Connect with us

Breaking News

ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ പ്രതീകാത്മക ശവമഞ്ചമൊരുക്കി നെടുംപുറംചാലിൽ പ്രതിഷേധം

Published

on

Share our post

നെടുംപുറംചാൽ(കണ്ണൂർ): മൂന്ന് ജീവൻ കവരുകയും നിരവധി വീടുകളും ഏക്കർകണക്കിന് കൃഷിഭൂമിയും നശിപ്പിച്ച് സംഹാരതാണ്ഡവുമാടിയ ഉരുൾപൊട്ടലിന്റെ നൂറാം ദിനത്തിൽ നെടുംപുറംചാലിൽ വേറിട്ട ജനകീയ പ്രതിഷേധം നടന്നു.പ്രതീകാത്മക ശവമെണ്ണൽ,ശവമഞ്ചം ചുമന്ന് പ്രതിഷേധ ജാഥ,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിക്കൽ തുടങ്ങിയ സമരങ്ങൾക്കാണ് ബുധനാഴ്ച വൈകിട്ട് നെടുംപുറംചാൽ ടൗണും നാട്ടുകാരും സാക്ഷ്യം വഹിച്ചത്.

നെടുംപുറംചാൽ,പൂളക്കുറ്റി ജനകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ സമരവും ഉരുൾപൊട്ടലിൽ ജീവൻ പൊലിഞ്ഞവരുടെ അനുസ്മരണവും പ്രതിഷേധ ജ്വാല തെളിച്ച് കർഷകനായ രവീന്ദ്രൻ ചാത്തമ്പള്ളി ഉദ്ഘാടനം ചെയ്തു.തുടർന്ന് നൂറാം ദിനത്തിന്റെ ഓർമക്കായി പ്രദേശവാസികൾ ചേർന്ന് 100 ദീപങ്ങൾ തെളിച്ചു.ഉരുൾപൊട്ടലിൽ മരിച്ച നുമ തസ്ലിൻ,മണാലി ചന്ദ്രൻ,അരുവിക്കൽ രാജേഷ് എന്നിവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പുഷ്പാഞ്ജലി അർപ്പിച്ചു.ഉരുൾപൊട്ടലിന് കാരണം സമീപത്തെ രണ്ടു പാറമടകൾ മാത്രമാണെന്നും ഇവ രണ്ടും അടച്ചുപൂട്ടുംവരെ സമരം തുടരുമെന്നും ജനകീയ സമിതി പ്രഖ്യാപിച്ചു.


തുടർന്ന് നടന്ന പ്രതീകാത്മക ശവമെണ്ണൽ സമരത്തിൽ ജനകീയ സമിതി കൺവീനർ സതീഷ് മണ്ണാറുകുളം,ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ,ട്രഷറർ ഷാജി കൈതക്കൽ,ഷിന്റോ കഴിയാത്ത്,ജോളി തൃക്കേക്കുന്നേൽ,ജോബി മാടശ്ശേരി,പോൾസൻ മാടശ്ശേരി,ബാബു പാൽമി,ചെറിയാൻ തൃക്കേക്കുന്നേൽ,രാജു തെക്കേ രാമനാട്ടുപതിയിൽ,ജോസ് വട്ടപ്പറമ്പിൽ,ഷാജി പുല്ലാപടിക്കൽ,ഷിജു അറക്കക്കുടി,ഷൈജു കീച്ചേരി എന്നിവർ മൃതദേഹങ്ങളായി കിടന്നു.മൃതദേഹങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ ജനപ്രതിനിധികൾ, സംസ്ഥാന ദുരന്ത നിവാരണ സമിതി,റവന്യൂ-പഞ്ചായത്തധികൃതർ,ക്വാറി കർഷകർ,വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പ്രതീകാത്മകമായി ക്ഷണിച്ചുകൊണ്ടാണ് ശവമെണ്ണൽ സമരം അവസാനിപ്പിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായി ശവമഞ്ചമേറി നെടുംപുറംചാലിൽ പ്രതിഷേധ ജാഥയും നടത്തി.ജാഥയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു.തുടർന്ന്,പ്രതീകാത്മകമായി കർഷകന്റെ ശവം ദഹിപ്പിച്ചു.അധികൃതർക്കെതിരെ ആകാശത്തേക്ക് മുഷ്ടിചുരുട്ടി പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിച്ചാണ് വീടുകൾ നഷ്ടപ്പെട്ടവരും കൃഷിഭൂമി ഒലിച്ചു പോയവരും വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരും ശവദാഹത്തിൽ സംബന്ധിച്ചത്.

പ്രതിഷേധ സമരം നെടുംപുറംചാൽ,പൂളക്കുറ്റി ജനകീയ സമിതി ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.കൺവീനർ സതീഷ് മണ്ണാറുകുളം അധ്യക്ഷത വഹിച്ചു.ഷാജി കൈതക്കൽ,റിൻസ് രാജു വട്ടപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.


Share our post

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!