Connect with us

Breaking News

വിദ്യാര്‍ഥികളെ കയറ്റാതെ പ്രൈവറ്റ് ബസ്; നെഞ്ചുവിരിച്ച് റോഡിലിറങ്ങി ബസ് തടഞ്ഞിട്ട് പ്രിന്‍സിപ്പൽ

Published

on

Share our post

ഭൂരിഭാഗം സ്വകാര്യ ബസ് ജീവനക്കാരെ ഏറ്റവുമധികം അസ്വസ്ഥമാക്കുന്ന കാഴ്ചയാണ് വിദ്യാര്‍ഥികള്‍ ബസ് കയറാന്‍ നില്‍ക്കുന്നത്. വിദ്യാര്‍ഥികളെ കണ്ടാല്‍ നിര്‍ത്താതെ പോകുക, സ്‌റ്റോപ്പില്‍ നിന്ന് മാറ്റി നിര്‍ത്തി മറ്റ് യാത്രക്കാരെ മാത്രം കയറ്റുക, എണ്ണം വെച്ച് മാത്രം വിദ്യാര്‍ഥികളെ കയറ്റുക തുടങ്ങി പല കീഴ്‌വഴക്കങ്ങളും ബസ് ജീവനക്കാര്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍, തന്റെ വിദ്യാര്‍ഥികള്‍ക്കായി ബസ് തടയാനിറങ്ങിയ ഒരു പ്രിന്‍സിപ്പലാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ താരം.

ബസ് സ്‌കൂളിന് മുന്നിലെ സ്‌റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്ന വിദ്യാര്‍ഥികളുടെ നിരന്തര പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ റോഡിലിറങ്ങി ബസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പി.ടി.എ.എച്ച്. എസ്.എസ്. പ്രിന്‍സിപ്പലും, പ്രിന്‍സിപ്പലുമാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമായ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് വിദ്യാര്‍ഥികള്‍ക്കായി നെഞ്ചുവിരിച്ച് റോഡിലിറങ്ങി സ്വകാര്യ ബസ് തടഞ്ഞിട്ടത്.

ബസ് തടയുമ്പോള്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് കൂടുതല്‍ ആളുകളെയും വിദ്യാര്‍ഥികളെയും അറിയിക്കാതെയാണ് അധ്യാപകന്‍ തനിച്ച് റോഡില്‍ ഇറങ്ങിയത്. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജപ്രഭ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്ഥിരമായ സ്റ്റോപ്പില്‍ നിര്‍ത്താറില്ലെന്നും അപകടകരമായി അമിതവേഗത്തില്‍ ഓടിച്ച് പോകുകയാണെന്നും പരാതി ഉയര്‍ന്ന പശ്ചാലത്തിലാണ് പ്രിന്‍സിപ്പൽ തന്നെ നേരിട്ട് ബസ് തടയാന്‍ ഇറങ്ങിയത്.

വിദ്യാര്‍ഥികളെ കയറ്റാന്‍ ബസ് ജീവനക്കാര്‍ മടികാണിക്കുന്നുവെന്നും അമിതവേഗത്തില്‍ ഓടിച്ച് പോകുന്നുവെന്നും കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് അധ്യാപകന്‍ പറയുന്നത്. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമിച്ചെങ്കിലും അമിത വേഗത്തില്‍ ഓടിച്ച് പോകുകയായിരുന്നു. എന്നാല്‍, റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ച് വെച്ചാണ് പ്രിന്‍സിപ്പൽ ഇന്ന് ബസിനെ നടുറോഡില്‍ തടഞ്ഞിട്ടത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!