Breaking News
കണ്ണൂർ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ യുദ്ധം

കണ്ണൂർ: പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയ എം.പി. ഉണ്ണികൃഷ്ണനെ വീണ്ടും കെപിസിസി അംഗമായി തെരഞ്ഞെടുത്തുവെന്നാരോപിച്ച് വ്യപകമായി പോസ്റ്റർ. പ്രതിഷേധത്തിന് പിന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നാണ് സൂചന.കെപിസിസി നിർവാഹക സമിതിയിൽ കല്യാശേരി നിയോജക മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപെട്ട ഏക അംഗമായ ഉണ്ണിക്കൃഷ്ണന് എതിരേ വെങ്ങര, പഴയങ്ങാടി എന്നീ പ്രദേശങ്ങളിലാണ് വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മാടായി മണ്ഡലം കോൺഗ്രസ് കമ്മറ്റി ഉണ്ണിക്കൃഷ്ണന് അഭിവാദ്യം അർപ്പിച്ച് സ്ഥാപിച്ച ഫ്ലെക്സ് ബോർഡിന് താഴെയാണ് പ്രതിഷേധ പോസ്റ്റർ ഒട്ടിച്ചത്. ഉണ്ണികൃഷ്ണന് അഭിവാദ്യം അർപ്പിച്ച് വച്ച് ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ നശിപ്പിച്ചവൻ, കെപിസിസി ലിസ്റ്റിൽ ലക്ഷങ്ങൾ കോഴ വാങ്ങി പാർട്ടിയെ ഒറ്റികൊടുത്തവൻ കെപിസിസി ലിസ്റ്റിൽ എന്നിങ്ങനെയാണ് പോസ്റ്ററുകളിലെ വാചകങ്ങൾ.
പഴയങ്ങാടി അർബൻ ബാങ്കിൽ 30 ലക്ഷം കോഴ വാങ്ങി സിപിഎം പ്രവർത്തകന് നിയമനം നൽകിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തകർ ബാങ്കിന് മുന്നിൽ ധർണ നടത്തിയിരുന്നു. ഇത് ഏറെ വിവാദവുമായിരുന്നു.പഴയങ്ങാടി അർബൻ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഉണ്ണികൃഷ്ണൻ. കല്യാശേരി മണ്ഡലത്തിൽ യോഗ്യരായ നിരവധി നേതാക്കൾ ഉള്ളപ്പോൾ 77 വയസ് കഴിഞ്ഞ ഇയാളെ വീണ്ടും കെപിസിസിയിലേക്ക് എടുത്തത് കെ.സി.വേണുഗോപാലിന്റെ നിർദേശ പ്രകാരമാണെന്നും കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. വേണുഗോപാലിന്റെ സഹോദരി ഭർത്താവ് കൂടിയാണ് ഉണ്ണികൃഷ്ണൻ.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില് വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില് വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില് വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില് വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
സബ്സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

സപ്ലൈകോ അഞ്ച് സബ്സിഡി ഇനങ്ങളുടെ വില കുറച്ചു. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വന്‍പയര്‍ എന്നിവക്ക് നാളെ മുതല്‍ പുതിയ വില. നാല് മുതല്‍ പത്ത് രൂപ വരെ കുറവുണ്ടാകും. സംസ്ഥാനത്ത് തിരഞ്ഞെടുത്ത സപ്ലൈകോ ഔട്ട്ലെറ്റുകളിൽ 19 വരെയാണ് ഉത്സവകാല ഫെയർ സംഘടിപ്പിക്കുന്നത്. തുവരപരിപ്പിന്റെ വില 115 രൂപയില്‍ നിന്ന് 105 രൂപയായും ഉഴുന്നിന്റെ വില 95 രൂപയില്‍ നിന്നും 90 രൂപയായും വന്‍കടലയുടെ വില 69 രൂപയില്‍ നിന്നും 65 രൂപയായും വന്‍പയറിന്റെ വില 79 രൂപയില്‍ നിന്നും 75 രൂപയായും മുളക് 500 ഗ്രാമിന് 68.25 രൂപയില്‍ നിന്നും 57.75 രൂപയായും കുറച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്