Connect with us

Breaking News

കണിച്ചാർ ഉരുൾപൊട്ടലിനു പ്രധാന കാരണം പാറമടകളുടെ അനധികൃത പ്രവർത്തനമെന്ന് പഠനം

Published

on

Share our post

പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ വ്യാപകമായ ഉരുൾപൊട്ടലിൽ പാറമടകളുടെ സ്വാധീനം റിപ്പോർട്ടിൽ വ്യക്തമായി എടുത്തുപറയുന്നു.രണ്ടു പാറമടകളും കേന്ദ്രബിന്ദുവായി കരുതി, കൃത്യമായ അകലത്തിൽ ഉരുൾപൊട്ടലുകൾ വരുന്നുണ്ടോ എന്ന് പരിശോധിച്ച് നടത്തിയ പഠനത്തിൽ, ശ്രീലക്ഷ്മി പാറമടയുടെ 1500 മീറ്റർ ചുറ്റളവിലാണ് ഉരുൾപൊട്ടലുകളിൽ അധികവുമുണ്ടായതെന്ന് പറയുന്നു.ന്യൂഭാരത് പാറമടയുടെ രണ്ട് കിലോമീറ്റർ പരിധിയിൽ വളരെ കുറവ് ഉരുൾപൊട്ടലുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂ.ഉരുൾപൊട്ടലുകളുടെ ഉത്ഭവ സ്ഥാനം കണ്ണവം സംരക്ഷിത വന മേഖലയാണെന്നും പ്രധാന ഉരുൾപൊട്ടലുകൾ രൂപപ്പെട്ട പ്രദേശങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കണ്ണവം സംരക്ഷിത വനമേഖലയിൽ നിന്നും ഉത്ഭവിച്ച ഒരു ഉരുൾ, അവിടെ ഉള്ള നീർച്ചാലിന്റെ പാതയിൽ ശ്രീലക്ഷ്മി പാറമടയിൽ എത്തുകയും കുറച്ചു സ്ഥലം ഒലിച്ചു പോകുകയും ചെയ്തു. മേൽ പറഞ്ഞ സ്വാഭാവിക നീർച്ചാലിന്റെ ഒഴുക്ക് തടസ്സപ്പെടുകയും, പാറമടയ്ക്ക് താഴെ സ്ഥിതി ചെയ്യുന്ന കോളനിയിലെ ശുദ്ധ ജല സ്രോതസ്സിലെ ജലത്തിന്റെ ലഭ്യത കുറയുകയും ചെയ്തു.ശ്രീലക്ഷ്മി പാറമടയിലൂടെ കടന്നു പോകുന്ന സ്വാഭാവിക നീർച്ചാൽ ഉത്ഭവിക്കുന്നത് കണ്ണവം സംരക്ഷിത വനത്തിനുള്ളിൽ നിന്നുമാണ്. പാറമടയുടെ തെക്കുകിഴക്കു ഭാഗത്തു നിന്നും വരുന്ന നീർച്ചാൽ, പാറമടയിലെത്തിയ ശേഷം 150 മീറ്ററിൽ കൂടുതൽ ഭൂമിക്കടിയിൽ ഇട്ടിട്ടുള്ള കോൺക്രീറ്റ് സിമെന്റ് പൈപ്പിലൂടെയാണ് കടത്തിവിടുന്നതെന്ന് റിപ്പോർട്ടിലുണ്ട്.

