Breaking News
‘ലക്കി ബിൽ’ : ഒന്നാം സമ്മാനം 10 ലക്ഷം രൂപ കിളിമാനൂർ സ്വദേശിക്ക്; മറ്റു വിജയികളെ അറിയാം

തിരുവനന്തപുരം ∙ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ‘ലക്കി ബിൽ’ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ സജി ആശുപത്രിക്കു സമീപം ‘ചിത്തിര’യിൽ പി.സുനിൽ കുമാറിനു ലഭിച്ചു. തിരുവനന്തപുരം പോത്തീസിൽ നിന്നു വാങ്ങിയ സാധനങ്ങളുടെ ബില്ലിനാണു സമ്മാനം. രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 5 പേർക്കുമാണ്. വിജയികളുടെ പേര്, വീട്ടുപേര്, സ്ഥലപ്പേര്, ബിൽ നൽകിയ സ്ഥാപനം എന്ന ക്രമത്തിൽ.
രണ്ടാം സമ്മാനം: രമണി, തച്ചോളി ഹൗസ്, വടകര (മൈ ജി വടകര), എസ്.അഖിൽ, എസ്.വി. നിവാസ്, എടത്വ, ആലപ്പുഴ (വെഡ്‌ലാൻഡ് വെഡിങ്സ് ഹരിപ്പാട്), ഷിബിൻ ശശിധരൻ, പുലയനാർക്കോട്ട, തിരുവനന്തപുരം (സോച്ച്, തിരുവനന്തപുരം), എൻ.ബിജുമോൻ ശ്രീ കൈലാസത്ത്, ബാലഗ്രാമം, ഇടുക്കി (വരക്കുകാലയിൽ സ്റ്റീൽസ് ആൻഡ് സാനിറ്ററീസ്, നെടുങ്കണ്ടം), എസ്.അനിൽ പ്രസാദ്, പഞ്ചമം, ഓയൂർ, കൊല്ലം (ലുലു, കൊച്ചി )
മൂന്നാം സമ്മാനം : എം.സുധാകരൻ, രാമന്തളി, കണ്ണൂർ (ലസ്റ്റർ ഗോൾഡ് പാലസ്, പയ്യന്നൂർ), സി.കെ.സുനിൽ ചെറിയമ്പറമ്പിൽ, ചെങ്ങമനാട്, ആലുവ (കല്യാൺ ജ്വല്ലേഴ്സ്, അങ്കമാലി), സി.സായ്നാഥ്, എയർഫോഴ്സ് സ്റ്റേഷൻ, ശംഖുമുഖം, തിരുവനന്തപുരം (രാമചന്ദ്രൻ, തിരുവനന്തപുരം), കെ.പി.സെൽവരാജൻ, ബിഎസ്എൻഎൽ ഭവൻ, സൗത്ത് ബസാർ, കണ്ണൂർ (ബ്രദേഴ്സ് ഗിഫ്റ്റ് സെന്റർ, കണ്ണൂർ ), അനു സുജിത്ത്, ശ്രവണം, കൊടിയത്ത്, തൃശൂർ (അൽ – അഹലി ബിസിനസ് ട്രേഡ് ലിങ്ക്സ്, തൃശൂർ).
25 ലക്ഷം രൂപ സമ്മാനമായി നൽകുന്ന ലക്കി ബിൽ ബംപർ നറുക്കെടുപ്പ് വിജയിയെ ഒക്ടോബർ ആദ്യവാരം പ്രഖ്യാപിക്കും. ഈ മാസം 30 വരെ അപ്‌ലോഡ് ചെയ്യുന്ന ബില്ലുകളാണ് ബംപർ സമ്മാനത്തിനായി പരിഗണിക്കുന്നത്. ഇതുവരെ 1.15 ലക്ഷത്തോളം ബില്ലുകളാണ് ലക്കി ബിൽ മൊബൈൽ ആപ്പിൽ അപ്‌ലോഡ് ചെയ്യപ്പെട്ടത്. പ്രതിദിന, പ്രതിവാര നറുക്കെടുപ്പിലായി ഇതുവരെ എഴുനൂറ്റൻപതോളം പേർ വിജയികളായി. പ്രതിദിന നറുക്കെടുപ്പിൽ ഇതുവരെ വിജയികളായവർക്കുള്ള ഗിഫ്റ്റ് പാക്കറ്റുകൾ ഏതാനും ദിവസത്തിനകം വിജയികളുടെ മേൽവിലാസത്തിൽ ലഭിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
പ്രതിദിന നറുക്കെടുപ്പിലെ വിജയികൾക്ക് കുടുംബശ്രീ, വനശ്രീ എന്നിവർ നൽകുന്ന 1000 രൂപ വിലയുള്ള ഗിഫ്റ്റ് പാക്കറ്റാണ് സമ്മാനം. പ്രതിവാര നറുക്കെടുപ്പിൽ വിജയികളായവർക്ക് കെടിഡിസി പ്രീമിയം ഹോട്ടലുകളിൽ 2 രാത്രിയും 3 പകലും ഉൾപ്പെടുന്ന സൗജന്യ താമസ സൗകര്യമാണു ലഭിക്കുന്നത്. വിജയികളായവർക്ക് മൊബൈൽ ആപ്പിൽ ലഭിച്ച സന്ദേശത്തിലെ മൊബൈൽ നമ്പർ വഴിയോ, ഇ-മെയിൽ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യാം.
Breaking News
വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Breaking News
കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
Breaking News
ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്