ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
ഫാം ടൂറിസം ; ജില്ലാ കലക്ടർ അടക്കാത്തോട് മേഖല സന്ദർശിച്ചു

അടക്കാത്തോട് : കേളകം പഞ്ചായത്തിൽ ഫാം ടൂറിസം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അടക്കാത്തോട് മേഖല സന്ദർശിച്ചു.ഫാം ടൂറിസം നടപ്പാക്കുന്നതിനെക്കുറിച്ച് കലക്ടറുടെ അധ്യക്ഷതയിൽ യോഗവും ചേർന്നു. പള്ളി വാതുക്കൽ ഇട്ടിയവിരയുടെ വീട്ടിൽ നടന്ന യോഗത്തിൽ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വീഡിയോ പ്രദർശനം നടത്തി.
ശാന്തിഗിരി, യക്ഷിപ്പാറ, മുട്ടുമാറ്റി, കോച്ചിക്കുളം, വളയഞ്ചാൽ പ്രദേശങ്ങളിലെ കാർഷിക കേന്ദ്രങ്ങൾ, ഡയറി ഫാം എന്നിവയുടെ ദൃശ്യങ്ങൾ കണ്ട കലക്ടർ കേളകം പഞ്ചായത്ത് വിഭാവനം ചെയ്യുന്ന ഫാം ടൂറിസം പദ്ധതി സമീപ ഭാവിയിൽ തന്നെ നടപ്പാവുമെന്ന് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് പദ്ധതി വിശദീകരിച്ചു.
കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിന് അനന്ത സാധ്യതകളാണുള്ളതെന്ന് സാധ്യതാ പഠനം നടത്തിയ വിദഗ്ദ സംഘം മുൻപ് കണ്ടെത്തിയിരുന്നു. മലകളും, പുഴകളും, പൂവനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്താണ് ഫാം ടൂറിസം നടപ്പാക്കുക.തിരഞ്ഞെടുക്കപ്പെട്ട കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ,വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ,ഫാം ഹൗസ് ഉത്പന്നങ്ങൾ, കൂടാതെ മലകൾ, വ്യൂ പോയിൻറ്, ട്രക്കിംഗ്, പുഴകൾ, പുഴയോരം, സ്വിമ്മിംഗ്, ബോട്ടിംഗ്
വനമേഖല,യോഗ,കളരി,കൂടാതെ കല- സാംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നത്.ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ. കെ.സോമശേഖരൻ, പി.എം. രമണൻ, കൃഷി ഓഫീസർ കെ.ജി.സുനിൽ, ഇ.എസ്. സത്യൻ ജനപ്രപതിനിധികൾ എന്നിവർ സംസാരിച്ചു.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്