Connect with us

Breaking News

മരുന്നുകടകളിൽ സി.സി.ടി.വി. സ്ഥാപിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷൻ

Published

on

Share our post

കണ്ണൂർ: മയക്കവും ലഹരിയും ഉണ്ടാക്കുന്ന മരുന്നുകൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് രാജ്യത്തെ മരുന്നുകടകളിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങൾ നിർദേശം ഇതിനകം നടപ്പാക്കിത്തുടങ്ങി. തുടക്കത്തിൽ രാജ്യത്തെ 155 ജില്ലകൾ കേന്ദ്രീകരിച്ചാണ് നടപടി. കേരളത്തിൽ കൊല്ലം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ കളക്ടർമാരാണ് ഇക്കാര്യം നടപ്പാക്കേണ്ടത്.

പുതുച്ചേരിയിലെ ഡ്രഗ്‌സ് കൺട്രോൾ അഡ്മിനിസ്‌ട്രേഷൻ വിഭാഗം നാല് മേഖലകളിലെ എല്ലാ മരുന്നുകടകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മാനസികനിലയിൽ മാറ്റമുണ്ടാക്കുന്ന സൈക്കോട്രോപിക് മരുന്നുകളും മയക്കമുണ്ടാക്കുന്ന മരുന്നുകളും കുട്ടികൾക്ക് വിൽക്കുന്നത് നിരീക്ഷിക്കുകയാണ് ലക്ഷ്യം. സി.സി.ടി.വി. ദൃശ്യങ്ങൾ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പരിശോധിക്കും. പുതുച്ചേരി, യാനം, കാരയ്ക്കൽ, മാഹി എന്നീ നാല് മേഖലകളിലായി ആയിരത്തോളം റീട്ടെയിൽ മരുന്നുകടകളുണ്ട്‌. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ റീട്ടെയിൽ യൂണിറ്റുകളും ക്യാമറ നിരീക്ഷണത്തിന് കീഴിലാകും.

മാഹിയിൽ 23 മരുന്നുകടകളും ഒരു ജൻ ഔഷധി സ്റ്റോറും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. സി.സി.ടി.വി. നിരീക്ഷണത്തിനുപുറമെ മരുന്നുകടകളിൽ ഷെഡ്യൂൾ എച്ച് വൺ രജിസ്റ്റർ സൂക്ഷിക്കാനും നിർദേശമുണ്ട്. പഞ്ചാബ്, ഡൽഹി എന്നിവിടങ്ങളിലെ ചില മരുന്നുകടകളിൽനിന്ന് കുട്ടികൾതന്നെ തുടർച്ചയായി ചില മയക്കംവരുന്ന മരുന്നുകൾ വാങ്ങിക്കൊണ്ടുപോകുന്നതായുള്ള പരാതിയെത്തുടർന്നാണ് ഇക്കാര്യത്തിൽ അന്വേഷണം നടന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കുട്ടികളിലെ ലഹരി ഉപയോഗം നൂറുശതമാനത്തോളം വർധിച്ചതായി പറയുന്നു.

സി.സി.ടി.വി. ക്യാമറകളുടെ ആവശ്യകതയെക്കുറിച്ച് ഡ്രഗ് കൺട്രോളർ ഡിപ്പാർട്ട്‌മെന്റ് റീട്ടെയിൽ കെമിസ്റ്റുകൾക്കായി ശില്പശാല സംഘടിപ്പിക്കുന്നുണ്ട്.


Share our post

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺ​ഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂ​ടാ​ളി​യി​ൽ വീ​ട്ട​മ്മ​യ്ക്കു​നേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

മ​ട്ട​ന്നൂ​ർ: ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​ക്കുനേ​രേ ആ​സി​ഡ് ആ​ക്ര​മ​ണം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൂ​ടാ​ളി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ലെ ആ​ശാ പ്ര​വ​ർ​ത്ത​ക​യാ​യ പ​ട്ടാ​ന്നൂ​രി​ലെ കെ. ​ക​മ​ല​യ്ക്ക് (49) നേ​രേ​യാ​ണ് ആ​സി​ഡ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നാ​ണ് (58) പ​ട്ടാ​ന്നൂ​ർ നി​ടു​കു​ള​ത്തെ വീ​ട്ടി​ൽ വ​ച്ച് ആ​സി​ഡ് ഒ​ഴി​ച്ച​തെ​ന്ന് യു​വ​തി മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. മു​ഖ​ത്തും നെ​റ്റി​ക്കും ചെ​വി​ക്കും നെ​ഞ്ചി​ലും പൊ​ള്ള​ലേ​റ്റ യു​വ​തി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ർ​ത്താ​വ് കെ.​പി. അ​ച്യുത​നെ മ​ട്ട​ന്നൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഓ​ഫ് പോ​ലീ​സ് എം. ​അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു ഇ​ന്നു​രാ​വി​ലെ അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. ഇ​യാ​ളെ ഇ​ന്നു ക​ണ്ണൂ​ർ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.


Share our post
Continue Reading

Trending

error: Content is protected !!