സ്വാഭാവിക നീർച്ചാലിൻറെ ഒഴുക്ക് തടസപ്പെടുത്തി പാറമടക്കു താഴെ താമസിക്കുന്ന ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജലത്തിന്റെ അളവ് കുറക്കുന്നതായും സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയതിനാൽ, മുകളിൽ നിന്നും ഉത്ഭവിച്ച ഉരുൾപൊട്ടലിൽ താഴേക്ക് ഒലിച്ചു വന്ന കല്ലും മണ്ണും, മരങ്ങളും പ്രസ്തുത കുഴലിന്റെ മുകളിൽ അടിഞ്ഞു കൂടുകയും നീരൊഴുക്ക് പൂർണമായി തടസപ്പെടുകയും ചെയ്തതായും സംഘം കണ്ടെത്തി.ന്യൂ ഭാരത് പാറമടയിൽ നടത്തിയ പരിശോധനയിൽ ഉരുൾ പൊട്ടലുകളോ, അനുബന്ധ പ്രശ്‌നങ്ങളോ കാണുവാൻ സാധിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൗമവിവര സാങ്കേതിക വിദ്യയുപയോഗിച്ചു നടത്തിയ അവലോകനത്തിൽ, ശ്രീലക്ഷ്മി പാറമടയുടെ രണ്ട്കിലോമീറ്റർ ചുറ്റളവിലാണ് ഉരുൾ പൊട്ടലുകളുടെ 90 ശതമാനത്തിലധികവും ഉണ്ടായിട്ടുള്ളത്. 2018-2019, 2019-2020 വർഷങ്ങളിലുണ്ടായ അതിവർഷത്തിൽ പോലും കണിച്ചാർ പഞ്ചായത്തിൽ ഉരുൾപൊട്ടലുകളുണ്ടാകാതിരിക്കുകയും,2022 ൽ വ്യാപകമായ ഉരുൾപൊട്ടലുണ്ടാകുകയും ചെയ്തതിൽ അനിയന്ത്രിതമായ പാറപൊട്ടിക്കൽ ഒരു പ്രധാന കാരണമാണ്.

മഴവെള്ളത്തിന്റെ അധിക ലഭ്യതയും, അനിയന്ത്രിതമായ പാറപൊട്ടിക്കലുമാണ് മേഖലയിൽ വ്യാപകമായ ഉരുൾപൊട്ടലിനു കാരണമായത്.വരും കാലങ്ങളിൽഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യത അധികമാണെന്നും തുടർന്നും പാറപൊട്ടിക്കലുണ്ടായാൽ കണ്ണവം സംരക്ഷിത വനമേഖലയിലെ മലകളും ചെരിവ് കൂടുതലുള്ള മറ്റു കുന്നുകളും ഉരുൾപൊട്ടൽ / മണ്ണിടിച്ചൽ സാധ്യതാ മേഖല ആയി മാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രധാന നിർദ്ദേശങ്ങൾ

1.പഞ്ചായത്തിൽ പ്രവർത്തിക്കുന്ന രണ്ടു പാറമടകളിലും ബ്ലാസ്റ്റിങ്ങ് ടെസ്റ്റ്അംഗീകൃത ഏജൻസിയെ കൊണ്ട്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിക്കുന്ന വിദഗ്ദ്ധ സ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ നടത്തുകയും എത്ര മാത്രം ആഘാതം മേഖലയിലുണ്ട് എന്നു കണ്ടെത്തുകയും വേണം.ടെസ്റ്റ് നടത്തിയതിന് ശേഷം മറ്റു കുഴപ്പങ്ങളില്ലെങ്കിൽ മാത്രമേ പാറമടകളുടെ പ്രവർത്തനം അനുവദിക്കാവു.

2.സ്ഥല പരിശോധനയിലും, ഭൗമവിവര സാങ്കേതിക വിദ്യയുപയോഗിച്ചു നടത്തിയ അവലോകനത്തിലും ഉരുൾപൊട്ടലുകളിൽ 90 ശതമാനത്തിലധികം ശ്രീലക്ഷ്മി പാറമടയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിലാണ് കാണപ്പെടുന്നത്.ഈ സ്ഥലത്ത് ശക്തമായ സ്‌ഫോടനം നടത്തിയാൽ കൂടുതൽ ദുരന്തങ്ങൾക്കു വഴി തുറക്കും. മേഖല കൂടുതൽ അസ്ഥിരപ്പെടുത്തുന്ന പൈലിംഗ് ഉൾപ്പടെയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും പാറപൊട്ടിക്കലും നിർത്തിവെക്കണം.

3.ശ്രീലക്ഷ്മി പാറമടയിൽ പ്രകൃതിദത്തമായ നീർച്ചാലിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന രീതിയിലുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പാറമടയിൽ നടത്തിയിരിക്കുന്നതും ഇപ്പോൾ നടത്തുകയും ചെയ്യുന്ന എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവക്കുകയും നിർമ്മിതികൾ പൊളിച്ചുമാറ്റി നീർച്ചാലിന്റെ പൂർവസ്ഥിതി വീണ്ടെടുക്കണം.

