Connect with us

Breaking News

മണത്തണയെ പൈതൃക ടൂറിസത്തിലുൾപ്പെടുത്തണം; വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ്

Published

on

Share our post

മണത്തണ: മണത്തണ ദേശത്തെ പൈതൃക ടൂറിസം പദ്ധതിയിലുൾപ്പെടുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ആവശ്യപ്പെട്ടു. ഹെറിറ്റേജ് ടൂറിസത്തിൽ മണത്തണയുടെ സ്ഥാനമെന്ത് എന്ന വിഷയത്തിൽപ്രമേയവും അതിന്മേൽ സംവാദവും വ്യാപാര ഭവൻ ഹാളിൽ നടന്നു.യൂനിറ്റ് പ്രസിഡന്റ് സി.എം.ജെ മണത്തണ അധ്യക്ഷത വഹിച്ചു.

13ാം നൂറ്റാണ്ടുമുതൽ തന്നെ അതിപ്രാചീന ജനപദം മണത്തണയിൽ ഉണ്ടായിരുന്നതായും ആയിരത്തോളം പടയാളികൾ സേവനമനുഷ്ടിച്ചിരുന്നതായും ചരിത്രരേഖകളെ അവലംബിച്ച് സംവാദത്തിൽ സമർത്ഥിച്ചു.മണത്തണ ദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ 18- ഓളം അതിപുരാതന ക്ഷേത്രങ്ങളും മുപ്പതോളം കുളങ്ങളും ആയിരത്തോളം കിണറുകളുമുണ്ട്. ശ്രീശങ്കരാചാര്യർ ആദ്യമായി ശ്രീചക്ര പ്രതിഷ്ഠ നടത്തിയത് മണത്തണയിലെ ശ്രീചപ്പാരം ക്ഷേത്രത്തിലായിരുന്നുവെന്നും കുണ്ടേൻക്ഷേത്രത്തിൽ അദ്ദേഹം ധ്യാനമിരുന്നതായും കൊട്ടിയുരമ്പലത്തിന്റെ പൂജാവിധികളും ക്രമങ്ങളും നിശ്ചയിച്ചത് ഇവിടെയിരുന്നായിരുന്നുവെന്നും സംവാദത്തിൽ ചർച്ച നടന്നു.

ബ്രിട്ടീഷ് പഴശ്ശി യുദ്ധങ്ങൾ നടന്നിരുന്നതായും കോട്ടക്കുന്ന് എന്ന സ്ഥലത്ത് ബ്രിട്ടിഷ് പട്ടാളത്തിന്റെ റെജിമെന്റ് ഉണ്ടായിരുന്നതായും ആയുധപുരകൾ ഉണ്ടായിരുന്നതായും രേഖകളെ ഉദ്ധരിച്ച് ചർച്ച നടന്നു.മാധ്യമപ്രവർത്തകർ,വ്യാപാരികൾ,സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.

 


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!