Breaking News
അർധരാത്രിയിൽ പേരാവൂരിൽ ഒരു നേപ്പാളി കല്യാണം
പേരാവൂർ: ഏറെ പ്രത്യേകതകൾ നിറഞ്ഞ വിവാഹ ചടങ്ങുകൾക്ക് വ്യാഴാഴ്ച രാത്രി പേരാവൂർ സാക്ഷിയായി.22 വർഷങ്ങളായി പേരാവൂർ ടൗണിലെ ഗൂർഖയായി ജോലി ചെയ്യുന്ന ടേക് ബഹാദൂർ നഗറിയുടെ മകൾ ജാനകി (18) യുടെ കല്യാണമാണ് അർധരാത്രിയിൽ വൈവിധ്യമായ ചടങ്ങുകളോടെ നടന്നത്.
ചെന്നൈ തിരുച്ചിയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന നേപ്പാളി സ്വദേശി ഗിരിയുടെയും മൻസറയുടെയും മകൻ എഗിന്ദറാണ്(20) ജാനകിയെ വിവാഹം ചെയ്തത്.
വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് വരനും സംഘവും ബസിൽ ചെന്നൈയിൽ നിന്നും പേരാവൂരിലെത്തിയത്.വധൂഗൃഹത്തിലേക്ക് സുഹൃത്തുക്കളുടെ ചുമലിലേറിയാണ് വരനെത്തിയത്.വധുവിൻ്റെ പിതാവ് നോട്ടുമാല അണിയിച്ച് വരനെ സ്വീകരിച്ചിരുത്തി.കൂടെ എത്തിയവരിൽ മുതിർന്നവരെയെല്ലാം വധുവിൻ്റെ വീട്ടുകാർ മാലയണിയിച്ച് സ്വീകരിച്ചു.
പുലർച്ചെ രണ്ടരയോടെ മതാചാരപ്രകാരം വിവാഹ ചടങ്ങുകളാരംഭിച്ചു. ഒരു മണിക്കൂറോളം നീണ്ട പൂജകൾക്ക് ശേഷം വരൻ്റെയും വധുവിൻ്റെയും കാൽവിരലുകൾ പാൽ ചേർത്ത വെള്ളം കൊണ്ട് കഴുകിയാണ് ബന്ധുക്കൾ ഓരോരുത്തരും വധൂവരന്മാരെ ആശീർവദിച്ചത്.തുടർന്ന് വധൂവരന്മാർ പരസ്പരം മാല ചാർത്തി കതിർ മണ്ഡപത്തെ അഞ്ച് വട്ടം വലം വെച്ചതോടെ വെള്ളിയാഴ്ച രാവിലെ 4 മണിയോടെ വിവാഹ ചടങ്ങുകൾ സമാപിച്ചു.
വധൂവരന്മാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി 50-ഓളം പേർ വിവാഹ ചടങ്ങിൽ സംബന്ധിച്ചു.
പേരാവൂരിൽ സ്ഥിരതാമസമാക്കിയ ടേക് ബഹാദൂറിൻ്റെ അഞ്ചു മക്കളിൽ മൂന്നാമത്തവളാണ് ജാനകി. മൂത്ത മകൻ ഗോവിന്ദയുടെയും രണ്ടാമത്തെ മകൾ പദ്മയുടെയും വിവാഹം നേപ്പാളിൽ വെച്ചാണ് നടന്നത്. ഇളയവരായ അഞ്ജലിയും കരണും വിദ്യാർത്ഥികളാണ്. ആദ്യമായാണ് കേരളത്തിൽ വെച്ച് ഇവരുടെ കുടുംബത്തിൽ നിന്ന് വിവാഹം നടക്കുന്നത്.
നേപ്പാൾ ടോട്ടി ജില്ലയിലെ മഹാദേവ് സ്ഥാൻ സ്വദേശിയാണ് ടേക് ബഹാദൂറും ഭാര്യ ലക്ഷ്മിദേവിയും. ടോട്ടി ജില്ലയിലെ കലെഗള സ്വദേശികളാണ് എഗിന്ദറിൻ്റെ മാതാപിതാക്കളായ ഗിരിയും മൻസറയും.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു