Breaking News
ജലാഞ്ജലി നീരുറവ് ജല സുരക്ഷ പദ്ധതി അവലോകനയോഗം

പേരാവൂർ: ‘ജലാഞ്ജലി നീരുറവ്’ജല സുരക്ഷ പദ്ധതിയുടെ അവലോകന യോഗം പേരാവൂർ ബ്ലോക്കിൽ നടന്നു.തൊഴിലുറപ്പ് പദ്ധതി സംസ്ഥാന പോഗ്രാം ഓഫീസർ കെ.ബാലചന്ദ്രൻ പദ്ധതി വിശദീകരണവും ഉദ്ഘാടനവും നടത്തി.ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രോജെക്ട് റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി ആർ.സജീവൻ അവതരിപ്പിച്ചു.
പദ്ധതിയുടെ ഡി.പി.ആർ. ഒക്ടോബർ രണ്ടിന് പ്രകാശനം ചെയ്യും. നവകേരളം കർമ്മ പദ്ധതി സംസ്ഥാന കൺസൾട്ടന്റ് ടി.പി.സുധാകരൻ, ജില്ലാ കോർഡിനേറ്റർ ഇ.കെ.സോമശേഖരൻ,എം.എൻ.ആർ.ഇ.ജി ജില്ലാ പോഗ്രാം ഓഫീസർ സുരേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം വി.ഗീത,സാം ഐസക്,എ.കെ.സൽമ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാർ,പഞ്ചായത്തംഗങ്ങൾ,വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ബ്ലോക്കിലെ മുഴുവൻ നീർത്തടങ്ങളിലും പഠനം നടത്തി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന സംസ്ഥാനത്തെ മാതൃക പദ്ധതിയാണ് ‘ജലാഞ്ജലി നീരുറവ്’ ജല സുരക്ഷ പദ്ധതി. ഈ പ്രവർത്തനത്തെ അടിസ്ഥാനമാക്കി സംസ്ഥാനത്തെ മുഴുവൻ നീർത്തടങ്ങളിലും തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി മണ്ണ് ജല സംരക്ഷണപ്രവർത്തികൾ നടപ്പിൽ വരുത്തും.
ഹരിതകേരള മിഷന്റെയും സി.ഡബ്ല്യു.ആർ.ഡി.എമ്മിന്റെയും സാങ്കേതിക സഹായത്തോടെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ജലാഞ്ജലി പദ്ധതിയെ നീരുറവ് പദ്ധതിയുമായി കൂട്ടി യോജിപ്പിച്ചാണ് ജലാഞ്ജലി നീരുറവ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ഏക ബ്ലോക്ക് പഞ്ചായത്താണ് പേരാവൂർ.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്