Connect with us

Breaking News

മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം:വില്ലനായത് ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്

Published

on

Share our post

തൃശ്ശൂർ: സംസ്ഥാനത്തെ മൂന്നാംക്ലാസുകാർ മലയാളത്തിൽ പിന്നാക്കം പോയതിനു കാരണം ഓൺലൈൻ അധ്യയനകാലത്തെ പഠനവിടവ്. ഓൺലൈൻ ക്ലാസുകളിൽനിന്നുനേരെ ക്ലാസ് മുറിയിലേക്കെത്തിയപ്പോൾ അക്ഷരമുറപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസരംഗവും കേന്ദ്രസിലബസും ഒരേപോലെ.

ഓൺലൈനിൽ പഠിപ്പിച്ചതിന്റെ ബാക്കി പാഠഭാഗങ്ങൾ തീർക്കുന്നതിൽ മാത്രമായിരുന്നു സ്കൂളുകളുടെ ശ്രദ്ധ. വർഷാന്തപ്പരീക്ഷ ഉണ്ടാവുമെന്നും അതിനുമുമ്പ് പാഠങ്ങൾ തീർക്കണമെന്നുമുള്ള നിർദേശമുണ്ടായിരുന്നു. എഴുത്തും വായനയും ഉറയ്ക്കേണ്ട രണ്ടുവർഷങ്ങൾ നഷ്ടപ്പെട്ട കുട്ടികളിലാണ് 2022 മാർച്ചിൽ എൻ.സി.ആർ.ടി.യും നിപുൺ മിഷനും സർവേ നടത്തിയത്. മൂന്നാം ക്ലാസുകാരിൽ 56 ശതമാനംപേർക്ക് മലയാളം ശരിയായി വായിക്കാനോ എഴുതാനോ കഴിയുന്നില്ലെന്നായിരുന്നു റിപ്പോർട്ട്. 2021 നവംബറിലാണ് കോവിഡിനുശേഷം ക്ലാസ് തുടങ്ങിയത്. 50 ശതമാനം കുട്ടികൾ വന്നാൽ മതിയെന്നായിരുന്നു നിർദേശം. ജനുവരിയിൽ മൂന്നാം തരംഗമുണ്ടായി. ഫെബ്രുവരി പകുതി പിന്നിട്ടശേഷമാണ് പിന്നീട് സ്കൂളുകൾ തുറന്നത്. സംസ്ഥാനത്തെ 104 സ്കൂളുകളിലെ 1061 കുട്ടികളിലാണ് സർവേ നടത്തിയത്. സിലബസ് വ്യത്യാസമില്ലാതെയാണ് സ്കൂളുകൾ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഓഫ്‌ലൈനിലേക്ക് മാറുമ്പോൾ കുട്ടികൾക്കുണ്ടായ പഠനവിടവ് നികത്താൻ ബ്രിഡ്ജ് കോഴ്‌സ് ഉണ്ടാവുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചിരുന്നു. മൂന്നാംക്ലാസ് കുട്ടികളുടെ പഠനവിടവ് അവരുടെ അക്ഷരജ്ഞാനക്കുറവു തന്നെയായിരുന്നു. എന്നാൽ ഒരുശ്രമവും ഉണ്ടായില്ല. എന്താണ് ബ്രിഡ്ജ് കോഴ്‌സ് എന്ന് അധ്യാപകർക്കുപോലും നിശ്ചയമില്ല. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിൽ ഇത്തരം ചിന്തകൾപോലുമുണ്ടായില്ല.

രണ്ടു സർവേ രണ്ടു ഫലം

എന്നാൽ കേന്ദ്രസർക്കാരിന്റെ നാഷണൽ അച്ചീവ്‌മെന്റ് സർവേയിൽ മൂന്നാംക്ലാസിലെ കുട്ടികൾ ഭാഷയുടെ കാര്യത്തിൽ 70 ശതമാനം മികവു പുലർത്തുന്നതായാണ് പറയുന്നത്. മൂന്ന്, അഞ്ച്, എട്ട്, പത്ത് ക്ലാസുകളിലെ സർവേയാണ് കഴിഞ്ഞ നവംബറിൽ നടത്തിയത്. ഈ നാലു ക്ലാസുകളിലുംവെച്ച് മൂന്നാംക്ലാസിലെ ഭാഷാമികവാണ് ഏറ്റവുംമുന്നിൽ. അഞ്ച്, ആറ് ക്ലാസുകളിൽ 57 ശതമാനവും പത്തിൽ 41 ശതമാനവുമാണ് ഭാഷാമികവ്. മൂന്നാം ക്ലാസിലെ ദേശീയശരാശരി 62 ആണ്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!