Breaking News
ചിരുകണ്ടാപുരം കരിങ്കൽ ക്വാറിക്ക് പാരിസ്ഥിതിക ആഘാതം പരിഗണിക്കാതെ അനുമതി നല്കി
ഇരിട്ടി: കുയിലൂർ താഴ്‍വാരം പഴയ വില്ലേജ് ഓഫീസ് നിവാസികൾക്ക് ഭീഷണിയായി ചിരുകണ്ടാപുരം കുന്നിൽ കരിങ്കൽക്വാറിയ്ക്ക് അനുമതി നൽകിയതിനെതിരേ പ്രതിഷേധം കനക്കുന്നു. താഴ്‍വാരം സംരക്ഷണസമിതി പ്രതിഷേധം ശക്തമാക്കവെ, ക്വാറിക്ക് അനുമതി നേടിയെടുത്തതിലും ദുരൂഹത. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാനകാലത്താണ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയത്. ചിരുകണ്ടാപുരം കുന്നിലെ പ്രകൃതിദത്ത വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്നവിധം നടക്കുന്ന ഖനനം മേഖലയിൽ വൻ പാരിസ്ഥിതികാഘാതവും ഉണ്ടാക്കുന്നുണ്ട്. പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങൾ തോട്ടിൽനിന്ന് നേരിട്ടും കടുത്ത വേനലിൽ നിരുറവയുടെ പ്രഭവകേന്ദ്രത്തിൽനിന്ന് ചെറുപൈപ്പ് വഴിയും കുടിവെള്ളമെടുക്കുന്ന പ്രദേശത്താണ് ഖനനം നടക്കുന്നത്.
വർഷങ്ങൾക്കുമുൻപ് ഖനനം തുടങ്ങിയപ്പോൾ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ക്വാറിയാണ് കോവിഡിന്റെ മറവിൽ അനുമതി നേടിയിരിക്കുന്നത്. ക്വാറി പ്രവർത്തനം തുടങ്ങിയപ്പോൾ മാത്രമാണ് പ്രദേശവാസികൾ പോലും അറിയുന്നത്. വാഹനസൗകര്യമുള്ള റോഡില്ലാഞ്ഞതിനാൽ പല കുടുംബങ്ങളും കുന്നിൻ താഴ്‍വാരത്തേക്ക് താമസം മാറ്റിയതോടെ അവരുടെ സ്ഥലവും വാങ്ങിയെടുത്താണ് ക്വാറിക്ക് വീണ്ടും അനുമതി നേടിയെടുത്തത്.
ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽനിന്ന് ഒന്നര കിലോമീറ്ററോളമുണ്ട് ക്വാറിയിലേക്ക്. ഇതിൽ ഒരു കിലോമീറ്റർ റോഡ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും ഇതിലൊരു ഭാഗം ക്വാറി ഉടമകൾ നിയന്ത്രണത്തിലാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന് നാലുമീറ്റർ വീതി വേണമെങ്കിലും തീർത്തും ഗ്രാമീണ റോഡ് എന്ന പരിഗണനയിൽ മൂന്നരമീറ്റർപോലും ഇല്ലാത്ത ഭാഗങ്ങൾപോലും ഗതാഗതയോഗ്യമാക്കുകയായിരുന്നു. ഈ റോഡിലൂടെയാണ് ക്വാറിയിലേക്ക് വലിയ ലോറികൾ കടന്നുപോകുന്നത്. ഈ സമയം റോഡിന് ഇരുവശങ്ങളിലും ഒരടിസ്ഥലംപോലും കാൽനടയാത്രക്കാർക്ക് നിൽക്കാൻ ഉണ്ടാവില്ല.
ക്വാറിക്ക് അനുമതി നൽകിയത് കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ പറഞ്ഞു. ജനവാസമേഖലയായതിനാലും പ്രദേശത്തുകൂടി ഒഴുകുന്ന തോടിന് കുറുകെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പൈപ്പ് ഇട്ടതിനാലും ക്വാറിയുടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരേ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങി. പഞ്ചായത്തിന്റെ വിശദീകരണംപോലും ചോദിക്കാതെയാണ് കോടതിയിൽനിന്ന് ഇടപെടൽ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയിൽ ക്വാറിയുടെ അനുമതി സംബന്ധിച്ച വിഷയം വന്നപ്പോൾ എതിർക്കുകയും അനുമതി നൽകില്ലെന്ന് യോഗത്തിൽ ഉറപ്പും ഉണ്ടായിരുന്നതായി മുൻ വാർഡ് അംഗം പ്രസന്ന പറഞ്ഞു. ഇപ്പോൾ പുറത്തുവന്ന രേഖയിൽ താൻ ഉൾപ്പെട്ട യോഗത്തിൽ ക്വാറിക്ക് അനുമതി നൽകിയതായി കാണുന്നുണ്ട്. എന്നാൽ, ഇങ്ങനെ ഒരനുമതി തന്റെ അറിവോടെ ഉണ്ടായിട്ടില്ലെന്നാണ് അവർ പറയുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇപ്പോൾ ക്വാറിക്ക് സ്റ്റോപ്പ് മെമ്മോ നൽകിയതിലും ദുരൂഹത തുടരുകയാണ്. ക്വാറി ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെയാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. ഇതാണ് ക്വാറി ഉടമകൾക്ക് എളുപ്പത്തിൽ കോടതിയിൽനിന്ന് സ്റ്റേ ഉത്തരവ് നേടാൻ ഇടയാക്കിയതെന്ന ആരോപണവും ശക്തമാവുകയാണ്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില് ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു