Connect with us

Breaking News

5ജിയ്‌ക്കൊപ്പം ബണ്ടില്‍ ഓഫറുകള്‍; നിരക്ക് കുറയ്ക്കാന്‍ കൈകോര്‍ത്ത് ബ്രാന്‍ഡുകളും ടെലികോം കമ്പനികളും

Published

on

Share our post

ഇന്ത്യന്‍ വിപണിയില്‍ സ്വീകാര്യത നേടണമെങ്കില്‍ അതിന് വിലക്കുറവിന്റെ പിന്തുണ കൂടി വേണം. പണ്ട് ജിയോ 4ജി പ്ലാനുകള്‍ അവതരിപ്പിച്ചതും ഷാവോമി സ്മാര്‍ട്‌ഫോണ്‍ വിപണി പിടിച്ചടക്കിയതും വിലക്കുറവില്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കിയാണ്.ഈ മാതൃക തന്നെ 5ജി ഫോണുകളുടെ കാര്യത്തിലും പ്രയോഗിക്കാനുള്ള നീക്കത്തിലാണ് കമ്പനികള്‍. ഇതിനായി സ്മാര്‍ട്‌ഫോണ്‍ കമ്പനികളും ടെലികോം സേവനദാതാക്കളും കൈകോര്‍ക്കുകയാണ്. കുറഞ്ഞ നിരക്കില്‍ ഫോണുകളും 5ജി കണക്ഷനുകളും ലഭ്യമാക്കുകയാണ് ഈ സഹകരണത്തിന്റെ ലക്ഷ്യം.

എന്നാല്‍ ഫോണിന്റെ നിരക്കിലും 5ജി കണക്ഷനിലും ഇളവും കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല എന്നാണ് കമ്പനികള്‍ പറയുന്നത്. ഉപയോക്താക്കളെ, പ്രത്യേകിച്ച് ഉയര്‍ന്ന തുക ചെലവാക്കുന്നവരെ ആകര്‍ഷിക്കാന്‍ , അണ്‍ലിമിറ്റഡ് ഡാറ്റ, ഒടിടി സേവനങ്ങള്‍, ഗെയിമിംഗ് എന്നിവ ഒന്നിച്ച് നല്‍കുന്ന ബണ്ടില്‍ പ്ലാനുകള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമത്തിലാണ് കമ്പനികള്‍.തങ്ങളുടെ സി സീരീസ് മോഡലുകള്‍ക്ക് വേണ്ടി ഭാരതി എയര്‍ടെല്ലുമായി കമ്പനി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് റിയല്‍മി ഇന്ത്യ മേധാവി മാധവ് ഷേത്ത് അടുത്തിടെ പറഞ്ഞിരുന്നു. കാഷ്ബാക്ക്, ആഡ്-ഓണ്‍ ഓഫറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബണ്ടില്‍ ഓഫറിലുണ്ടാവുക. റിയല്‍മി സി 30 വാങ്ങുന്ന എയര്‍ടെല്‍ ഉപഭോക്താവിന് 750 രൂപ ഡിസ്‌കൗണ്ട് പോലുള്ള ഓഫറുകളായിരിക്കും ഇത്. മറ്റ് ഫോണുകളിലും കമ്പനി ഈ രീതി പിന്തുടരുമെന്നും ഷേത്ത് പറഞ്ഞു.

മറ്റ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇപ്പോഴും ഇങ്ങനെയുള്ള സഹകരണം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഷാവോമി, ഓപ്പോ, വിവോ, സാംസങ് പോലുള്ള കമ്പനികള്‍ വിവിധ ടെലികോം സേവന ദാതാക്കളുമായി ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.റിലയന്‍സ് ജിയോ ഗൂഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി ജിയോഫോണുകള്‍ അവതരിപ്പിക്കുമെന്ന് കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്തിടെ കഴിഞ്ഞ വാര്‍ഷിക പൊതുയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. 5ജി സേവനങ്ങള്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ബ്രാന്‍ഡുകളുമായി ചര്‍ച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.

2ജി, 3ജി, 5ജി എന്നിവയില്‍ നിന്ന് വ്യത്യസ്തമായി 5ജി ഓഫറുകള്‍ കൂടുതലും ബണ്ടിലുകളായാവും നല്‍കുകയെന്നാണ് വിദഗ്ദര്‍ പറയുന്നത്. ഒടിടി, ഗെയിമിങ് പോലുള്ളവ മാത്രമാവില്ല. ബിസിനസ് കണക്ഷനുകളെടുക്കുന്നവര്‍ക്ക് മൈക്രോസോഫ്റ്റ് ഓഫീസ് സബ്‌സ്‌ക്രിപ്ഷന്‍ പോലുള്ള ആഡ് ഓണ്‍ ഓഫറുകളും അതിലുണ്ടാവും.പ്രീമിയം നിരക്കുകളിലായിരിക്കും 5ജി താരിഫുകള്‍ ഉണ്ടാവുക. അണ്‍ലിമിറ്റഡ് ഡാറ്റ, ഓടിടി സേവനങ്ങള്‍, ഗെയിമിങ് എല്ലാം അടങ്ങുന്ന പ്ലാനുകള്‍ക്ക് വലിയ തുക നല്‍കേണ്ടി വരും.അതുപോലെ, ഫോണിന്റെ വില കുറയ്ക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. നേരത്തെ സൂചിപ്പിച്ച ജിയോ, ഗൂഗിള്‍ സഹകരണം അതിനൊരു ഉദാഹരണമാണ്.

