Connect with us

Breaking News

നഷ്ടത്തിലായ സഹകരണ സ്ഥാപനങ്ങൾ സംസ്ഥാനത്ത് 164,കണ്ണൂരിൽ 11;പേരാവൂർ മേഖലയിൽ മൂന്നെണ്ണം

Published

on

Share our post

പേരാവൂർ: നിക്ഷേപങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചുനല്കാൻ കഴിയാതെ നഷ്ടത്തിലായ 164 സഹകരണ സംഘങ്ങൾ സംസ്ഥാനത്തുണ്ടെന്ന് സഹകരണ മന്ത്രി നിയമസഭയിൽ അറിയിച്ചു.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ചോദ്യത്തിനുത്തരമായാണ് മന്ത്രിയുടെ മറുപടി.

ഇതിൽ കണ്ണൂർ ജില്ലയിൽ 11 സ്ഥാപനങ്ങളുണ്ട്.ഇതിൽ രണ്ടെണ്ണം പേരാവൂർ പഞ്ചായത്തിലും ഒന്ന് കണിച്ചാർ പഞ്ചായത്തിലുമാണ്.പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റി,തൊണ്ടിയിൽ വനിതാ സഹകരണ സംഘം,പൂളക്കുറ്റി സർവീസ് സഹകരണ ബാങ്ക് എന്നിവയാണ് പേരാവൂർ മേഖലയിൽ നഷ്ടത്തിലായ സംഘങ്ങൾ.

ഉളിക്കൽ പഞ്ചായത്ത് ഇന്ദിരാ പ്രിയദർശിനി വനിതാ സഹകരണ സംഘം,തലശേരി താലൂക്ക് റബർ ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി,മട്ടന്നൂർ അഗ്രിക്കൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് പ്രൊസസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി,ചെറുകുന്ന് കണ്ണപുരം വനിതാ സഹകരണ സംഘം,മുഴപ്പിലങ്ങാട് പബ്ലിക്ക് വെൽഫയർ സഹകരണ സംഘം,കുറുമാത്തൂർ അഗ്രിക്കൾച്ചറൽ വെൽഫയർ സഹകരണ സംഘം,കരിവെള്ളൂർ സോഷ്യൽ വർക്കേഴ്‌സ് വെൽ ഫയർ സഹകരണ സംഘം,കണ്ണൂർ ജില്ല ഓട്ടോമൊബൈൽ ആൻഡ് ജനറൽ എഞ്ചിനീയറിംഗ് വർക്കേഴ്‌സ് വെൽഫയർ സഹകരണ സംഘം എന്നിവയാണ് നഷ്ടത്തിലായ മറ്റു സഹകരണ സ്ഥാപനങ്ങൾ.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!