ഇരിട്ടി: സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു. പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസർ കൊല്ലം കുണ്ടറ സ്വദേശി ബിജു അഗസ്റ്റിനെയാണ് വിജിലൻസ് ഡി വൈ എസ് പി കെ.പി. സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. ഇരിട്ടി പയഞ്ചേരി മുക്കിൽ നിന്നും ഒരു സ്ഥലം ഉടമയിൽ നിന്നും 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുന്നത്. സ്ഥലം ഉടമ നൽകിയ 15000 രൂപ ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഡി വൈ എസ് പി സുരേഷ് ബാബുവിനെക്കൂടാതെ ഇൻസ്പെക്ടർ സി. ഷാജു, എസ് ഐ മാരായ എൻ.കെ. ഗിരീഷ്, എൻ. വിജേഷ്, രാധാകൃഷ്ണൻ, എ എസ്. ഐ രാജേഷ് എന്നിവരും പിടികൂടിയ വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു.
Breaking News
തളിപ്പറമ്പിൽ സ്വകാര്യ വ്യവസായ പാർക്ക് വരുന്നു

കണ്ണൂർ : സംസ്ഥാനത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിച്ച് കൂടുതൽ സംരംഭകരെ വ്യവസായത്തിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് അനുവദിച്ച നാല് സ്വകാര്യ വ്യവസായ പാർക്കുകളിലൊന്ന് കണ്ണൂരിൽ തുടങ്ങാൻ അന്തിമാനുമതിയായി.
2017ലെ പദ്ധതിയാണെങ്കിലും ഈ വർഷം കൂടുതൽ ഇളവുകൾ വരുത്തിയതോടെയാണു സംസ്ഥാനത്ത് ആദ്യമായി സ്വകാര്യ വ്യവസായ പാർക്ക് തുടങ്ങാൻ വ്യക്തികൾ മുന്നോട്ടുവന്നത്.
വി.എം.പി. എസ് ഫുഡ് പാർക്ക് ആന്റ് വെഞ്ചേഴ്സിന്റെ കീഴിൽ തളിപ്പറമ്പിലാണ് സ്വകാര്യ വ്യവസായ പാർക്ക് വരുന്നത്. സംസ്ഥാനത്ത് വ്യവസായ പാർക്കുകളിൽ തുടങ്ങാനായി 25 സ്വകാര്യ വ്യക്തികളിൽ നിന്നാണ് നാലുപേരെ തിരഞ്ഞെടുത്തത്. ഇവർക്കുള്ള അനുമതി പത്രം ഇന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് വിതരണം ചെയ്യും.
സ്വകാര്യ കമ്പനികൾ, കോ-ഓപറേറ്റീവ് സൊസൈറ്റികൾ, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, എം.എസ്.എം.ഇ കൺസോർഷ്യങ്ങൾ എന്നിവക്കാണ് വ്യവസായ പാർക്കുകൾ സ്ഥാപിക്കാൻ അവസരം നൽകിയിരുന്നത്. കുറഞ്ഞത് 10 ഏക്കറോ അതിൽ കൂടുതലോ ഭൂമിയുള്ളവർക്കാണ് മുൻഗണന നൽകിയത്. അപേക്ഷ ലഭിച്ചാൽ ഭൂമി, പ്രവർത്തനങ്ങൾ തുടങ്ങിയവയുടെ വിശദാംശങ്ങൾ പരിശോധിച്ച് വ്യവസായം, ധനകാര്യം, റവന്യൂ, തദ്ദേശ സ്വയംഭരണം, ജലവിഭവം, വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ സർക്കാർ സെക്രട്ടറിമാർ ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ശുപാർശയുടെ അടിസ്ഥാനത്തിലാണ് അന്തിമ അനുമതി നൽകിയത്.ആദ്യ ഘട്ടത്തിൽ ഒരു പാർക്കിൽ 1000 പേർക്ക് ജോലി നൽകാൻ കഴിയുമെന്നാണ് വ്യവസായ വകുപ്പ് അധികൃതരുടെ പ്രതീക്ഷ
സർക്കാർ പാർക്കുകൾക്ക് സമാനം
വിജ്ഞാപനം കഴിഞ്ഞാൽ സർക്കാർ വ്യവസായ പാർക്കുകളിലെ അതേ അവകാശങ്ങൾ
ടെക്നോ പാർക്കിന് സമാനമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും
തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയും ചുവപ്പുനാടയും ഒഴിവാക്കും
അടിസ്ഥാന സൗകര്യങ്ങൾക്കായി 30 ലക്ഷം രൂപ വീതം സബ്സിഡി
കൂടിയ സബ് സിഡി മൂന്നു കോടി രൂപ
അനുമതി ലഭ്യമായാൽ റോഡുകൾ, വൈദ്യുതി, ജലവിതരണം എന്നിവക്ക് സൗകര്യമൊരുക്കും
പാർക്കിൽ വെയർഹൗസുകൾ, മറ്റ് ലോജിസ്റ്റിക്‌സ് സേവനങ്ങൾ, വാഹന സർവീസ്, റിപ്പയർ ഡിപ്പോകൾ എന്നിവക്ക് അനുവദിക്കും
വാഹന ഷോറൂമുകൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, മാളുകൾ അല്ലെങ്കിൽ റീട്ടെയിൽ ഔട്ട്‌ലറ്റുകൾ എന്നിവ അനുവദിക്കില്ല.
അനുമതി ഏകജാലകം വഴി
എല്ലാ അനുമതിയും ഏകജാലകം വഴി വേഗത്തിലാക്കും. അനുമതികൾ ലഭിച്ചു 3 മാസത്തിനകം കെട്ടിടനിർമാണം തുടങ്ങണം. 2 വർഷത്തിനകം വ്യവസായം തുടങ്ങിയില്ലെങ്കിൽ അനുമതി റദ്ദാക്കും. സംരംഭകൻ പരാജയപ്പെട്ടാൽ പാർക്ക് നടത്തിപ്പ് വ്യവസായ–വാണിജ്യ ഡയറക്ടർ ഏറ്റെടുക്കും.
Breaking News
എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

