Connect with us

Breaking News

ദുരന്തഭൂമിയിൽ തുടക്കം മുതൽ രക്ഷകരായി പേരാവൂർ അഗ്നിരക്ഷാ സേനാംഗങ്ങൾ

Published

on

Share our post

പേരാവൂർ:പൂളക്കുറ്റി,ചെക്കേരി മേഖലയിലുണ്ടായ ഉരുൾപൊട്ടലിൽ തുടക്കം തന്നെ രക്ഷകരായത് അഗ്‌നി രക്ഷാസേനയുടെ ഇടപെടൽ. മരണം മുഖാമുഖം കണ്ട രണ്ട് പേരുൾപ്പെടെ ഏഴ് പേരെയാണ് ദുരന്തമുഖത്ത് നിന്നും രാത്രിയിൽ അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ രക്ഷിച്ചത്. സിവിൽ ഡിഫൻസ് പ്രവർത്തകരുടെ ഇടപെടലും രക്ഷാപ്രവർത്തനം ത്വരിതപ്പെടുത്തി.

ആഗസ്റ്റ് ഒന്നിന് രാത്രി ഏഴരയോടെ പേരാവൂർ അഗ്നിരക്ഷാ നിലയത്തിൽ ലഭിച്ച ഫോൺ കോളിലൂടെയാണ് ദുരന്തം ലോകമറിയുന്നത്. നെടുംപുറംചാലിൽ വെള്ളം കയറിയെന്നായിരുന്നു ഫോൺ കോൾ. സ്റ്റേഷൻ ഓഫീസർ സി.ശശിയുടെ നേതൃത്വത്തിലുള്ളസേനാംഗങ്ങൾ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.സഹായത്തിന് ജെ സി ബി യും വിളിച്ചു. റോഡിലെ തടസ്സങ്ങൾ നീക്കി പോകവേയാണ് പൂളക്കുറ്റി മേലെ വെള്ളറയിൽ ഉരുൾ പൊട്ടിവീട് തകർന്ന വിവരമറിയുന്നത്. അങ്ങോട്ട് നീങ്ങിയ സംഘത്തിന് ഇരുട്ടും മഴയും തടസ്സമായെങ്കിലും പൂളക്കുറ്റി പി.എച്ച്.സി സബ് സെന്ററിനടുത്ത് മലവെള്ളപാച്ചിലിൽ രണ്ട് സ്ത്രീകൾ മരം പിടിച്ച് നിൽക്കുന്നത് ടോർച്ച് വെളിച്ചത്തിൽ കണ്ടു.

സേനാംഗങ്ങളായ കെ.ഷിജു, ബസ്‌ലേൽ, കെ.എസ്.രമേഷ്,എം.രമേഷ് കുമാർ,എം.ആർ.രതീഷ് എന്നിവർ ഒഴുക്കിനെ അവഗണിച്ച് വടത്തിന്റെ സഹായത്തോടെ ഇരുവരേയും കരക്കെത്തിച്ചു.പി.എച്ച്.സിയിലെ നേഴ്‌സും ചങ്ങനാശേരി സ്വദേശിയുമായ നാദിറയും ഉമ്മ നസീമയുമായിരുന്നു അത്. നാദിറയുടെ മകൾ രണ്ടര വയസുകാരി നുമാസ് തസ്ലീമയെ അതിന് തൊട്ടുമുമ്പ് മലവെള്ളം കൊണ്ടു പോയിരുന്നു.

തുടർന്ന് കേളോത്ത് മുകുന്ദൻ, ഭാര്യ വിമല, തെക്കെ രാമനാട്ട്പതി രാജു, ഭാര്യ ശൈല, മകൾ ശിൽപ എന്നിവരെയും രാത്രി തന്നെ ഫയർഫോഴ്‌സ്’ സേനാംഗങ്ങൾ അതിസാഹസികമായി രക്ഷപ്പെടുത്തി. ആഗസ്റ്റ് രണ്ടിന് പുലർച്ചെയോടാരംഭിച്ച തെരച്ചിലിലും രക്ഷാപ്രവർത്തനത്തിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയർഫോഴ്‌സ് സേനാംഗങ്ങൾ കണ്ണികളായി. കണ്ണൂർ ഡിഎസ്‌സിയുടെയും എൻഡിആർഎഫിന്റെയും സേനാംഗങ്ങൾ കൂടി സ്ഥലത്തെത്തി.

റീജിയണൽ ഫയർ ഓഫീസർ പി.രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ ബി.രാജ് എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. നൂറേക്കർ റോഡിലെ പാലം തകർന്ന് ഒറ്റപ്പെട്ടു പോയ 32 പേരെ സുരക്ഷിതമായി മാറ്റി പാർപ്പിക്കുന്നതിലും ജില്ലയിലെ അഗ്‌നിശമന രക്ഷാ സേനാംഗങ്ങൾ വലിയ പങ്കാണ് വഹിച്ചത്. സിവിൽ ഡിഫൻസ്, നാട്ടുകാർ, മറ്റ് സന്നദ്ധ പ്രവർത്തകർ എന്നിവർക്കൊപ്പം ഒരു മെയ്യായി പ്രവർത്തിച്ചാണ് അഗ്‌നിശമന രക്ഷാ സേനാഗങ്ങൾ ദുരന്തഭൂമിയിലെ രക്ഷകരായത്.

 


Share our post

Breaking News

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

Published

on

Share our post

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

Published

on

Share our post

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.


Share our post
Continue Reading

Breaking News

ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


Share our post
Continue Reading

Trending

error: Content is protected !!