Connect with us

Breaking News

സ്‌കൂൾ വിദ്യാർഥികൾക്ക്ചിത്ര രചനാമത്സരം ശനിയാഴ്ച

Published

on

Share our post

തലശ്ശേരി: സ്‌കൂൾ ഓഫ് ആർട്‌സിന്റെ കളർ കണ്ണൂർ ചിത്ര പ്രദർശനത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് ചിത്രരചനാ മത്സരം ശനിയാഴ്ച 9.30ന് തിരുവങ്ങാട് വലിയമാടാവിൽ ഒ.ചന്തുമേനോൻ സ്മാരക യു.പി.സ്‌കൂളിൽ നടക്കും.നഴ്‌സറി,എൽ.പി.,യു.പി.,ഹൈസ്‌കൂൾ,ഹയർസെക്കൻററി,കോളജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം.വരയാനുള്ള പേപ്പർ ഒഴികെയുള്ളവ കൊണ്ടുവരണം.


Share our post

Breaking News

കണിച്ചാറിൽ തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു

Published

on

Share our post

കണിച്ചാർ: തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്‌ണനാണ് (69) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം.തിങ്കളാഴ്ചയാണ് തേനീച്ചയുടെ കുത്തേറ്റത്. ഭാര്യ: സരസമ്മ. മക്കൾ: പ്രശാന്ത്, പ്രജോഷ്. മരുമകൾ: ശ്രുതി. സംസ്കാരം പിന്നീട്.


Share our post
Continue Reading

Breaking News

വയനാട്ടിൽ വീണ്ടും കടുവ? വളർത്തുനായയെ പിടിച്ചെന്ന് നാട്ടുകാർ

Published

on

Share our post

കൽപ്പറ്റ : വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തിരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നാൽ പുലിയാണെന്ന അനുമാനത്തിലാണ്.


Share our post
Continue Reading

Breaking News

ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രി കസേരയിലേക്ക്

Published

on

Share our post

ബെംഗളൂരു: ഈ വര്‍ഷം അവസാനം മുഖ്യമന്ത്രി പദം ഡി കെ ശിവകുമാറിന് നല്‍കുമെന്ന സൂചന നല്‍കി സിദ്ധരാമയ്യ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2023ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചു കയറിയോടെ ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചിരുന്നു.ഇതിനെ തുടര്‍ന്ന് രണ്ടരവര്‍ഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അങ്ങനയൊരു ധാരണയില്ലെന്നാണ് സിദ്ധരാമയ്യ പ്രതികരിച്ചിരുന്നത്.

എന്നാല്‍ മുഖ്യമന്ത്രി പദത്തില്‍ രണ്ടര വര്‍ഷമാവുന്നതോടെ താന്‍ മുഖ്യമന്ത്രി സ്ഥാനം കൈമാറുമെന്ന സൂചനയാണ് സിദ്ധരാമയ്യ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു. ഈ പ്രതികരണം വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് പറഞ്ഞ് ശിവകുമാര്‍ തന്നെ ഇടപെട്ടിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജര്‍ക്കിഹോളിയും മുഖ്യമന്ത്രി പദത്തിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. പക്ഷെ ശിവകുമാറിന് തന്നെയാണ് സാധ്യത കൂടുതല്‍.


Share our post
Continue Reading

Trending

error: Content is protected !!