ഉത്പന്നങ്ങളുടെ വിലയ്ക്ക് വലിയ പ്രാധാന്യമുള്ള ഇന്ത്യ പോലുള്ളൊരു വിപണിയില്‍ 5ജി ഫോണുകള്‍ 10000 രൂപയില്‍ താഴെ ലഭ്യമാക്കുകയെന്നത് വലിയൊരു നീക്കമായിരിക്കും. നിലവില്‍ 5ജി ഫോണുകള്‍ക്ക് കുറഞ്ഞത് 13000 രൂപ വിലയുണ്ട്. ഈ വര്‍ഷം തന്നെ അത് 11000 ലേക്കും അടുത്ത വര്‍ഷത്തോടെ 10000 ലേക്കും കുറയ്ക്കാനുള്ള ശ്രമങ്ങളാണ് കമ്പനികള്‍ നടത്തിവരുന്നത്.നിലവില്‍ ഫീച്ചര്‍ ഫോണുകളില്‍ നിന്ന് സ്മാര്‍ട്‌ഫോണുകളിലേക്കുള്ള മാറ്റം മന്ദഗതിയിലാണ്. ഈ സാഹചര്യത്തില്‍ 5ജി ഫോണുകളിലേക്കുള്ള മാറ്റം എത്രത്തോളം വിജയകരമാവുമെന്ന് പറയാനാവില്ല. ഇത് മറികടക്കാനും വലിയ ബണ്ടില്‍ ഓഫറുകള്‍ വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Share our post

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Breaking News

പത്ത് കോ​ടി വി​ല​മ​തി​ക്കു​ന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീ​രാ​ജ്‌​പേ​ട്ട (ക​ർ​ണാ​ട​ക): തി​മിം​ഗ​ല ഛർ​ദി​ൽ (ആം​മ്പ​ർ​ഗ്രി​സ്) വി​ൽ​പ​ന​ക്കെ​ത്തി​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ​ത്തം​ഗ സം​ഘ​ത്തെ കു​ട​ക്‌ പൊ​ലീ​സ്‌ അ​റ​സ്റ്റ്‌ ചെ​യ്തു. 10 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന 10.390 കി​ലോ തി​മിം​ഗ​ല ഛർ​ദി​ലും നോ​ട്ടെ​ണ്ണു​ന്ന ര​ണ്ട്‌ മെ​ഷീ​നു​ക​ളും പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ര​ണ്ട്‌ കാ​റു​ക​ളും പൊ​ലീ​സ്‌ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.തി​രു​വ​ന​ന്ത​പു​രം മ​ണി​ക്ക​ൻ​പ്ലാ​വ്‌ ഹൗ​സി​ലെ ഷം​സു​ദ്ദീ​ൻ (45), തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി​യി​ലെ എം. ​ന​വാ​സ്‌ (54), പെ​ര​ള​ശ്ശേ​രി വ​ട​ക്കു​മ്പാ​ട്ടെ വി.​കെ. ല​തീ​ഷ്‌ (53), മ​ണ​ക്കാ​യി ലി​സ​നാ​ല​യ​ത്തി​ലെ വി. ​റി​ജേ​ഷ്‌ (40), വേ​ങ്ങാ​ട്‌ ക​ച്ചി​പ്പു​റ​ത്ത്‌ ഹൗ​സി​ൽ ടി. ​പ്ര​ശാ​ന്ത്‌ (52), ക​ർ​ണാ​ട​ക ഭ​ദ്രാ​വ​തി​യി​ലെ രാ​ഘ​വേ​ന്ദ്ര (48), കാ​സ​ർ​കോ​ട്‌ കാ​ട്ടി​പ്പൊ​യി​ലി​ലെ ചൂ​ര​ക്കാ​ട്ട്‌ ഹൗ​സി​ൽ ബാ​ല​ച​ന്ദ്ര നാ​യി​ക്‌ (55), തി​രു​വ​മ്പാ​ടി പു​ല്ല​ൻ​പാ​റ​യി​ലെ സാ​ജു തോ​മ​സ്‌ (58), പെ​ര​ള​ശ്ശേ​രി ജ്യോ​ത്സ്ന നി​വാ​സി​ലെ കെ.​കെ. ജോ​ബി​ഷ്‌ (33), പെ​ര​ള​ശ്ശേ​രി തി​രു​വാ​തി​ര നി​വാ​സി​ലെ എം. ​ജി​ജേ​ഷ്‌ (40) എ​ന്നി​വ​രെ​യാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഡി​വൈ.​എ​സ്‌.​പി പി. ​അ​നൂ​പ്‌ മാ​ദ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്‌.തി​മിം​ഗ​ല ഛർ​ദി​ൽ വി​ൽ​പ​ന​ക്കാ​യി കു​ട​കി​ൽ എ​ത്തി​യെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന്‌ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‌ വീ​രാ​ജ്‌​പേ​ട്ട ഹെ​ഗ്ഗ​ള ജ​ങ്ഷ​നി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ്ര​തി​ക​ളെ പൊ​ലീ​സ്‌ പി​ടി​കൂ​ടി​യ​ത്‌. കു​ട​ക്‌ എ​സ്‌.​പി കെ. ​രാ​മ​രാ​ജ​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്‌ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Trending

error: Content is protected !!