Connect with us

Breaking News

തെളിനീരൊഴുകും നവകേരളം: തെളിഞ്ഞൊഴുകുന്നത് ജില്ലയിൽ 1249 തോടുകൾ

Published

on

Share our post

പേരാവൂർ:ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘തെളിനീരൊഴുകും നവകേരളം’ പദ്ധതിയിലൂടെ ജില്ലയിൽ ശുചീകരിച്ചത് 1249 തോടുകൾ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 2378 കിലോ മീറ്റർ ദൂരത്തിലാണ് തോടുകൾ ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കിയത്. തോടുകളിലെ മാലിന്യ കൂമ്പാരങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കി പ്രളയക്കെടുതി ഒഴിവാക്കുകയും ശുദ്ധജല ലഭ്യത വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
ജില്ലയിൽ ഏറ്റവും കൂടുതൽ ജലസ്രോതസ്സുകൾ ശുചീകരിച്ചത് പേരാവൂർ ബ്ലോക്ക് പഞ്ചായത്തിലാണ്-207 എണ്ണം. ഇതിൽ 55 എണ്ണവും വൃത്തിയാക്കിയത് മാലൂർ ഗ്രാമപഞ്ചായത്തിലാണ്. കേളകം പഞ്ചായത്തിൽ 209 തടയണകൾ നിർമ്മിച്ചു. കണ്ണൂർ 66, എടക്കാട് 75, ഇരിക്കൂർ 53, ഇരിട്ടി 65, കല്ല്യാശ്ശേരി 164, കൂത്തുപറമ്പ് 97, പാനൂർ 58, പയ്യന്നൂർ 67, തളിപ്പറമ്പ് 143, തലശ്ശേരി 92 എന്നിങ്ങനെയാണ് ബ്ലോക്ക് അടിസ്ഥാനത്തിൽ ശുചീകരിച്ച തോടുകളുടെ കണക്കുകൾ. നഗരസഭകളിൽ 162 ജലസ്രോതസ്സുകൾ വൃത്തിയാക്കി. പയ്യന്നൂർ നഗരസഭയിൽ 60 തോടുകളാണ് നീരൊഴുക്ക് വീണ്ടെടുത്തത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, ജലസേചന വകുപ്പ്. മണ്ണ്, ജല സംരക്ഷണ വകുപ്പ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇക്കുറി മഴ കനത്തിട്ടും വെള്ളക്കെട്ടുകൾ വ്യാപകമായി രൂപപ്പെടാതിരുന്നത് ഇനി ഞാൻ ഒഴുകട്ടെ, തെളിനീരൊഴുകും നവകേരളം എന്നീ പദ്ധതികളുടെ വിജയമായാണ് കണക്കാക്കുന്നത്.

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!