Connect with us

Breaking News

ഉരുൾ പൊട്ടിയ മലയോരത്ത് ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയപഠനം തുടങ്ങി

Published

on

Share our post

പേരാവൂർ : ഉരുൾപൊട്ടിയ മലയോരത്തെ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിൽ  ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയ പഠനം ആരംഭിച്ചു. ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് പഠനം നടത്തുന്നത്. 25 ലധികം സ്ഥലങ്ങളിൽ ആരെയും ഭയപ്പെടുത്തുന്ന രീതിയിലാണ് ഒരേസമയം ഉരുൾപൊട്ടിയത്. 100 വർഷമായി ഈ മേഖലയിലെ പശ്ചിമഘട്ട മലനിരയിൽ ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്ന് പഴമക്കാർ പറയുന്നു. കണ്ണൂർ സർവകലാശാലയുടെ സഹകരണത്തോടെയാണ് മൂന്നു മാസം നീളുന്ന പഠനപ്രവർത്തനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ലബോറട്ടറി പഠനവും ഉണ്ടാകും.

പേരാവൂർ മലബാർ ബി.എഡ് കോളജിലെ 50 അധ്യാപക വിദ്യാർഥികളും പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയെ സജ്ജമാക്കുന്നതിനായാണ് പഠനം. കണ്ണൂർ സർവകലാശാല വളന്റിയർമാർ, പരിഷത്ത് കാമ്പസ് യുവസമിതി പ്രവർത്തകർ, ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലയിലെ പ്രവർത്തകർ ഉൾപ്പെടെ 84 പേർ പങ്കെടുത്തു. പരിസ്ഥിതി, ഭൗമശാസ്ത്ര ഗവേഷകരും പഠനത്തോടൊപ്പമുണ്ട്. രണ്ടു ദിവസമായി നടന്ന ഫീൽഡ് പഠനത്തിന് കണ്ണൂർ യൂനിവേഴ്സിറ്റി എൻവയൺമെന്റൽ സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. മനോജ് , ഡോ. ടി.കെ. പ്രസാദ്, ഡോ.കെ. ഗീതാനന്ദൻ എന്നിവർ അക്കാദമിക് നേതൃത്വവും, ഇന്ദു കെ.മാത്യു, കെ.പി. സുരേഷ് കുമാർ, കെ. വിനോദ് കുമാർ, പി.പി. ബാബു, പി.കെ. സുധാകരൻ എന്നിവർ ഫീൽഡ് സർവേ പ്രവർത്തനത്തിനും നേതൃത്വം നൽകി.


Share our post

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!