Connect with us

Breaking News

കോളയാട് മൂപ്പൻ കൊളപ്പ റോഡിന്റെ ശോച്യാവസ്ഥ  ഉടൻ പരിഹരിക്കും: ജില്ലാ കലക്ടർ

Published

on

Share our post

കോളയാട്: കൊളപ്പ കോളനിയിലേക്കുള്ള മൂപ്പൻ കൊളപ്പ റോഡിന്റെ നിർമ്മാണ പ്രവൃത്തി സംസ്ഥാന തല വർക്കിംഗ് ഗ്രൂപ്പിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ കലക്ടറുടെ ജനസമ്പർക്ക പരിപാടി, ‘ഊരിൽ ഒരു ദിനം’ കൊളപ്പ കോളനിയിൽ ഉദ്ഘാടനം ചെയ്ത് കോളനി വാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കോളനി റോഡിന്റെ നിർമ്മാണം സംബന്ധിച്ച് 1.49 കോടി രൂപയുടെ പ്രൊപ്പോസൽ ജില്ല തല വർക്കിംഗ് ഗ്രൂപ്പ് അംഗീകരിച്ചതാണ്. ഇത് സംബന്ധിച്ച പ്രൊപ്പോസൽ സംസ്ഥാന വർക്കിംഗ് ഗ്രൂപ്പിന് സമർപ്പിച്ചു. അനുമതി ലഭിക്കുന്ന മുറയ്ക്ക് പണി തുടങ്ങും-ജില്ലാ കലക്ടർ പറഞ്ഞു. 
പഞ്ചായത്ത് പ്രസിഡണ്ട് എം.റിജി അധ്യക്ഷത വഹിച്ചു. സബ് കലക്ടർ അനുകുമാരി മുഖ്യാതിഥിയായി. കോളനിയിലെ ആൺകുട്ടികൾ പ്ലസ് ടു കഴിഞ്ഞാൽ പഠിപ്പ് നിർത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിദ്യാഭ്യാസമാണ് അതിജീവനത്തിനുള്ള ഏക വഴിയെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും സബ് കലക്ടർ പറഞ്ഞു. പ്രായോഗിക പ്രശ്‌നങ്ങൾ ഏറെയുണ്ടെങ്കിലും പഠനം ഗൗരവമായി എടുക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
ഗോത്ര വിഭാഗ ജനതയ്ക്കായി സർക്കാർ ഏർപ്പെടുത്തിയ വിവിധ പദ്ധതികളെ പറ്റി വിവിധ വകുപ്പുകളുടെ പ്രതിനിധികൾ വിശദീകരിച്ചു. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനും, പുതിയ വോട്ടർ പട്ടിക ചേർക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. പട്ടികവർഗ വകുപ്പിന്റെ പദ്ധതികളെപ്പറ്റി ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ വിശദീകരിച്ചു.
റോഡിന്റെ ശോചനീയാവസ്ഥയെ പറ്റിയാണ് കോളനിവാസികൾ പ്രധാനമായും പരാതി ഉന്നയിച്ചത്. അരിക്കായ മണിക്കുണ്ട് വെള്ളച്ചാട്ടം സീസണൽ ടൂറിസ്റ്റ് കേന്ദ്രമാക്കുക, വനാവകാശനിയമപ്രകാരം സ്വന്തം ആവശ്യത്തിന് സ്വന്തം ഭൂമിയിലെ മരം മുറിക്കാൻ അനുവദിക്കുക, സാംസ്‌കാരിക നിലയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക. വൈഫൈ സൗകര്യം നിലനിർത്തുക, കോളനിയോട് ചേർന്ന് അംഗൻവാടി സ്ഥാപിക്കുക, പെരുവ ഹെൽത്ത് സെന്ററിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുക, ഗോത്ര സാരഥി ഫണ്ട് മാനേജ്‌മെന്റ് സ്‌കൂളിലെ കുട്ടികൾക്കും നൽകുക, പാലേത്ത് വയൽ യു പി സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്തുക, കളിസ്ഥലം നിർമ്മിക്കുക, പൊതുശ്മശാനം അനുവദിക്കുക, കുടിവെള്ള പ്രശ്‌നം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ കോളനിവാസികൾ ഉന്നയിച്ചു. ഇവ പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി.
ജില്ലാ കലക്ടറെ ഊര് മൂപ്പൻ കേളപ്പൻ പരമ്പരാഗത രീതിയിൽ അമ്പും വില്ലും നൽകി സ്വീകരിച്ചു. കോളയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം റിജി, വൈസ് പ്രസിഡണ്ട് കെ ഇ സുധീഷ് കുമാർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ജയരാജൻ മാസ്റ്റർ, ശ്രീജ പ്രദീപൻ, ഉമാദേവി, വാർഡ് മെമ്പർ റോയ് പൗലോസ്‌,
ഐ ടിഡിപി പ്രൊജക്ട് ഓഫീസർ എസ് സന്തോഷ് കുമാർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി വി ഗിരിജ, മറ്റ് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. തുടർന്ന് കോളനിവാസികൾക്കൊപ്പം സമൂഹസദ്യ കഴിച്ചാണ് കലക്ടറും സംഘവും മടങ്ങിയത്.

Share our post

Breaking News

ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ഇ​ഡി റെ​യ്ഡ്

Published

on

Share our post

ചെ​ന്നൈ: വ്യ​വ​സാ​യി​യും സി​നി​മാ നി​ർ​മാ​താ​വു​മാ​യ ഗോ​കു​ലം ഗോ​പാ​ല​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ പരിശോധന. ചെ​ന്നൈ കോ​ട​മ്പാ​ക്ക​ത്തു​ള്ള ഗോ​കു​ലം ചി​റ്റ്സ് ഫി​നാ​ൻ​സി​ന്‍റെ കോ​ർ​പ്പ​റേ​റ്റ് ഓ​ഫീ​സി​ലാ​ണ് റെ​യ്ഡ്. ഇ​ഡി കൊ​ച്ചി യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും പരിശോധനയിൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. രാ​വി​ലെ മു​ത​ലാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​ത്. 2023 ഏ​പ്രി​ലി​ൽ ഗോ​കു​ലം ഗോ​പാ​ല​നെ ഇ​ഡി ചോ​ദ്യം​ചെ​യ്തി​രു​ന്നു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.


Share our post
Continue Reading

Breaking News

ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

Published

on

Share our post

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.


Share our post
Continue Reading

Breaking News

കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Published

on

Share our post

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!