Connect with us

Breaking News

പേരാവൂർ ആസ്പത്രിക്കെതിരെ അനാവശ്യ കേസുകൾ നല്കിയവർ പിന്മാറിയില്ലെങ്കിൽ കടുത്ത നടപടി;മന്ത്രി വീണ ജോർജ്

Published

on

Share our post

പേരാവൂർ: പേരാവൂർ താലൂക്കാസ്പത്രിക്കെതിരെ അനാവശ്യ കേസുകൾ നല്കി ആസ്പത്രി വികസനം തടസ്സപ്പെടുത്തുന്നവർ സ്വയം പിന്മാറണമെന്നും അല്ലെന്നുണ്ടെങ്കിൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് ശക്തമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വീണ ജോർജ്.പേരാവൂർ താലൂക്കാസ്പത്രിയിൽ വിവിധ വാർഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആസ്പത്രിയുടെ വികസനം തടസ്സപ്പെടുത്തുന്നത് ഒന്നോ രണ്ടോ പേരാണെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.ഈ പ്രദേശത്തെ സാധാരണക്കാരായ മുഴുവനാളുകളുടെയും ആരോഗ്യത്തിനും പൊതുനന്മക്കും വേണ്ടിയാണ് ആസ്പത്രി പ്രവർത്തിക്കുന്നത്.ഇതിനെതിരെ നീതിപൂർവമല്ലാത്തതും ന്യായകേസുമായി പോകുന്നത് തെറ്റായ കാര്യമാണ്.ഇതിനെ വളരെ ഗൗരവതരമായിട്ടാണ് ആരോഗ്യവകുപ്പ് കാണുന്നത്.

ആസ്പത്രിയുടെ വികസനത്തിനും ബഹുഭൂരിപക്ഷം ജനങ്ങൾക്കും നാടിനും വേണ്ടി അനാവശ്യ വ്‌കേസുകൾ ഒഴിവാക്കണം.കിഫ്ബി ഫണ്ടിൽ 53 കോടിയുടെ പദ്ധതി ഉടൻ യാഥാർത്യമാവുമെന്നും മന്ത്രി പറഞ്ഞു.

സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് ബിനോയ് കുര്യൻ,ബ്ലോക്ക് പ്രസിഡന്റ് കെ.സുധാകരൻ,ഡി.എം.ഒ.നാരായണ നായ്ക്ക്,ഡി.പി.എം.അനിൽ കുമാർ,ആസ്പത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,ജില്ലാ പഞ്ചായത്തംഗങ്ങൾ,ജനപ്രതിനിധികൾ,സംഘടന നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യവകുപ്പ് ഒന്നേമുക്കാൽ കോടി രൂപ ചിലവിട്ടാണ് ഐ.പി.വാർഡ്,ലിഫ്റ്റ്,താത്കാലിക ഒപി-അത്യാഹിത വിഭാഗം എന്നിവ നിർമിച്ചത്.

 


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!