Breaking News
കെ.എസ്.ഇ.ബിയിൽ തിങ്കളാഴ്ച മുതൽ സമരം
തിരുവനന്തപുരം: വൈദ്യുതി ബോർഡിൽ സമരം ചെയ്യുന്ന ഓഫീസർമാർ നാളെ പട്ടം വൈദ്യുതിഭവനു മുന്നിൽ അനിശ്ചിതകാല റിലേ സത്യഗ്രഹം ആരംഭിക്കും. ഇതിനൊപ്പം ഓഫീസർമാർക്ക് പിന്തുണയുമായി എല്ലാ വൈദ്യുതി ഓഫീസുകൾക്കു മുന്നിലും ജീവനക്കാർ പ്രതിഷേധസമരം നടത്തും.നാളെ നിസഹരണ സമരവും ചട്ടപ്പടി സമരവും ആരംഭിക്കുകയാണ്. പുതിയ കണക്ഷൻ ഉൾപ്പെടെ അത്യാവശ്യമല്ലാത്ത ജോലികളൊന്നും നാളെ മുതൽ ചെയ്യില്ല. വൈദ്യുതി ഓഫീസുകൾക്കു മുന്നിൽ മുദ്രാവാക്യം വിളിയുമായി ജീവനക്കാർ നിരക്കുന്നതോടെ എല്ലാ വൈദ്യുതി ഓഫീസുകളുടെയും പ്രവർത്തനം ഭാഗികമായി തടസപ്പെടും.
സമരം തീർക്കുന്ന കാര്യത്തിൽ സിപിഎം നേതാക്കൾ വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടിയുമായി സംസാരിച്ചു. മുൻ വൈദ്യുതി മന്ത്രിമാരായ എ.കെ. ബാലൻ, എം.എം.മണി, സിഐടിയു ജനറൽ സെക്രട്ടറി എളമരം കരിം എന്നിവർ മന്ത്രിയുമായി ചർച്ച നടത്തി. പാർട്ടി കോണ്‍ഗ്രസിന്റെ തിരക്കിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വിഷയത്തിൽ ഇടപെട്ടു.ചൊവ്വാഴ്ച മന്ത്രി കെ. കൃഷ്ണൻകുട്ടിയും ഓഫീസർമാരുമായി ചൊവ്വാഴ്ച ചർച്ച നടക്കും.അതേസമയം, സമരത്തത്തുടർന്ന് ഉപയോക്താക്കൾ ബുദ്ധിമുട്ടു നേരിടുകയാണ്. കനത്ത മഴയിൽ വൈദ്യുതി തടസമുണ്ടായ ഇടങ്ങളിൽ വൈദ്യുതി പുനഃസ്ഥാപിക്കാൻ കാലതാമസം നേരിടുന്നു.ഉദ്യോഗസ്ഥർക്കൊപ്പം ജീവനക്കാരും മെല്ലെപ്പോക്ക് സമരത്തിലേക്ക് നീങ്ങുന്നതോടെ വൈദ്യുതി തടസമുണ്ടായാൽ പരിഹാരം നീളുന്ന സ്ഥിതിയുണ്ടാകും
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു