Connect with us

Breaking News

ആഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിൽ ദേശീയപതാക ഉയർത്തുക-കലക്ടർ

Published

on

Share our post

കണ്ണൂർ:ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷം ‘ആസാദി കാ അമൃത്’ മഹോത്സവത്തോടനുബന്ധിച്ചുള്ള ‘ഹർ ഘർ തിരംഗ’ പരിപാടിയുടെ ഭാഗമായി ആഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അഭ്യർഥിച്ചു. ദേശീയ പതാകയ്ക്ക് കൂടുതൽ ആദരവ് നൽകുന്നതിനും ദേശീയോദ്ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനും പൗരന്മാർക്ക് ദേശീയ പതാകയുമായി വൈകാരിക ബന്ധം വളർത്തുന്നതിനുമാണ് ‘ഹർ ഘർ തിരംഗ’. ദേശീയപതാകയുടെ ഉൽപാദനത്തിലും വിതരണത്തിലും ഉപയോഗത്തിലും 2002ലെ ഇന്ത്യൻ ദേശീയപതാക നിയമത്തിലെ വ്യവസ്ഥകൾ പരിപൂർണമായും പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയപതാക തുറസ്സായ സ്ഥലത്തും വീടുകളിലും പകലും രാത്രിയിലും പറത്താമെന്ന ഭേദഗതി നിയമത്തിൽ വരുത്തിയിട്ടുണ്ട്. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയാലും നേരം പുലർന്ന ശേഷം ഉയർത്തി അസ്തമയത്തിനു മുമ്പ് താഴ്ത്തണമെന്നായിരുന്നു നേരത്തെയുള്ള നിയമം. അതുപോലെ ഭേദഗതി പ്രകാരം കൈകൊണ്ട് നെയ്‌തോ യന്ത്രം കൊണ്ട് നെയ്‌തോ കോട്ടൻ, പോളിസ്റ്റർ, കമ്പിളി, സിൽക്ക് ഖാദി തുണികൾ ഉപയോഗിച്ചോ ദേശീയ പതാക നിർമ്മിക്കാം.
വീടുകളിൽ ഉയർത്താനായി രണ്ട് ലക്ഷം പതാകകൾ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നിർമ്മിക്കും. മൂവർണത്തിൽ പ്രിൻറഡ് കോട്ടൺ തുണി തമിഴ്‌നാട്ടിൽനിന്ന് മൊത്തമായി വാങ്ങിച്ച് കുടുംബശ്രീയുടെ ജില്ലയിലെ 22 അപ്പാരൽ യൂനിറ്റുകൾ, പഞ്ചായത്തുകളിലെ നൂറോളം ടൈലറിങ്ങ് യൂനിറ്റുകൾ എന്നിവ മുഖേനയാണ് 30 ഇഞ്ച് നീളവും 20 ഇഞ്ച് വീതിയുമുള്ള ദേശീയപതാക തയ്യാറാക്കുന്നത്. ഇവ സ്‌കൂളുകൾ മുഖേനയും കുട്ടികൾ ഇല്ലാത്ത വീടുകളിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുമാണ് വിൽപന നടത്തുക. ആഗസ്റ്റ് 12നകം വിതരണം പൂർത്തിയാക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അറിയിച്ചു. യോഗത്തിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടിജെ അരുൺ, കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി വി രവീന്ദ്രകുമാർ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് പ്രൊജക്ട് കോ ഓർഡിനേറ്റർ എ കെ അജിത് കുമാർ, എഡിസി ജനറൽ അബ്ദുൾ ജലീൽ, ഡിഡി എജുക്കേഷൻ ഓഫീസിലെ വിപി സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Share our post

Breaking News

കോഴിക്കോട് മെഡി. കോളേജ് അത്യാഹിത വിഭാഗത്തിൽ പുക; രോഗികളെ മാറ്റുന്നു, പരിഭ്രാന്തി

Published

on

Share our post

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് വലിയ തോതില്‍ പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനകത്തെ യുപിഎസ് റൂമിൽനിന്നാണ് പുക ഉയർന്നത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. പൊട്ടിത്തെറിയോടെയാണ് പുക ഉയര്‍ന്നതെന്നാണ് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നത്. ഇതോടെ ഒന്നും കാണാൻ സാധിക്കാത്തവിധം പുക പടർന്നു. ആളുകള്‍ പേടിച്ച് ചിതറിയോടി. അത്യാഹിത വിഭാഗത്തിലെ 200-ലധികം രോഗികളെ മാറ്റിയിട്ടുണ്ട്. സമീപത്തെ മറ്റ് ആശുപത്രികളിലേയ്ക്കാണ് രോഗികളെ മാറ്റിയത്. സ്ഥിതി നിയന്ത്രണവിധേയമാണെന്നു ആളപായം ഇല്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. യുപിഎസ് മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ.


Share our post
Continue Reading

Breaking News

ഇരിട്ടി കുന്നോത്ത് യുവതി ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

on

Share our post

ഇരിട്ടി: ഭര്‍തൃ പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി. ഇരിട്ടി കുന്നോത്ത് കേളന്‍പീടികയിലെ സ്‌നേഹാലയത്തില്‍ സ്‌നേഹ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി വീടിനകത്ത് അടുക്കളയിലെ ഇരുമ്പ് കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് കോളിത്തട്ടിലെ ജിനീഷിനെ ഇരിട്ടി ഡി.വൈ.എസ്.പി പി.കെ ധനഞ്ജയ് ബാബുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്‍ കസ്റ്റഡിയിലെടുത്തു. സ്‌നേഹയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. നാല് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. കുട്ടിക്ക് തന്റെ നിറമല്ലെന്നു പറഞ്ഞ് ഭര്‍ത്താവ് മാനസികമായി പീഡിപ്പിച്ചതായും സ്ത്രീധന പീഡനത്തെക്കുറിച്ചും കുറിപ്പിലുണ്ട്. ഭര്‍തൃവീട്ടുകാരും ഉപദ്രവിച്ചിരുന്നതായി കാണിച്ച് സ്‌നേഹയുടെ ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുള്ള മൃതദേഹം എസ്.ഐ: കെ.ഷറഫുദീന്‍ ഇന്‍ക്വസ്റ്റ് നടത്തി.


Share our post
Continue Reading

Breaking News

സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിക്ക് മർദ്ദനമേറ്റു

Published

on

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി കെ.സി.സനിൽകുമാറിനെ മർദ്ദനത്തിൽ പരിക്കേറ്റ് പേരാവൂരിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വടികൊണ്ടുള്ള അടിയേറ്റ് കഴുത്തിലെ ഞരമ്പിന് ഗുരുതര ക്ഷതമേറ്റ സനിലിനെ പിന്നീട് കണ്ണൂരിലെ ആസ്പത്രിയിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. താൻ ജോലി ചെയ്യുന്ന ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിലെ മുൻ സെക്രട്ടറി ഹരീദാസാണ് മർദ്ദിച്ചതെന്ന് സനിൽ പോലീസിന് മൊഴി നല്കിയിട്ടുണ്ട്. ഹൗസ് ബിൽഡിംങ്ങ് സൊസൈറ്റിയിൽ നടന്ന സാമ്പത്തിക തട്ടിപ്പിൽ സസ്പെൻഡിലായ വ്യക്തിയാണ് പി.വി.ഹരിദാസ്.മർദ്ദനത്തിന് കാരണം എന്തെന്ന് വ്യക്തമല്ല.


Share our post
Continue Reading

Trending

error: Content is protected !!