Connect with us

Breaking News

ഉരുൾപൊട്ടൽ നഷ്ടപരിഹാരം വേഗത്തിലാക്കണം ; കോൺഗ്രസ് പ്രക്ഷോഭങ്ങൾക്ക്  വെള്ളിയാഴ്ച തുടക്കം

Published

on

Share our post

പേരാവൂർ: കണിച്ചാർ പഞ്ചായത്തിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം ലഭ്യമാകും വരെ കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മിറ്റിപ്രക്ഷോഭസമരങ്ങൾനടത്തുമെന്ന് നേതാക്കൾ പറഞ്ഞു.സമരങ്ങൾക്ക് തുടക്കം കുറിച്ച് വെള്ളിയാഴ്ച വൈകിട്ട് നാലിന് പൂളക്കുറ്റിയിൽ സായാഹ്ന ധർണ നടത്തും.

മുന്ന് ജീവനുകൾ നഷ്ടപ്പെടുകയും 175 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടാവുകയും ചെയ്ത പ്രദേശത്ത് ഉരുൾപൊട്ടലുണ്ടായി നൂറുദിവസങ്ങൾ കഴിഞ്ഞിട്ടും അർഹമായ സഹായം എത്തിക്കാൻ സർക്കാരിനോ പഞ്ചായത്തിനോ സാധിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു.പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫ്,ദുരന്തബാധിതർക്കാവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്നും സ്വന്തം സർക്കാരിനെതിരെ സമരം നടത്താനുള്ള നീക്കം അപഹാസ്യമാണെന്നും നേതാക്കൾ പറഞ്ഞു.

ദുരന്തബാധിതർക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ സംസ്ഥാനം ഭരിക്കുന്ന എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞിട്ടില്ല.സർക്കാരിന്റെ വീഴ്ചകൾ മറയ്ക്കാനും ദുരന്തമനുഭവിക്കുന്ന സാധാരണക്കാരുടെ കണ്ണിൽപ്പൊടിയിടാനുമാണ്എൽ.ഡി.എഫ് കണിച്ചാർ പഞ്ചായത്ത് കമ്മറ്റികലക്ട്രേറ്റ് മാർച്ച് എന്ന സമരവുമായി രംഗത്ത് വന്നത്.ഇത് പൊതുജനം മനസിലാക്കുമെന്നും നേതാക്കൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബൈജു വർഗീസ്,പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ചാലാറത്ത്,കണിച്ചാർ മണ്ഡലം പ്രസിഡന്റ് ചാക്കോ തൈക്കുന്നേൽ,മൈക്കിൾ.ടി.മാലത്ത് എന്നിവർ സംസാരിച്ചു.


Share our post

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Breaking News

പാനൂരിൽ വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചു; ശബ്ദം കേട്ട് കൈക്കുഞ്ഞ് ഗുരുതരാവസ്ഥയിൽ

Published

on

Share our post

പാനൂർ: വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കങ്ങൾ പൊട്ടിച്ചതിനെ തുടർന്ന് 22  ദിവസം മാത്രം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ. അപസ്മാരം ഉൾപ്പെടെയുണ്ടായതിനെ തുടർന്ന് തൃപ്പങ്ങോട്ടൂർ സ്വദേശികളായ അഷ്റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടിൽ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങൾ ഉപയോഗിച്ചത്. ശബ്ദം കേട്ട് കുഞ്ഞിന്‍റെ ജീവൻ പോയെന്ന് കരുതിയെന്നും പൊട്ടിക്കരുതെന്ന് പറഞ്ഞിട്ടും വകവച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വൻ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടർന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അൽപ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയിൽ വലിയ പടക്കം  പൊട്ടിച്ചു. വൻ ശബ്ദത്തിലാണ് പൊട്ടിത്തെറിയാണുണ്ടായത്. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയിൽ തുടർന്നു. ശേഷം അനക്കമില്ലാതായി.അതിന് ശേഷം വരൻ തിരികെ വീട്ടിലെത്തിയ ശേഷവും സമാനമായ രീതിയിൽ ഉഗ്ര ശബ്ദത്തിൽ പടക്കം പൊട്ടിച്ചു. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്നും ആഘോഷം കുറക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആരും വകവെച്ചില്ലെന്നും കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറയുന്നു.

വരനെ ആനയിക്കുന്ന ചടങ്ങിനിടെയായിരുന്നു ഉഗ്രശബ്ദമുള്ള സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചുളള ആഘോഷം. നടപടി ആവശ്യപ്പെട്ട് കുടുംബം കൊളവല്ലൂർ പൊലീസിൽ പരാതി നൽകി.മകൾക്ക് നീതി കിട്ടണമെന്നും കല്യാണാഘോഷത്തിന്‍റെ ഭാഗമായുളള ആഭാസം അവസാനിപ്പിക്കണമെന്നും കുഞ്ഞിന്‍റെ പിതാവ് അഷ്റഫ് പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!