.പി.പി.ആര്‍തൊഴിൽ നിയമങ്ങളിൽ ആശയപരമായ വലിയ മാറ്റങ്ങളാണ് അടുത്തകാലത്തായി ഉണ്ടായത്. പുതിയ ലേബർ കോഡുകൾ വന്നെങ്കിലും വ്യക്തമായ ചട്ടങ്ങൾ ഇല്ലാത്തത് ഈ നിയമങ്ങൾ നടപ്പിലാക്കാൻ വെല്ലുവിളിയാവുകയാണ്. ഒരു കാലത്ത് ഫാക്ടറികളിൽ രാത്രി ജോലി ചെയ്യുന്നതിന് സ്ത്രീകളെ നിയമപരമായി വിലക്കിയിരുന്നു. എന്നാൽ ഇപ്പോൾ, സ്ത്രീകളെ അവരുടെ സമ്മതപ്രകാരം രാത്രി ജോലികളി നിയമിക്കാം.

പക്ഷെ ഇത് നടപ്പിലാക്കാനായി സംസ്ഥാന സർക്കാരുകൾ കൊണ്ടുവന്ന കരട് ചട്ടങ്ങൾ ആശയപരമായി മുന്നിട്ട് നിൽക്കുന്നതാണെങ്കിലും പ്രായോഗികത കുറഞ്ഞതാണ്.2020ലാണ് ഒക്കുപേഷണൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിംഗ് കണ്ടീഷൻസ് കോഡ് (ഒ.എസ്.എച്ച്.സി) നിലവിൽ വന്നത്. 1948ലെ ഫാക്ടറി ആക്റ്റ് പ്രകാരം ഫാക്ടറികളിൽ സ്ത്രീകൾക്ക് രാത്രിയിൽ ജോലി ചെയ്യുന്നതിന് ഉണ്ടായിരുന്ന വിലക്ക് ഇതോടെ ഇല്ലാതായിരുന്നു. എന്നാൽ, തൊഴിൽ നിയമങ്ങൾ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിഷയമായതിനാൽ, ഒ.എസ്.എച്ച് കോഡ് നടപ്പിലാക്കുന്നതിന് വേണ്ട ചട്ടങ്ങൾ പുറപ്പെടുവിക്കാനുള്ള ചുമതല സംസ്ഥാന സർക്കാരിനാണ്. ഓരോ സംസ്ഥാനങ്ങൾ അനുസരിച്ച് ഈ ചട്ടങ്ങൾ മാറിവന്നേക്കാം.

ഇതുവരെ, 24 സംസ്ഥാനങ്ങൾ ഒ.എസ്.എച്ച് കോഡിന് കീഴിലെ കരട് ചട്ടങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചട്ടങ്ങൾ നടപ്പിലാക്കുന്നതിനാണ് പ്രായോഗികമായ വെല്ലുവിളി നേരിടുന്നത്.2021ൽ കേരളം പുറപ്പെടുവിച്ച കരട് നിയമപ്രകാരം രാത്രി കാലങ്ങളിൽ സ്ത്രീകളെ ജോലിക്കെടുന്നതിനായി തൊഴിലുടമകൾ മുൻകൂറായി ചെയ്യണ്ടേ ചില വ്യവസ്ഥകളുണ്ട്. 44ാം ചട്ടത്തിലാണ് ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ആവശ്യത്തിന് വെളിച്ചമുണ്ടാകണം, ഭക്ഷണം കഴിക്കാനായി പ്രത്യേക മുറികൾ, പ്രത്യേകം ശുചിമുറികൾ, ജോലി ചെയ്യുന്നതിന് അടുത്തുതന്നെ കുടിവെള്ള സൗകര്യങ്ങൾ, താമസ സ്ഥലത്ത് എത്തുന്നതിനുള്ള ഗതാഗത സൗകര്യങ്ങൾ, ആവശ്യത്തിനുള്ള സെക്യൂരിറ്റികൾ എന്നിവയാണ് ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സംരക്ഷണ നടപടികൾ.

സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഇത്തരം വ്യവസ്ഥകൾ ആവശ്യമാണെങ്കിലും, ഇവ നടപ്പിലാക്കാൻ വലിയ തുകകൾ ചിലവഴിക്കേണ്ടതായി വരും. മാത്രമല്ല, ഇത്തരം വ്യവസ്ഥകൾ ശരിയായി നടപ്പിലാക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ കൂടുതൽ വകുപ്പുതല പരിശോധനകളും ഉണ്ടായേക്കാം. ഇത്തരം കാരണങ്ങളാൽ തൊഴിലുടമകൾക്ക് സ്ത്രീകളെ ജോലിയിൽ എടുക്കാൻ താൽപര്യം കുറയുകയും പുരുഷന്മാരെ ജോലിയിൽ എടുക്കാനുള്ള താത്പര്യം കൂടുകയും ചെയ്യുന്നു.മാത്രമല്ല, ഒ.എസ്.എച്ച് കോഡിലെ സെക്ഷൻ 43 അനുസരിച്ച്, സ്ത്രീകളുടെ സമ്മതം ലഭിച്ചാൽ മാമ്രേ അവരെ രാത്രികാലങ്ങളിൽ ജോലി ചെയ്യിപ്പിക്കാൻ സാധിക്കൂ. ഉത്പാദന മേഖലയിൽ സ്ത്രീകൾ രാത്രി ജോലി ചെയ്യുന്നത് സാധാരണമല്ലാത്തതിനാൽ ഈ വ്യവസ്ഥ വളരെ പ്രധാനമാണ്, ഇക്കാരണത്താൽ അവർക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം നൽകേണ്ടതാണ്.

എന്നാൽ, ഒ.എസ്.എച്ച് കോഡിലോ ചട്ടങ്ങളിലോ ഇത്തരം അനുവാദം എപ്പോൾ എടുക്കണമെന്നോ ഏതെല്ലാം അവസരങ്ങളിൽ അത് പിൻവലിക്കാമെന്നോ കൃത്യമായി പറയുന്നില്ല.സമ്മതം ആവശ്യപ്പെടുന്ന ഈ വ്യവസ്ഥ സ്ത്രീകളെ ശാക്തീകരിക്കുന്നതാണെങ്കിലും അത് പുരഷന്മാർക്കെതിരെ വിവേചനപരമായതാണ്. കാരണം, പുരുഷന്മാർക്ക് രാത്രിയിൽ ജോലി ചെയ്യുന്നതിനായി അവരുടെ അനുവാദം ആവശ്യപ്പെടുന്ന ഒരു നിയമ വ്യവസ്ഥയും നിലവിലില്ല. മറ്റൊരു കാര്യം എന്തെന്നാൽ, ഒരു സ്ത്രീ തൊഴിലാളി രാത്രിയിൽ ജോലി ചെയ്യുന്നതിന് സ്വയം സമ്മതം നൽകിയില്ലെങ്കിൽ, ഒരുപക്ഷെ, അത് അവരുടെ ജോലി സാദ്ധ്യതയേയും സ്ഥാനക്കയറ്റത്തേയും വരെ ബാധിച്ചേക്കാം. രാത്രി സമയങ്ങളിൽ ജോലി ചെയ്യാനുള്ള ചുമതല ഓരോരുത്തർക്കും മാറി മാറി നൽകുന്നതിനാൽ, സ്ത്രീ തൊഴിലാളികൾ അതിനായി സമ്മതം നൽകിയില്ലെങ്കിൽ, പുരുഷന്മാരായ തൊഴിലാളികൾ രാത്രി ജോലി ചെയ്യുന്നതിന് നിർബന്ധിതരാകും.

പുരഷമാർക്ക് രാത്രി ജോലി ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഇല്ലാതെ വരുമ്പോൾ, സ്ഥാപനങ്ങൾ ജോലി നൽകുന്നതിനായി സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് മുൻഗണന നൽകുകയും ചെയ്യും. അങ്ങനെ വരുമ്പോൾ ഈ നിയമത്തിന് വിപരീതഫലമാണ് ഉണ്ടാവുക. ഇത്തരം അവസ്ഥകളെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ചു നിയമത്തിൽ വ്യക്തമല്ല.സ്ത്രീകൾ ഫാക്ടറികളിൽ ജോലി ചെയ്യുന്നതിന് എതിരെ ഉണ്ടായിരുന്ന നിയമ നിയന്ത്രണങ്ങൾ മാറ്റിക്കൊണ്ട് ഉത്പാദന മേഖലയിൽ പുരോഗമനപരമായ മാറ്റം കൊണ്ടുവരാൻ ഒ.എസ്.എച്ച് കോഡിന് സാധിച്ചിട്ടുണ്ട്. എന്നാൽ, അതോടൊപ്പം തന്നെ സംസ്ഥാനങ്ങളും കുറച്ചുകൂടി വ്യക്തമായ ചട്ടങ്ങൾ പുറപ്പിടുവിച്ചുകൊണ്ട് സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്ത നിരക്ക് വർദ്ധിപ്പിക്കേണ്ടതാണ്.

