Breaking News
വാട്‌സാപ്പില്‍ പുതിയ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എത്തി- പരിചയപ്പെടാം

വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് ഫീച്ചര്‍ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കിത്തുടങ്ങി. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഈ വിവരം പ്രഖ്യാപിച്ചത്. ഒരു വാട്‌സാപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആക്കി വര്‍ധിപ്പിക്കുകയും ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്‌സണ്‍ വീഡിയോ കോള്‍ ഉള്‍പ്പടെയുള്ള പുതിയ അപ്‌ഡേറ്റുകള്‍ ഗ്രൂപ്പുകളില്‍ അവതരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബറില്‍ തന്നെ 32-പേഴസണ്‍ വീഡിയോകോള്‍ വാട്‌സാപ്പ് പ്രഖ്യാപിച്ചിരുന്നതാണ്.
ഗ്രൂപ്പുകളില്‍ സബ് ഗ്രൂപ്പുകളും, വ്യത്യസ്ത വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കായി വ്യത്യസ്ത ത്രെഡ്ഡുകളും, അനൗണ്‍സ്‌മെന്റ് ചാനലുകളുമെല്ലാം അടങ്ങുന്ന പുതിയ ഫീച്ചറുകളോടെയാണ് വാട്‌സാപ്പ് കമ്മ്യൂണിറ്റീസ് സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ കൂടുതല്‍ ഫലപ്രദവും അര്‍ത്ഥവത്തും ആക്കിമാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ്പ് ഈ കമ്മ്യൂണിറ്റീസ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഒരുകൂട്ടം ഗ്രൂപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറി എന്ന് കമ്മ്യൂണിറ്റീസിനെ വിളിക്കാം
ആര്‍ക്കും അവരുടെ ആപ്പില്‍ കമ്മ്യൂണിറ്റികള്‍ തുടങ്ങാനും മറ്റ് ഗ്രൂപ്പുകളെ അതിലേക്ക് ക്ഷണിക്കാനും സാധിക്കും. ആ ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ അംഗീകരിച്ചാല്‍ മാത്രമെ ആ ഗ്രൂപ്പ് കമ്മ്യൂണിറ്റികളില്‍ അംഗമാവുകയുള്ളൂ.
ഒന്നിലധികം വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെല്ലാം ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ഉദാഹരണത്തിന് ടീച്ചര്‍മാരുടേയും രക്ഷിതാക്കളുടെയും വ്യത്യസ്ത ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്‌കൂളുകള്‍ക്കും ഓഫീസിലെ വിവിധ വിഭാഗങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും ആ ഗ്രൂപ്പുകളെ ഒറ്റ കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കും.
ആന്‍ഡ്രോയിഡ് ആപ്പില്‍ ചാറ്റുകളുടെ മുകളിലായും ഐഒഎസ് ആപ്പില്‍ താഴെയായുമാണ് കമ്മ്യൂണിറ്റികള്‍ കാണുക. ഉപഭോക്താക്കള്‍ക്ക് ഓരോ ഗ്രൂപ്പുകള്‍ സന്ദര്‍ശിക്കാനും, അഡ്മിന്‍മാര്‍ക്ക് കമ്മ്യൂണിറ്റിയിലെ എല്ലാ ഗ്രൂപ്പുകളിലേക്കും സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.
ഈ സംവിധാനത്തിലും എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉണ്ടായിരിക്കും. ഒരു ഗ്രൂപ്പിലേക്ക് അയച്ച സന്ദേശം ആ ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. കമ്മ്യൂണിറ്റീസ് ടാബില്‍ ഗ്രൂപ്പുകളിലെ എല്ലാവര്‍ക്കും സന്ദേശം അയക്കാനുള്ള ബ്രോഡ്കാസ്റ്റ് സൗകര്യവും ലഭിക്കും. ഇത്തരം സന്ദേശങ്ങള്‍ക്ക് അനുവാദം നല്‍കിയവര്‍ മാത്രമേ അവ കാണുകയുള്ളൂ.
ഇതിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും ആഗ്രഹമില്ലാത്ത കമ്മ്യൂണിറ്റികളില്‍ നിന്ന് പുറത്ത് പോവാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും. അംഗങ്ങളുടെ ഫോണ്‍നമ്പറുകള്‍ കമ്മ്യൂണിറ്റികളില്‍ പരസ്യമാക്കില്ല.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
Breaking News
സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.
Breaking News
മട്ടന്നൂരിൽ വയോധിക പൊള്ളലേറ്റു മരിച്ചു

മട്ടന്നൂർ: വയോധികയെ വീടിന് സമീപത്തെ കുളിമുറിയിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരിപ്പൊയിൽ കുഴിക്കലിലെ പുഷ്പാലയത്തിൽ പി.എം.പുഷ്പാവതിയമ്മ(87)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സമീപവാസികൾ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്.
തനിച്ചു താമസിക്കുന്ന ഇവർ കുളിമുറിയിൽ തന്നെയുള്ള അടുപ്പിൽ നിന്നാണ് വെള്ളം ചൂടാക്കി കുളിക്കാറുള്ളത്. സ്വയം തീ കൊളുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. വെള്ളം ചൂടാക്കുന്നതിനിടെ തീപിടിച്ചതാണോയെന്നും അന്വേഷിക്കുന്നുണ്ട്. മട്ടന്നൂർ ഇൻസ്‌പെക്ടർ എം.അനിലിന്റെ നേതൃത്വത്തിൽ പോലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭർത്താവ്: പരേതനായ അച്യുതൻ അടിയോടി. മക്കൾ: മാലതി,മായജ,ശ്രീജ,ഗിരിജ,ഗീത. മരുമക്കൾ: പി.കെ.വാസുദേവൻ,ഹരീഷ്,മോഹനൻ,പ്രകാശൻ,കെ.പി.രമേശൻ(ആർജെഡി സംസ്ഥാന കമ്മിറ്റിയംഗം). മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്