Connect with us

Breaking News

മീശപിരിച്ച്, മീശയ്ക്കുവേണ്ടി വാദിക്കാൻ കോളയാടുണ്ടൊരു യുവതി

Published

on

Share our post

കോളയാട് : ഇത് വെറുമൊരു മീശയല്ല. അഭിമാനത്തിന്റെ മീശയാണ്..മുഖത്തെ രോമവളർച്ചകാരണം മാനസികപ്രയാസമനുഭവിക്കുന്ന യുവതികൾക്കുമുന്നിൽ പുതിയൊരു ചിന്തയ്ക്ക് തിരികൊളുത്തുകയാണ് കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജ(34).

‘‘മീശ വെക്കുന്നത് എന്റെ ഇഷ്ടമാണ്. ഞാൻ എന്റെ മീശയെ സ്നേഹിക്കുന്നു. അത് കളയാൻ ഇഷ്ടപ്പെടുന്നില്ല’’ -ഉറച്ചശബ്ദത്തിൽ അവർ പറയുന്നു. മീശപിരിച്ച് മീശയ്ക്കുവേണ്ടി വാദിക്കുന്ന ഷൈജയ്ക്ക് പത്താംക്ലാസാണ് വിദ്യാഭ്യാസം. 10 വർഷം മുമ്പ് പൊടിമീശ വന്നുതുടങ്ങിയപ്പോൾമുതൽ പലരും കളിയാക്കി. ‘‘നാട്ടിൽ മീശക്കാരി ഷൈജയെന്നാണ് അറിയപ്പെടുന്നത്. അതിൽ യാതൊരു വിഷമവുമില്ല’’ -മീശപോലെ കട്ടിയുള്ള നിലപാടാണ്‌ ഷൈജയ്ക്ക്. അതോടെ കളിയാക്കൽ കുറഞ്ഞു.

സാമൂഹികമാധ്യമങ്ങളിലും ഷൈജയ്ക്ക് സ്ത്രീകളുടെയടക്കം വലിയ പിന്തുണയുണ്ട്. ഒട്ടേറെ പെൺകുട്ടികൾ ഫോണിൽ വിളിച്ച് രോമവളർച്ചയിൽ അവരുടെ പ്രയാസങ്ങൾ പറയാറുണ്ട്. ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പേരുപോലും ‘മീശക്കാരി’യെന്നാണ്.

ഭർത്താവ് പാലക്കാട് സ്വദേശി ലക്ഷ്മണനും മകൾ 10-ാം ക്ലാസുകാരി അശ്വികയ്ക്കും ഷൈജ മീശവെക്കുന്നതിൽ എതിർപ്പില്ല. ‘നിന്റെ മീശ… നിന്റെ ഇഷ്ടം… ഞാനെന്തുപറയാനാണെ’ന്നാണ് ഇക്കാര്യത്തിൽ ഭർത്താവിന്റെ അഭിപ്രായം. ലക്ഷ്മണൻ വയറിങ് ജോലിചെയ്താണ് കുടുംബം പുലർത്തുന്നത്. ഷൈജ തിരുപ്പൂരിൽ കുറച്ചുകാലം ബനിയൻ കമ്പനിയിൽ ജോലിചെയ്തിരുന്നു.

‘‘മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുമ്പോഴാണ് പെണ്ണുങ്ങൾ ദുർബലകളായിപ്പോകുന്നത്. സിനിമയിൽ താത്‌പര്യമുണ്ടോയെന്നന്വേഷിച്ച് രണ്ടുസംവിധായകർ വിളിച്ചിരുന്നു. കാണുന്നവർക്കെല്ലാം അറിയേണ്ടത് മീശ വിശേഷങ്ങളാണ്’’ -ഷൈജ ചിരിക്കുന്നു.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!