SSLC ഫലം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. 99.5% വിജയമാണ് ഇത്തവണ ഉണ്ടായത്.വിജയിച്ചവരെ മന്ത്രി വാർത്താ സമ്മേളനത്തിൽ അഭിനന്ദിച്ചു.
വൈകിട്ട് നാലു മണി മുതൽ ഫലം PRD LIVE മൊബൈൽ ആപ്പിലും ചുവടെ പറയുന്ന വെബ്സൈറ്റുകളിലും ലഭിക്കും.
https://pareekshabhavan.kerala.gov.in
https://examresults.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in .
എസ്.എസ്.എൽ.സി.(എച്ച്.ഐ) റിസൾട്ട് https://sslchiexam.kerala.gov.in ലും റ്റി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ) റിസൾട്ട് https://thslchiexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് https://ahslcexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്സൈറ്റിലും ലഭിക്കും.
Breaking News
തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ വേട്ട; രണ്ടുപേര്‍ അറസ്റ്റില്‍

തളിപ്പറമ്പ്: തളിപ്പറമ്പില്‍ വീണ്ടും എം.ഡി.എം.എ പിടിച്ചെടുത്തു, രണ്ടുപേര്‍ അറസ്റ്റില്‍. അള്ളാംകുളം ഷരീഫ മന്‍സിലില്‍ കുട്ടൂക്കന്‍ മുജീബ് (40), ഉണ്ടപ്പറമ്പിലെ ആനപ്പന്‍ വീട്ടില്‍ എ.പി മുഹമ്മദ് മുഫാസ്(28) എന്നിവരെയാണ് എസ്.ഐ കെ.വി സതീശന്റെയും റൂറല്‍ ജില്ലാ പോലീസ് മേധാവി അനുജ് പലിവാളിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡാന്‍സാഫ് ടീമിൻ്റെയും നേതൃത്വത്തിൽ പിടികൂടിയത്. ഇന്നലെ രാത്രി 11.30ന് സംസ്ഥാന പാതയില്‍ കരിമ്പം ഗവ. താലൂക്ക് ആശുപത്രിയുടെ സമീപത്തുവെച്ചാണ് കെ.എല്‍-59 എ.എ 8488 നമ്പര്‍ ബൈക്കില്‍ ശ്രീകണ്ഠപുരം ഭാഗത്തുനിന്നും തളിപ്പറമ്പിലേക്ക് വരുന്നതിനിടയില്‍ ഇവര്‍ പോലീസ് പിടിയിലായത്. 2.621 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു. പ്രതികളില്‍ മുഫാസ് നേരത്തെ എന്‍.ടി.പി.എസ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് മൊബൈല്‍ ഫോണുകളും വാഹനവും പോലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് പ്രദേശത്ത് യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇടയില്‍ എം.ഡി.എം.എ എത്തിക്കുന്നവരില്‍ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.
Breaking News
സ്ഥലം ഉടമയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ പായം വില്ലേജിലെ സ്പെഷ്യൽ വില്ലേജ് ഓഫീസറെ വിജിലൻസ് പിടികൂടി

-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്