Connect with us

Breaking News

ഉരുൾപൊട്ടൽ മേഖലയിൽ ജില്ലാ പഞ്ചായത്തിന്റെ രണ്ട് കോടി  റോഡ്, കൾവർട്ട് നിർമ്മാണത്തിന്

Published

on

Share our post

ഉരുൾപൊട്ടലിൽ നാശനഷ്ടം നേരിട്ട മലയോര ഗ്രാമപഞ്ചായത്തുകൾക്കായി ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച രണ്ട് കോടി രൂപ റോഡുകൾ, കൾവർട്ടുകൾ എന്നിവയുടെ പുനർനിർമ്മാണത്തിനായി വിനിയോഗിക്കാൻ പ്രസിഡൻറ് പി പി ദിവ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഉരുൾപൊട്ടലിൽ ഏറ്റവും നാശനഷ്ടം നേരിട്ട കണിച്ചാർ ഗ്രാമപഞ്ചായത്തിന് മൂൻതൂക്കം നൽകും. കോളയാട്, കേളകം, പേരാവൂർ എന്നിവയാണ് നാശനഷ്ടം നേരിട്ട മറ്റ് പഞ്ചായത്തുകൾ. പുനർനിർമ്മാണത്തിന് പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ പഞ്ചായത്തുകൾക്ക് നിർദേശം നൽകി. റോഡ്, കൾവർട്ട് പുനർനിർമ്മാണത്തിനാണ് ജില്ലാ പഞ്ചായത്ത് സഹായം നൽകുക. രണ്ട് കോടിക്ക് പുറത്തുവരുന്ന, പാലം നിർമ്മാണം ഉൾപ്പെടെയുള്ള മറ്റ് പദ്ധതികൾ തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിക്കും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ ദുരന്ത നിവാരണ ഷെൽട്ടറുകളുടെ നിർമ്മാണത്തിന് മുൻകൈയടുക്കാനും ദുരന്ത സാഹചര്യങ്ങൾ നേരിട്ടാൽ അടിയന്തിരമായി മുന്നറിയിപ്പ് നൽകാൻ സംവിധാനങ്ങൾ പ്രവർത്തികമാക്കാനും പ്രസിഡൻറ് നിർദേശിച്ചു. 
കണിച്ചാറിൽ 15 റോഡുകൾ, 12 കൾവർട്ടുകൾ, നാല് പാലങ്ങൾ എന്നിവയാണ് തകർന്നതെന്ന് പ്രസിഡൻറ് ആൻറണി സെബാസ്റ്റിയൻ അറിയിച്ചു. ഗതാഗത മാർഗങ്ങൾ തകർന്ന് ആറ് പട്ടികവർഗ കോളനികളിലേക്ക് വഴി ഇല്ലാതായതായി അദ്ദേഹം പറഞ്ഞു. പുഴയോര ഭിത്തികൾ തകർന്നു. പുഴകൾ വഴി മാറിയൊഴുകി. പുഴകളിൽ അടിഞ്ഞുകിടക്കുന്ന കൂറ്റൻ പാറക്കല്ലുകൾ, മണൽ, വൻമരങ്ങൾ എന്നിവ നീക്കം ചെയ്യാൻ ജില്ലാതലത്തിൽ നടപടി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. കോളയാട് ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടലിൽ ചെക്യേരി കോളനി റോഡ്, അഞ്ച് പാലങ്ങൾ, നാല് കൾവർട്ടുകൾ എന്നിവ തകർന്നതായി പ്രസിഡൻറ് എം റിജി അറിയിച്ചു. കേളകം, പേരാവൂർ ഗ്രാമപഞ്ചായത്തുകളിലും നാശനഷ്ടം നേരിട്ടു. 
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ സുധാകരൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, പേരാവൂർ സ്ഥിരംസമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, എം ജൂബിലി ചാക്കോ, കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി ടി അനീഷ്, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി വേണുഗോപാലൻ, സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു, തദ്ദേശവകുപ്പ് എൻജിനീയർമാർ എന്നിവരും സംസാരിച്ചു.

Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!