Connect with us

Breaking News

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Published

on

Share our post

കോഴിക്കോട് : മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് ( 87 ) അന്തരിച്ചു . കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.40 നാണ് അന്ത്യം . ഒരാഴ്ചയായി ചികിത്സയിലായിരുന്നു . ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15 നാണ് ജനനം .ഗവ.മാനവേദൻ ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം . സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്നു . ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തി . 1959 ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു . 1962 വണ്ടൂരിൽ നിന്ന് കെപിസിസി അംഗം . 1969 ൽ മലപ്പുറം ജില്ല രൂപവൽക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റായി . 1978 മുതൽ കെപിസിസി സെക്രട്ടറിയായി പ്രവർത്തിച്ചു.

1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും കെ.കുഞ്ഞാലിയോട് തോറ്റു. 1969ൽ ജൂലൈ 28ന് കുഞ്ഞാലി വധകേസിൽ പ്രതിയായി ജയിൽവാസം. ഹൈക്കോടതി കുറ്റവിമുക്താനാക്കി. 1977ൽ നിലമ്പൂരിൽ നിന്ന് നിയസഭയിലെത്തി. 1980ൽ എ ഗ്രൂപ്പ് ഇടത് മുന്നണിയിൽ. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. ആ വർഷം എംഎൽഎ ആകാതെ ഇടത് മുന്നണി മന്ത്രിസഭയിൽ വനം – തൊഴിൽ മന്ത്രിയായി.തുടർന്ന് ആര്യാടന് വേണ്ടി സി.ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം ഒഴിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ, മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ചു. 1982ൽ ടി.കെ.ഹംസയോട് തോൽക്കുകയും ചെയ്തു. തുടർന്നിങ്ങോട്ട് 1987മുതൽ 2011വരെ എല്ലാ തിരഞ്ഞെടുപ്പുകളിലും ആര്യാടനായിരുന്നു ജയം. 1995ൽ ആന്റണി മന്ത്രിസഭയിൽ തൊഴിൽ ടൂറിസം മന്ത്രിയായി. 2005ലും, 2001ലും ഉമ്മൻചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായിരുന്നു.


Share our post

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!