Connect with us

Breaking News

പട്ടികജാതിവിഭാഗക്കാർക്ക് വീട് നന്നാക്കാൻ പദ്ധതി

Published

on

Share our post

തിരുവനന്തപുരം: പട്ടികജാതി കുടുംബങ്ങളുടെ വീടുനന്നാക്കാനുള്ള സേഫ് (സെക്യുര്‍ അക്കൊമൊഡേഷന്‍ ആന്‍ഡ് ഫെസിലിറ്റി എന്‍ഹാന്‍സ്മെന്റ്) പദ്ധതി ഈ വര്‍ഷംതന്നെ തുടങ്ങും. പട്ടികജാതി വികസനവകുപ്പ് ഇതിനായി മാര്‍ഗരേഖയും തയ്യാറാക്കി. പുതിയ ഭവനപൂര്‍ത്തീകരണപദ്ധതി നടപ്പാക്കുമെന്ന് പട്ടികജാതി വികസനമന്ത്രി കെ. രാധാകൃഷ്ണന്‍ കഴിഞ്ഞയാഴ്ച നിയമസഭയില്‍ അറിയിച്ചിരുന്നു.

ഒന്നാം പിണറായി സര്‍ക്കാര്‍ തുടങ്ങിയ ഭവനനിര്‍മാണപദ്ധതിയായ ലൈഫില്‍ പട്ടികജാതിക്കാര്‍ക്കും പുതിയ വീടുകള്‍ നല്‍കുന്നുണ്ടെങ്കിലും അഞ്ചുവര്‍ഷമായി ഭവനപുനരുദ്ധാരണം നടക്കുന്നില്ല. പട്ടികജാതിക്കാരുടേതടക്കമുള്ള വിവിധ ഭവനപദ്ധതികള്‍ ലൈഫില്‍ ലയിപ്പിച്ചു. ലൈഫിന്റെ നടപടികള്‍ ഇഴയുന്നത് വിവിധ ദുര്‍ബലവിഭാഗങ്ങള്‍ക്ക് വീടു ലഭ്യമാക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നെന്നും വിമര്‍ശനമുണ്ട്.
സര്‍ക്കാര്‍ സഹായധനം ഉപയോഗിച്ചുള്ള വീടുകള്‍ പലപ്പോഴും അവസാനഗഡു കിട്ടാനുള്ള തട്ടിക്കൂട്ട് പൂര്‍ത്തിയാക്കല്‍മാത്രമായി ഒതുങ്ങുന്നുവെന്നാണ് പട്ടികജാതിവകുപ്പിന്റെ വിലയിരുത്തല്‍.
ഭൂരിഭാഗവും തേയ്ക്കാത്ത, തറയിടാത്ത, വാതിലുകളും ജനലുകളുമൊക്കെ പ്ലാസ്റ്റിക് കൊണ്ടു മറച്ച, നിലത്തു ഭക്ഷണംവെക്കുന്ന, വൃത്തിയുള്ള ശൗചാലയങ്ങളില്ലാത്ത വീടുകളായി അവശേഷിക്കുന്നു.ഇതു പരിഹരിച്ച് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് സേഫിന്റെ ലക്ഷ്യം.പദ്ധതിയില്‍ ഒരു കുടുംബത്തിന് രണ്ടരലക്ഷംരൂപ ലഭ്യമാക്കും. 20 വര്‍ഷംവരെ പഴക്കമുള്ളതും അപൂര്‍ണവുമായ വീടുകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ പരിഗണിക്കും.

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!