4.പാറമടയിലെ ക്രഷർ യൂണിറ്റിൽ നിന്നുമുയരുന്ന പൊടിപടലങ്ങൾ മൂലം പ്രദേശവാസികൾക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നും, മേഖലയിലെ കൃഷിയുടെ വിളവിനെപ്രതികൂലമായി ബാധിക്കുന്നുണ്ടോഎന്നും മലിനീകരണ നിയന്ത്രണ ബോർഡ്, കാർഷിക സർവകലാശാല എന്നിവർ സംയുക്തമായി പരിശോധിക്കണം.

5. ശ്രീലക്ഷ്മി പാറമടയുടെ പുറകിൽ കൂട്ടിയിട്ടിരിക്കുന്ന ഖനന മാലിന്യങ്ങളും, മണ്ണും ചെറിയ പാറകഷ്ണങ്ങളും നീക്കം ചെയ്യുകയും, സെമിനാരി വില്ലവെള്ളറയിലേക്ക് പോകുന്ന നീർച്ചാലിന്റെ ഒഴുക്ക് തിരിച്ചു കൊണ്ടുവരുകയും ചെയ്യണം.

6.കണ്ണവം വനമേഖലയിൽ നിന്നും, മറ്റു കുന്നും ചെരിവുകളിൽ നിന്നും ഉത്ഭവിച്ചു താഴേക്ക് ഒഴുകുന്ന തോടുകളിൽ അധിക ജലം വന്നാൽ റോഡിൽ പരന്നൊഴുകാത്ത വിധം കലുങ്കുകളുടെ ആഴവും, വീതിയും കൂട്ടുക.തോടുകളിലെ നീരൊഴുക്ക് തടസപ്പെടുത്താതിരിക്കുവാൻ ദൃഡമായ ഇരുമ്പു കമ്പികൊണ്ട് അരിപ്പകൾ നിർമിച്ചു തോട് കലുങ്കുമായി ചേരുന്ന സ്ഥലത്തു സ്ഥാപിക്കുക.

7. ഉരുൾപൊട്ടൽ മേഖലയിലെ കുന്നിൻ ചെരിവിലൂടെ ഉള്ള പ്രധാന വഴികളിലും, ഇടവഴികളിലും അടിഞ്ഞുകൂടി കിടക്കുന്ന വലിയ പാറകൾ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുക.

8.പ്രദേശത്ത് ജീവിക്കുന്നതിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ കാലാവസ്ഥാ പ്രവാചകർ നടത്തിയ ചില പ്രസ്താവനകളിൽജനങ്ങൾക്കിടയിലുണ്ടായിട്ടുള്ള ഭീതി അകറ്റുന്നതിനും, പ്രദേശത്തു ഉണ്ടാകാൻ സാധ്യത ഉള്ള ദുരന്തങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ബോധവത്ക്കരണം നടത്തണം.

9.മലവെള്ള പാച്ചിലിൽ തോടിന്റെ ഗതിമാറിയ സ്ഥലങ്ങളും, കൂടുതൽ മണ്ണൊലിപ്പുണ്ടായ സ്ഥലങ്ങളും, ഇനി ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളും കൃത്യമായി കണ്ടെത്തിപ്രതിരോധ ഭിത്തികൾ നിർമിക്കണം.

10.തോട് വഴിമാറി എക്കൽ അടിഞ്ഞു ഉപയോഗ്യശൂന്യമായ കുടുംബ കേന്ദ്രം പുനർനിർമിക്കുന്നതിനും സുരക്ഷിതമായ മറ്റൊരു സ്ഥലം പഞ്ചായത്തു കണ്ടെത്തുക.

11. പുതിയ വീടുകളുടെ നിർമാണത്തിന് അനുമതി കൊടുക്കുമ്പോൾ വസ്തുവിൽ സ്വാഭാവിക നീർച്ചാൽ,തോടുണ്ടെങ്കിൽ അതിന്റെ ഒഴുക്കിനും, പാതക്കും മാറ്റം വരുത്താത്ത രീതിയിലുള്ള പ്ലാനുകൾക്ക് മാത്രം അനുമതി കൊടുക്കുക. നിർമാണ പ്രവർത്തനങ്ങൾ കഴിവതും നീർച്ചാൽ/തോടുകളുടെ അടുത്തുനിന്നും പത്ത് മീറ്ററെങ്കിലും അകലത്തിൽ നടത്തണം.