ചട്ടങ്ങൾ ഉണ്ടാക്കിയെടുക്കുമ്പോൾ, സംരക്ഷണത്തിന്റെ പേരിൽ തടസങ്ങൾ നേരിടേണ്ടി വരുന്നതിന് പകരം, സ്ത്രീ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ തൊഴിലുടമകളെ എങ്ങനെ പ്രോത്സാഹിപ്പിക്കണം എന്നതിനെക്കുറിച്ച് സർക്കാർ ചിന്തിക്കണം. മാത്രമല്ല, സംരക്ഷണവും സുരക്ഷിതമായ യാത്രാ സൗകര്യവും നൽകേണ്ട ചുമതല തൊഴിലുടമകളുടെ മേൽ മാത്രം ആകരുത്. സംസ്ഥാനത്തെ സാമ്പത്തിക പ്രവർത്തനങ്ങൾ സുഖമമാക്കാനുള്ള സേവനങ്ങൾ നടത്താനുള്ള ചുമതല സർക്കാരിനാണ്. അതുപോലെ, സ്ത്രീകൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ കൊണ്ടുവരാനായാണ് നിയമങ്ങൾ പ്രവർത്തിക്കേണ്ടത്.


Share our post

Breaking News

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Continue Reading

Breaking News

തളിപ്പറമ്പിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഗതാഗത നിയന്ത്രണം

Published

on

Share our post

തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ഭാഗമായുള്ള പൊതു സമ്മേളനം നടക്കുന്നതിനാൽ ഇന്ന് ഉച്ചക്ക് രണ്ട് മുതൽ തളിപ്പറമ്പ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു.കണ്ണൂരിൽ നിന്ന്‌ പയ്യന്നൂരിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങൾ വളപട്ടണം പഴയങ്ങാടി കെ എസ് ടി പി വഴി പോകണം. കണ്ണൂരിൽ നിന്ന്‌ ചുടല ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല വെള്ളിക്കീൽ പട്ടുവം വഴിയോ ഏഴാം മൈൽ പറപ്പൂൽ പട്ടുവം വഴിയോ പോകണം.കണ്ണൂരിൽ നിന്ന്‌ ആലക്കോട്, ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ധർമശാല കോൾമെട്ട ബാവുപ്പറമ്പ് കുറുമാത്തൂർ വഴിയോ തൃച്ചംബരം ഭ്രാന്തൻ കുന്ന് സർസയ്യിദ് ടാഗോർ വഴിയോ പോകണം.

പയ്യന്നൂർ പിലാത്തറ ഭാഗങ്ങളിൽ നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ പഴയങ്ങാടി വളപട്ടണം കെ എസ് ടി പി റോഡ് വഴി പോകണം.പിലാത്തറ ചുടല ഭാഗങ്ങളിൽ നിന്ന്‌ ശ്രീകണ്ഠപുരം ഭാഗത്തേക്കുള്ള വാഹനങ്ങൾ ചുടല കുറ്റ്യേരി കാഞ്ഞിരങ്ങാട് കരിമ്പം വഴി പോകണം.ആലക്കോട് നിന്ന്‌ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടാഗോർ അള്ളാംകുളം സർസയ്യിദ് തൃച്ചംബരം വഴി പോകണം.ആലക്കോട്, ശ്രീകണ്ഠപുരം ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ മന്നയിൽ യാത്രക്കാരെ ഇറക്കി തിരികെ സർവീസ് മന്നയിൽ നിന്ന് തന്നെ തുടങ്ങണം.


Share our post
Continue Reading

Breaking News

ഭാര്യയുമായി ബന്ധമെന്ന് സംശയം:യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം

Published

on

Share our post

വയനാട്: തന്റെ ഭാര്യയുമായി ബന്ധമെന്ന സംശയത്താൽ വെള്ളമുണ്ടയിൽ യു.പി സ്വദേശിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിക്കാൻ ശ്രമം. മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. പ്രതി യു.പി സ്വദേശി മുഹമ്മദ് ആരിഫ് (38)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ബാഗിലാക്കി എറിയുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോ തൊഴിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.ഭാര്യയുമായി മുഖീബിന് ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത് . മൃതദേഹം കഷ്ണങ്ങളാക്കി രണ്ട് ബാഗുകളിലാക്കി എറിയാനായിരുന്നു ശ്രമം. ഇത് കണ്ട ഓട്ടോ തൊഴിലാളികൾക്ക് സംശയം തോന്നി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ബാഗുകളിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്,കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!