Breaking News
കണ്ണൂരിലെ തടവുകാരെ പൂട്ടാൻ സ്പെഷ്യൽ വാച്ച് വരുന്നു,ഇന്ത്യയിലാദ്യം

കണ്ണൂർ: ജയിൽ അധികൃതരെയും പൊലീസിനെയും വെട്ടിച്ചു കടന്നുകളയുന്ന തടവുകാരെ പൂട്ടാൻ പ്രത്യേക പദ്ധതിയുമായി കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ അധികൃതർ. തടവുകാരെ ജയിലിലും പുറത്തും നിരീക്ഷിക്കുന്നതിന് ഡിജിറ്റൽ ലോക്ക് വാച്ച് പദ്ധതിയുമായാണ് ഇവർ രംഗത്തുവന്നിരിക്കുന്നത്. ജയിൽവകുപ്പിന്റെ അനുമതിയോടെ ട്രയൽ റണ്ണിംഗ് നടപ്പാക്കാനുള്ള ആലോചനയിലാണ് ജയിൽ അധികൃതർ. ജയിൽ ചാടിയാൽ തടവുകാരന്റെ കൈയിൽ ധരിപ്പിച്ച വാച്ച് അറിയിക്കും. പദ്ധതി പ്രാവർത്തികമായാൽ ഇന്ത്യയിലെ ആദ്യ സംരംഭമായിരിക്കും ഇത്. മാതൃകാ പദ്ധതി ആഭ്യന്തര വകുപ്പിന് സമർപ്പിച്ചിട്ടുണ്ടെന്ന് ജയിൽ ഡി.ഐ.ജി എം.കെ വിനോദ്കുമാർ പറഞ്ഞു.
എസ്‌കോട്ട് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് തടവുകാർ രക്ഷപ്പെടുന്നതിന് പരിഹാരമായാണ് വാച്ച് പരീക്ഷിക്കുന്നത്. തടവുകാർ പുറത്ത് പോകുമ്പോൾ കൈവിലങ്ങിന് പകരം വാച്ച് ധരിപ്പിക്കും. പരിധിക്ക് വെളിയിൽ പോയാൽ ട്രാക്കർ സിഗ്നൽ നൽകും. തടവുകാരന്റെ ജി.പി.എസ് വിവരങ്ങൾ ട്രാക്കർ നിരീക്ഷണത്തിൽ ലഭിക്കും. ചലനം നിരീക്ഷിക്കുന്നത് ലൊക്കേഷനിലൂടെയാണ്.
കേരള പ്രിസൺ ട്രാക്കിങ് സിസ്റ്റം എന്നാണ് പദ്ധതിയുടെ പേര്. ലോറ എന്ന വൈഡ് ഏരിയ നെറ്റ് വർക്ക് സങ്കേതമാണ് ഉപയോഗിക്കുന്നത്. 2.47 ലക്ഷം രൂപയാണ് ട്രയൽ റണ്ണിംഗിന്റെ അടങ്കൽ തുക. പദ്ധതി ആഭ്യന്തരവകുപ്പിന്റെയും ജയിൽ വകുപ്പിന്റെയും അനുമതി ലഭിച്ചാൽ ഉടൻ നടപ്പിലാക്കാനാണ് തീരുമാനം. കണ്ണൂരിൽ റിമാൻഡ് തടവുകാർ കോടതിയിൽ ഹാജരാക്കുമ്പോഴും ജയിലിനുള്ളിൽ നിന്നും തടവുചാടി പോകുന്നത് പൂർണമായും ഒഴിവാക്കാനുമാണ് ആധുനിക സാങ്കേതികവിദ്യയോടെ പദ്ധതി നടപ്പിലാക്കുന്നത്.
പ്രത്യേക താക്കോൽ
ലോഹം കൊണ്ട് നിർമ്മിച്ച വാച്ച് പ്രത്യേക താക്കോൽ കൊണ്ട് ലോക്ക് ചെയ്താണ് കെട്ടുക. തടവുകാരെ പുറത്ത് കൊണ്ടുപോകുമ്പോൾ രക്ഷപ്പെടാനോ ഉദ്യോഗസ്ഥരെ ആക്രമിക്കാനോ ശ്രമിച്ചാൽ ജയിലിനുള്ളിലെ സിസ്റ്റത്തിൽ ആ നിമിഷം അറിയും. പേര്, ജയിൽ നമ്പർ, ലൊക്കേഷൻ മാപ്പ്, ബാറ്ററിനില, ഹൃദയസ്പന്ദനം എന്നീ വിവരങ്ങൾ ഡേറ്റയിലുണ്ട്. മുഖം വെച്ച് ലോക്ക് ചെയ്യുന്ന സംവിധാനവും വാച്ചിലുണ്ടാകും.
Breaking News
തിരുവനന്തപുരം കൂട്ടക്കൊല; ഓര്‍മ തെളിഞ്ഞപ്പോള്‍ മാതാവ് ഷെമി ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ


തിരുവനന്തപുരം: കൂട്ടക്കൊലയില്‍ അഫാന്റെ ക്രൂര ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന മാതാവ് ഷെമി ഓര്‍മ തെളിഞ്ഞപ്പോള്‍ ആദ്യം തിരക്കിയത് മകന്‍ അഫ്‌സാനെ. അഫ്‌സാനെ കാണണമെന്നും തന്റെ അടുക്കലേക്ക് കൊണ്ടുവരണമെന്നും ഷെമി പറഞ്ഞു. എന്നാല്‍ മകന്‍ മരിച്ച വിവരം മാതാവിനെ അറിയിച്ചിട്ടില്ല.ഗുരുതര പരിക്കേറ്റ മാതാവ് ഷെമി വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ തലയില്‍ 13 തുന്നലുകളും രണ്ടു കണ്ണുകള്‍ക്കും താഴ്ഭാഗത്തായുള്ള എല്ലുകളും പൊട്ടിയിട്ടുണ്ട്. സംസാരിക്കാനും പ്രയാസമുണ്ടെങ്കിനും ഷമി അടുത്ത ബന്ധുവിനോട് സംസാരിച്ചിരുന്നു. കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു. അതേ സമയം അഫാനെ പറ്റി ഒന്നും ചോദിച്ചില്ലെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
കൂട്ടക്കൊലയിലെ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. കട്ടിലില്‍ നിന്ന് വീണ് തല തറയില്‍ ഇടിച്ചെന്നാണ് ഷെമി മൊഴി നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ ഷെമിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണംഅതേസമയം, ഞെട്ടല്‍ മാറതെ അഫാന്റെ സുഹൃത്തുകള്‍. സ്റ്റേഷനിലേക്ക് പോകുന്നതിനു തൊട്ടുമുമ്പ് സുഹൃത്തുക്കളിലൊരാള്‍ കണ്ടിരുന്നു. ഒരു കൂസലുമില്ലാതെ സൗഹൃദ സംഭാഷണം നടത്തിയിരുന്നു.”എനിക്ക് സ്റ്റേഷനിലേക്ക് ഒന്ന് പോകണം, ഒന്ന് ഒപ്പിടാനുണ്ട്’ എന്ന് പറഞ്ഞാണ് യാത്ര പറഞ്ഞ് നേരെ സ്റ്റേഷനിലേക്ക് പോയത്. എന്താണ് സംഭവിച്ചതെന്നറിയുന്നത് പിന്നീട് വാര്‍ത്തകളിലൂടെ. തൊട്ടുമുമ്പ് തന്നോട് സംസാരിച്ചയാള്‍ അഞ്ചുപേരെ കൊന്നിട്ടാണ് വന്നതെന്ന വിവരം ഉള്‍ക്കൊള്ളാന്‍ പോലും ഇനിയും സുഹൃത്തിനായിട്ടില്ല.
Breaking News
സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു


കണ്ണൂർ : കണ്ണൂർ നഗരത്തിൽ കേരളമെന്താ ഇന്ത്യയിൽ അല്ലേയെന്ന മുദ്രാവാക്യവുമായി കേന്ദ്ര അവഗണനയ്ക്കെതിരെ ഹെഡ് പോസ്റ്റ് ഓഫിസ് ഉപരോധ സമരം നടത്തിയതിന് സി.പി.എം നേതാക്കൾക്കെതിരെ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു. സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കേസിലെ ഒന്നാം പ്രതി. നേതാക്കളായ ഡോ. വി. ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, എൻ. ചന്ദ്രൻ തുടങ്ങിയ നേതാക്കളും കേസിലെ പ്രതികളാണ്. കണ്ടാലറിയാവുന്ന അയ്യായിരത്തോളം പ്രവർത്തകരെയും കേസിൽ പ്രതികളാക്കിയിട്ടുണ്ട്. റോഡ് തടസപ്പെടുത്തി ഉപരോധം നടത്തരുതെന്ന ഹൈകോടതിയുടെ ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ പൊലിസ് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജന് മുന്നറിയിപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതു അവഗണിച്ചു കൊണ്ടാണ് പതിനായിരത്തോളം പേർ പങ്കെടുത്ത ഹെഡ് പോസ്റ്റ് ഉപരോധ സമരം നടത്തിയത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്.
Breaking News
ചൂട് കൂടുന്നു: കണ്ണൂരിൽ റെക്കോഡ് താപനില


തിങ്കളാഴ്‌ച കണ്ണൂരിൽ രേഖപ്പെടുത്തിയത് രാജ്യത്തെ ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില. കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രിയും കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയുമാണ് രേഖപ്പെടുത്തി യത്. സാധാരണയെക്കാൾ 4.4 ഡിഗ്രി അധിക മാണിത്. സംസ്ഥാനത്ത് ബുധൻവരെ സാധാരണ യെക്കാൾ മൂന്നു ഡിഗ്രിവരെ താപനില ഉയരാനാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണം. അതേ സമയം, തെക്കൻ ബം ഗാൾ ഉൾക്കടലിൽ ചക്ര വാതച്ചുഴിക്ക് സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്തിൽ മാർച്ച് ആദ്യ ദിവസങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയുണ്ടാകാം. തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്