Connect with us

Breaking News

ഉപേക്ഷിച്ചത് 8 ലക്ഷം ലാന്‍ഡ് ഫോണ്‍ കണക്ഷനുകള്‍; ഉപഭോക്താക്കള്‍ക്ക് BSNL നല്‍കാനുള്ളത് 20 കോടി

Published

on

Share our post

കൊച്ചി: മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയോടുള്ള മത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ ലാന്‍ഡ് ഫോണുകള്‍ വിസ്മൃതിയിലേക്ക്. ഒരിക്കല്‍ ‘സ്റ്റാറ്റസ് സിമ്പലാ’യിരുന്ന ലാന്‍ഡ് ഫോണുകള്‍ താമസിയാതെ ഓര്‍മയാകുമെന്ന സൂചനയാണ് ബി.എസ്.എന്‍.എലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.2017 മുതല്‍ ഇതുവരെ 8,12,971 പേര്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചതായാണ് ബി.എസ്.എന്‍.എല്‍. കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജറുടെ ഓഫീസില്‍നിന്നുള്ള കണക്കുകള്‍ പറയുന്നത്.

ഉപഭോക്താക്കള്‍ ലാന്‍ഡ് ഫോണുകള്‍ ഉപേക്ഷിച്ചെങ്കിലും അവര്‍ ഡെപ്പോസിറ്റായി നല്‍കിയ 20.40 കോടിയോളം രൂപ ബി.എസ്.എന്‍.എല്‍. തിരികെനല്‍കിയിട്ടില്ല. ഒ.വൈ.ടി. സ്‌കീമില്‍ ലാന്‍ഡ് ഫോണ്‍ കണക്ഷന്‍ എടുത്തവര്‍ ഡെപ്പോസിറ്റായി നല്‍കിയ 5000 രൂപയിനത്തിലും 2,30,185 രൂപ തിരികെനല്‍കാനുണ്ട്.പ്രോപ്പര്‍ ചനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരമുള്ളത്.

ലാന്‍ഡ് ഫോണിനുള്ള കാത്തിരിപ്പ് ഒഴിവാക്കാനായാണ് ഓണ്‍ യുവര്‍ ടെലഫോണ്‍ (ഒ.വൈ.ടി.) സ്‌കീം നടപ്പാക്കിയത്. മൊബൈലും ഇന്റര്‍നെറ്റുമൊക്കെ വ്യാപകമായതോടെയാണ് ലാന്‍ഡ് ഫോണുകളുടെ പ്രതാപത്തിന് ഭീഷണിയായത്.മത്സരം ശക്തമായതോടെ ഉപഭോക്താക്കളെ വിളിച്ച് കണക്ഷന്‍ നല്‍കുന്ന സാഹചര്യത്തിലേക്ക് ബി.എസ്.എന്‍.എല്‍. മാറിയിരുന്നു. സ്വകാര്യ ടെലഫോണ്‍ ദാതാക്കളുമായുള്ള മത്സരത്തില്‍ പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എലും ദുര്‍ബലമായതോടെ ഈ ശ്രമങ്ങളും ഇല്ലാതായി.

ലാന്‍ഡ് ഫോണ്‍ ഉപേക്ഷിച്ചതിന്റെ കണക്ക്

2017 ഏപ്രില്‍മുതല്‍ ഡിസംബര്‍ വരെ 82,606

20181, 01,629

20191, 64,347

20201, 94,129

20212, 36,260

2022 മേയ് വരെ 34,000


Share our post

Breaking News

വയനാട്ടിൽ രണ്ട് വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

Published

on

Share our post

വയനാട്: വാളാട് പുളിക്കടവ് ഡാമിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു മരിച്ചു.വാളാട് കുളത്താട പരേതനായ ബിനു വാഴപ്ലാംൻകുടിയുടെ മകൻ അജിൻ 15, കളപുരക്കൽ ബിനീഷിൻ്റെ മകൻ ക്രിസ്റ്റി 14 എന്നിവരാണ് മരിച്ചത്. ഇരുവരും കല്ലോടി സെൻ്റ് ജോസഫ് ഹൈസ്കൂൾ വിദ്യാർഥികളാണ്. അജിൻ 10 തരവും ക്രിസ്റ്റി 9 തരവും വിദ്യാർത്ഥിയുമാണ്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Trending

error: Content is protected !!