12. കെട്ടിട നിർമാണത്തിന് മലകളുടെ അടിവാരം,അടിവശം ലംബമായി നീക്കം ചെയ്യുന്നത് നിർത്തലാക്കുക.

13. സ്വാഭാവിക നീർച്ചാലുകളിൽ, തോടുകളിൽ മാറ്റം വരുത്തിയ കൃഷിയിടങ്ങളും പുരയിടങ്ങളും കണ്ടെത്തി നീരൊഴുക്കിന് തടസ്സമില്ലാത്ത രീതിയിലാക്കുക.

14.പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടി നിൽക്കുവാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. 20 ഡിഗ്രീ ചരിവിൽ കൂടുതലുള്ള സ്ഥലത്ത് മഴക്കുഴികൾ നിർമിക്കരുത്.

15.മഴയുടെ അളവും, കാറ്റിന്റെ ദിശയും വേഗതയും മനസിലാക്കുന്നതിന് അനുയോജ്യമായ സ്ഥലത്തു കേന്ദ്ര കാലാവസ്ഥ വകുപ്പ് നിഷ്‌കർഷിക്കുന്ന സ്വയം പ്രവർത്തിക്കുന്ന കാലാവസ്ഥ നിരീക്ഷണ സംവിധാനം അടിയന്തരമായി സ്ഥാപിക്കണം.അനുയോജ്യമായ സ്ഥലം പഞ്ചായത്ത് ഭരണസമിതി കണ്ടെത്തി നല്കണം.

16.താഴ്ന്ന പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്ക ദുരിതത്തിനു അറുതി വരുത്തുവാൻ കണ്ണവം സംരക്ഷിത വന മേഖലയിൽ നിന്നും ഉത്ഭവിച്ചു ഒന്ന് ചേർന്ന് താഴേക്ക് ഒഴുകുന്ന നദിയിൽ വെള്ളത്തിന്റെ നില രേഖപ്പെടുത്തുന്ന സ്വയം നിയന്ത്രിത യന്ത്രങ്ങൾ സ്ഥാപിക്കണം.അതിൽനിന്നും ലഭിക്കുന്ന വിവരങ്ങൾ കാലതാമസമില്ലാതെ നദിയുടെ കരയിൽ വസിക്കുന്ന ജനങ്ങളെ അറിയിക്കുവാനുള്ള മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം.

17. കണിച്ചാർ പഞ്ചായത്തിലെ എല്ലാവിധ വികസന പദ്ധതികളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതാ ഭൂപടങ്ങൾ പരിഗണിച്ച് മാത്രം ചെയ്യാനുള്ള തീരുമാനം പഞ്ചയത്തിലെ വർക്കിങ് ഗ്രൂപ്പ് കൈക്കൊള്ളുക. ആയത് പഞ്ചായത്തിന്റെ ദുരന്ത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തുക.

വിശദമായ പഠന റിപ്പോർട്ട് തയ്യാറാക്കും

പേരാവൂർ: കണിച്ചാർ പഞ്ചായത്തിന്റെ ദുരന്തസാധ്യതയും സാമൂഹിക സാമ്പത്തിക അവസ്ഥയും പരിഗണിച്ച് ദുരന്ത പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പഞ്ചായത്തിനെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലിവിങ്‌ ലാബ്‌സ് പദ്ധതിയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ദുരന്ത പ്രതിരോധശേഷി വർധിപ്പിക്കാനാവശ്യമായ സൂക്ഷ്മ സാമൂഹികവിശകലനത്തിനായി പ്രദേശം സന്ദർശിച്ച ദുരന്ത നിവാരണ അതോറിറ്റിയുടെ രണ്ടാമത് സംഘം വിശദമായ രണ്ടാമത്തെ റിപ്പോർട്ട് തയ്യാറാക്കി വരുന്നുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാർഡ് ആൻഡ് റിസ്‌ക് അനലിസ്റ്റ് ജി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ ജി.ഐ.എസ്. സ്‌പെഷ്യലിസ്റ്റ് ഡോ. എസ്. രവീന്ദ്രൻ, സീനിയർ കൺസൾട്ടന്റ് ഡോ. എച്ച്. വിജിത് എന്നിവരാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!