Breaking News
പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി: സംസ്ഥാനത്തെ ഖനനമേഖലയില്‍ മാറ്റം വരുത്തിയേക്കില്ല
കോട്ടയം: 1986-ലെ പരിസ്ഥിതി സംരക്ഷണനിയമ ഭേദഗതി കേരളത്തിലെ ഖനനമേഖലയില്‍ വലിയമാറ്റം വരുത്തില്ല. ഖനന നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകള്‍ കേരളം 2015-ല്‍ തന്നെ ലഘൂകരിച്ചതാണ് കാരണം. കെ.എം.എം.സി റൂള്‍ 2015 എന്നറിയപ്പെടുന്ന നിയമമാണ്, പിഴയടച്ച് ചട്ടലംഘനം ക്രമവത്കരിക്കാന്‍ സംസ്ഥാനത്ത് അവസരമുണ്ടാക്കിയത്. കേന്ദ്രം ഇപ്പോള്‍ നിര്‍ദേശിക്കുന്ന പ്രകാരം, ഖനനമടക്കമുള്ള കാര്യങ്ങളില്‍ ചട്ടലംഘനത്തിന് പിഴയടച്ചാല്‍ മതി. ക്രിമിനല്‍ കുറ്റമല്ല. അനുവദിച്ച ഇടം വിട്ടോ അളവില്‍ കൂടുതലോ പാറ ഖനനം ചെയ്താല്‍ ജിയോളജി വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ അധിക റോയല്‍റ്റി അടച്ചാല്‍ മതിയെന്നും 2015-ലെ കേരള നിയമത്തിലുണ്ട്.
ദീപക് കുമാര്‍ കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചത്, എല്ലാത്തരം ഖനനത്തിലും ഭൂമിയുടെ അളവ് നോക്കാതെ പരിസ്ഥിതിയാഘാതപഠനം നടത്തണമെന്നാണ്. ഇത് ഖനനസ്ഥലത്ത് മാത്രമാക്കി പരിമിതപ്പെടുത്തിയെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ ആക്ഷേപം. മേഖലയില്‍ മുഴുവന്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം പഠിക്കുന്ന രീതി മാറ്റിമറിച്ചു. 2015-നുശേഷം പലഘട്ടങ്ങളിലായി സംസ്ഥാനം ഖനനത്തില്‍ ഇളവ് കൊണ്ടുവന്നു. ക്വാറികളും ജനവാസകേന്ദ്രങ്ങളുമായുള്ള അകലം ആദ്യം 100 മീറ്ററും പിന്നീട് 50 മീറ്ററുമായി ചുരുക്കി.
Breaking News
ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ ഇഡി റെയ്ഡ്

ചെന്നൈ: വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ സ്ഥാപനത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ചെന്നൈ കോടമ്പാക്കത്തുള്ള ഗോകുലം ചിറ്റ്സ് ഫിനാൻസിന്റെ കോർപ്പറേറ്റ് ഓഫീസിലാണ് റെയ്ഡ്. ഇഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. 2023 ഏപ്രിലിൽ ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Breaking News
ഊട്ടിയിലേക്ക് യാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു

ഗൂഡല്ലൂർ: ഊട്ടിയിലേക്ക് വിനോദയാത്രപോയ മലയാളി യുവാവ് കടന്നൽ കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കളിൽ ഒരാളെ ഗുരുതര പരിക്കോടെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വടകര സ്വദേശി പി. സാബിർ (26) ആണ് മരിച്ചത്. സുഹൃത്ത് ആസിഫിനെ (26) പരിക്കുകളോടെ ആദ്യം ഗൂഡല്ലൂർ ജില്ല ആശുപത്രിയിലും പിന്നീട് സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു സുഹൃത്ത് രക്ഷപ്പെട്ടു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവം. ഗൂഡല്ലൂർ ഊട്ടി ദേശീയപാതയിലെ നടുവട്ടത്തിന് സമീപമുള്ള നീഡിൽ റോക്ക് ഭാഗത്തെ വനംവകുപ്പ് വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. കടന്നൽ കൂടിന് കല്ലെറിഞ്ഞപ്പോൾ തേനീച്ചകൾ ഇളകിയെന്നാണ് പറയപ്പെടുന്നത്. കടന്നൽ കുത്തേറ്റ സാബിർ ഓടി രക്ഷപ്പെടുന്നതിനിടെ വീണും പരിക്കേറ്റു. ഗൂഡല്ലൂർ ഫയർഫോഴ്സും വനപാലകരും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Breaking News
കണ്ണൂർ ജില്ലയിൽ അടുത്ത മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്