Connect with us

Breaking News

ഐഫോണുകൾ ഒഴികെ എല്ലാ 5ജി ഫോണുകളിലും ഈ മാസത്തോടെ എയർടെൽ 5ജി എത്തും

Published

on

Share our post

ആപ്പിള്‍ ഐഫോണുകള്‍ ഒഴികെ എല്ലാ 5ജി ഫോണുകളിലും ഈ മാസം പകുതിയോടെ എയര്‍ടെല്‍ 5ജി സേവനങ്ങള്‍ ലഭിക്കുമെന്ന് ഭാരതി എയര്‍ടെല്‍. എന്നാല്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ ആപ്പിള്‍ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഗ്രേഡ് അവതരിപ്പിക്കുമെന്നും ഡിസംബര്‍ പകുതിയോടെ ഐഫോണുകളിലും എയര്‍ടെല്‍ 5ജി എത്തുമെന്നും ഭാരതി എയര്‍ടെല്‍ എംഡിയും സിഇഒയുമായ ഗോപാല്‍ വിത്തല്‍ വ്യക്തമാക്കി.നിലവില്‍ 4ജി നിരക്കുകളിലാണ് എയര്‍ടെല്‍ 5ജി സേവനം നല്‍കുന്നത്. അടുത്ത ആറോ ഒമ്പതോ മാസങ്ങള്‍ക്കുള്ളില്‍ 5ജി സേവനങ്ങളുടെ നിരക്ക് നിശ്ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സാംസങിന് 27 5ജി മോഡലുകളുണ്ടെന്നാണ് അറിയുന്നത് . ഇതില്‍ 16 മോഡലുകളില്‍ ഇതിനകം എയര്‍ടെല്‍ 5ജി ലഭിക്കുന്നുണ്ട്. നവംബര്‍ 10-12 ആവുമ്പോഴേക്കും മറ്റ് മോഡലുകളിലും സേവനം എത്തും. വണ്‍പ്ലസിന്റെ 17 മോഡലുകളും ഇപ്പോള്‍ ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവോയുടെ എല്ലാ 34 മോഡലുകളും റിയല്‍മിയുടെ 34 മോഡലുകളും ഞങ്ങളുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കും. ഷാവോമിയുടെ 33 മോഡലുകളും ഒപ്പോയുടെ 14 മോഡലുകളും പ്രവര്‍ത്തിക്കും. ആപ്പിളിന്റെ 13 മോഡലുകളില്‍ നവംബര്‍ ആദ്യ ആഴ്ചയില്‍ തന്നെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് എത്തും. ഡിസംബര്‍ പകുതിയോടെ അവയും തയ്യാറാവും.’ വിത്തല്‍ പറഞ്ഞു.2022 ആദ്യ പകുതിയില്‍ 5.1 കോടി 5ജി സ്മാര്‍ട്‌ഫോണുകള്‍ വില്‍പനയ്‌ക്കെത്തിയിട്ടുണ്ടെന്നാണ് വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി നല്‍കുന്ന കണക്ക്. 2023 ഓടുകൂടി ഇത് 50 ശതമാനം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഐഡിസി പറയുന്നു.

സോഫ്റ്റ്‌വെയര്‍ പരിമിതി മൂലം ഐഫോണുകള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ വിറ്റഴിച്ചിട്ടുള്ള പല സ്മാര്‍ട്‌ഫോണുകളിലും നിലവില്‍ 5ജി ലഭിക്കുന്നില്ല. ഇത് വരും വര്‍ഷത്തോടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 ഓടുകൂടി എല്ലാ നഗരങ്ങളിലും 5ജി എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.


Share our post

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Breaking News

സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ച നിലയിൽ

Published

on

Share our post

തളിപ്പറമ്പ്: സെക്യൂരിറ്റി ജീവനക്കാരന്‍ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിമരിച്ചു.എളമ്പേരംപാറ കിന്‍ഫ്രയിലെ മെറ്റ് എഞ്ചിനീയറിംഗ് ആന്റ് മെറ്റല്‍ വര്‍ക്‌സ് എന്ന സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനായ കൊല്ലം കിളികൊല്ലൂര്‍ പുന്തലത്താഴം 63, സഹൃദയാനഗറിലെ ലക്ഷ്മി മന്ദിരത്തില്‍ കെ.എസ് വിജയകുമാര്‍ (60) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴോടെയാണ് ഇയാളെ സ്ഥാപനത്തിന് മുന്നില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. തളിപ്പറമ്പ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!