Connect with us

Breaking News

എല്ലാം തൊട്ടുമുന്നില്‍ കാണണം, വിര്‍ച്വല്‍ റിയാലിറ്റി പോണ്‍ തിരയുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

Published

on

Share our post

വിര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യകള്‍ മുന്നേറിക്കൊണ്ടിരിക്കുന്ന കാലമാണ്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വിര്‍ച്വല്‍ റിയാലിറ്റി പോണ്‍. കഴിഞ്ഞ കുറച്ച് കാലമായി വിആര്‍ പോണിന് ആരാധകര്‍ ഏറി വരികയാണത്രേ.കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വിആര്‍ പോണ്‍ തിരയുന്നത് 115 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്‌സില്‍ (Ahrefs) നിന്നും ഗൂഗിള്‍ ട്രെന്‍ഡ്‌സില്‍ നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാങ്ക്‌ലെസ് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

2016 ല്‍ ആദ്യ വിആര്‍ ഹെഡ്‌സെറ്റ് അവതരിപ്പിക്കപ്പെട്ടപ്പോഴാണ് ആളുകള്‍ ആദ്യമായി വിആര്‍ പോണിന് വേണ്ടി ഗൂഗിളില്‍ തിരയാന്‍ ആവേശം കാണിച്ചത്. ഇപ്പോഴുള്ള ഈ വര്‍ധന പുതിയ വിആര്‍ സാങ്കേതിക വിദ്യകളുടെ വരവിന്റെ പശ്ചാത്തലത്തിലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.2023 ല്‍ ഒക്യുലസ് ക്വസ്റ്റ് 3 എന്ന വിആര്‍ ഉപകരണം പുറത്തിറങ്ങാന്‍ പോവുകയാണ്. ഇതിന് മുമ്പ് പുറത്തിറങ്ങിയ ഒക്യുലസ് ഉപകരണങ്ങള്‍ക്കും വിപണിയില്‍ ലഭ്യമായ മറ്റ് വിആര്‍ ഉപകരണങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചുവരുന്നത്. ഇത് പക്ഷെ കേവലം പോണ്‍ കാണുന്നതിന് വേണ്ടി മാത്രമല്ല. ഗെയിമിങ്, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം തുടങ്ങിയ പലവിധ ആവശ്യങ്ങള്‍ക്ക് വിര്‍ച്വല്‍ റിയാലിറ്റി സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വിആര്‍ ഗ്ലാസുകള്‍ക്ക് ഉപഭോക്താക്കളെ കിട്ടുന്നുണ്ട്.

ഡിജിറ്റല്‍ പോണ്‍ നിര്‍മാണ വ്യവസായത്തിന്റെ മൂല്യം 2030 ഓടുകൂടി 20000 കോടി ഡോളറെത്തുമെന്നാണ് കണക്ക്. അതില്‍ വിആര്‍ ഉള്‍പ്പടെയുള്ള നൂതന സാങ്കേതിക വിദ്യകളുടെ പങ്ക് എത്രത്തോളമായിരിക്കും എന്ന് കണ്ടറിയണം.

എന്താണ് വിആര്‍ പോണ്‍

സാധാരണ ഫോണുകളില്‍ കാണാന്‍ സാധിക്കുന്ന പോണ്‍ വീഡിയോ അല്ല വിആര്‍ പോണ്‍. വിആര്‍ പോണ്‍ കാണുന്നതിന് ഒരു വിആര്‍ ഹെഡ്‌സെറ്റ് ഉപയോഗിക്കണം. ചില വിലകുറഞ്ഞ വിആര്‍ ഹെഡ്‌സെറ്റുകള്‍ ഫോണുകള്‍ ഘടിപ്പിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്.വിര്‍ച്വല്‍ റിയാലിറ്റി പോണില്‍ കാണുന്നയാള്‍ക്ക് കേവലം കാഴ്ചക്കാരന്‍ എന്നതിനേക്കാള്‍ ഒരു പങ്കാളിയെന്ന സ്ഥാനമാണുണ്ടാവുക. ചുരുക്കി പറഞ്ഞാല്‍ കാഴ്ചക്കാരിന് എല്ലാം തന്റെ മുന്നില്‍ തന്റെ ചുറ്റും തന്നെ നടക്കുന്ന അനുഭവമാണ് വിആര്‍ പോണ്‍ നല്‍കുക.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!