Connect with us

Breaking News

ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസും ഓൺലൈനിൽ;ആർ.സി.പകർപ്പിനും നേരിട്ടുപോകേണ്ട

Published

on

Share our post

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിന്റെ പകർപ്പെടുക്കാൻ ഇനി മോട്ടോർവാഹനവകുപ്പ് ഓഫീസിൽ ഹാജരാകേണ്ടതില്ല. 58 സേവനങ്ങൾ ആധാർ ബന്ധിപ്പിച്ചുകൊണ്ടുള്ള കേന്ദ്രവിജ്ഞാപനത്തിൽ ഡ്യൂപ്ലിക്കേറ്റ് ഡ്രൈവിങ് ലൈസൻസും ഉൾപ്പെട്ടിട്ടുണ്ട്.

പോലീസ് സ്റ്റേഷനിൽനിന്ന് ലൈസൻസ് നഷ്ടമായ സർട്ടിഫിക്കറ്റും പരസ്യവും ഉൾപ്പെടെ ഏറെ സങ്കീർണമായ നടപടിക്രമങ്ങൾ ലൈസൻസിന്റെ പകർപ്പിന് വേണ്ടിയിരുന്നു. ഇടനിലക്കാരുടെ ചൂഷണത്തിന് വഴിയിട്ടതും ഈ നടപടിക്രമങ്ങളായിരുന്നു. ആധാർ ബന്ധിപ്പിക്കുന്നതോടെ ഈ ബുദ്ധിമുട്ടുകൾ ഒഴിവാകും. കേന്ദ്രസർക്കാർ നിർദേശപ്രകാരം സോഫ്റ്റ്‌വേറിൽ മാറ്റംവന്നാലുടൻ പുതിയ സംവിധാനം നടപ്പാകുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് ആവശ്യക്കാർ ഏറെയുള്ള ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റും ഇനി മുതൽ ഓഫീസിൽ ഹാജരാകേണ്ടതില്ലാത്ത ഫെയ്‌സ്‌ലെസ് ആപ്ലിക്കേഷനായി മാറും.

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പിനും ഓൺലൈനിൽ അപേക്ഷിക്കാം. വാഹന ഉടമകൾക്ക് ഏറെ സഹായകരമാണിത്. വാഹൻ വെബ്‌സൈറ്റിൽ ഉടമയുടെ ആധാർ നമ്പർ നൽകി അപേക്ഷ നൽകണം.


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!