Breaking News
കണ്ണൂരിന് അപമാനമായി രണ്ടംഗ സംഘം: നാടോടി കുടുംബത്തെ ആക്രമിച്ച് കൃഷ്ണ വിഗ്രഹങ്ങൾ തല്ലിത്തകർത്തു

കണ്ണൂർ : കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്ന് രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആക്രമിച്ച്, വിൽപനക്ക് വച്ച വിഗ്രഹങ്ങൾ തല്ലിത്തകർത്തു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് വിഷു വിപണി ലക്ഷ്യമാക്കി നഗരത്തിലെ കണ്ണോത്തുംചാലിൽ എത്തി കൃഷ്ണ വിഗ്രഹം നിർമിച്ച് വിൽപന നടത്തുന്ന നാടോടി സംഘമാണ് ചൊവ്വാഴ്ച രാത്രി വൈകി ആക്രമിക്കപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് നാടോടി സംഘത്തെ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷവും ഈ നാടോടി കുടുംബത്തിന്റെ വിൽപനയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഒരു സംഘം അക്രമം നടത്തിയിരുന്നു. പേടി കാരണം തിരിച്ചുപോകാനുള്ള തീരുമാനത്തിലാണിവർ.
ചൊവ്വ രാത്രി വൈകിയാണ് നാടിനാകെ അപമാനമുണ്ടാക്കിയ സംഭവം. നാടോടി കുടുംബത്തിന്റെ ഗൃഹനാഥൻ നരേഷ് കുമാർ വിഗ്രഹങ്ങൾ നിരത്തി വച്ചതിന് സമീപം മയക്കത്തിലായിരുന്നു. ഈ സമയത്താണ് രണ്ടു പേർ എത്തിയത്. ഇത് കോർപറേഷന്റെ സ്ഥലമാണെന്നും തങ്ങൾ കോർപറേഷന്റെ ആളുകളാണെന്നും അവകാശപ്പെട്ട് കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉപജീവനമാണ്, 500 രൂപ വിലയുള്ള വിഗ്രഹത്തിന്റെ വില അൽപം കുറച്ചു നൽകാമെന്ന് നരേഷ് കുമാർ പറഞ്ഞെങ്കിലും രണ്ടു പേരും അസഭ്യം പറയാൻ തുടങ്ങി.
തുടർന്ന്, നിരത്തിവച്ച പ്രതിമകൾ എറിഞ്ഞു പൊളിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ബഹളം കേട്ട് നരേഷ് കുമാറിന്റെ അനുജൻ പ്രകാശ് കുമാർ ഫോണിൽ പൊലീസിനെ വിവരമറിയിച്ചു. ഇത് ശ്രദ്ധയിൽപെട്ടതോടെ ദൂരെ നിർത്തിയിട്ടിരുന്ന ബൈക്കിൽ കയറി ഇരുവരും രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും ബൈക്കിന്റെ നമ്പർ അറിയാത്തതിനാൽ തിരിച്ചു പോയി. വിഷു വിപണി ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവർ നഗരത്തിൽ എത്താറുണ്ട്. ഇത്തവണയും രണ്ടു മാസം മുൻപ് എത്തി.
കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം വിഗ്രഹങ്ങളുടെ വിൽപന നന്നേ കുറവായിരുന്നു. വിഗ്രഹങ്ങൾ ഉണ്ടാക്കുന്ന അച്ച് തൽക്കാലം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. അച്ചുകൾ തകർക്കപ്പെട്ടാൽ നഷ്ടം നികത്താനാകില്ല. രണ്ടു ദിവസത്തിന് ശേഷം നാട്ടിലേക്കു തിരിച്ച് പോകുമെന്ന് ഇവർ പറയുന്നു. ‘‘ഭാര്യയ്ക്കും കുട്ടികൾക്കും ഭയമുണ്ട്. ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ല. അക്രമിക്കപ്പെടുന്നതിനേക്കാൾ നല്ലതു പട്ടിണിയാണ്. ഇനി കണ്ണൂർ നഗരത്തിലേക്ക് വരില്ല’’– കണ്ണീരോടെ കുടുംബം പറയുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി പറഞ്ഞു.
Breaking News
നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.
Breaking News
രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.
Breaking News
കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്