Connect with us

Breaking News

കൃഷിഭവനുകൾ സ്മാർട്ടാകുന്നു: ഉദ്യോഗസ്ഥർ ഇനി കൃഷിയിടങ്ങളിലേക്കും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ഇനി കൃഷിയിടങ്ങളിലേക്കും. കൃഷിഭവനിലെ ദൈനംദിന കാര്യങ്ങളും ഫീല്‍ഡ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രവർത്തനങ്ങളും മേലധികാരികൾ നിരീക്ഷിക്കുകയും ചെയ്യും. കൃഷി ഓഫിസുകൾ സ്മാർട്ടാകുന്നതിന്‍റെ ഭാഗമായാണ് പുതിയ കാൽവെപ്പ്. തുടക്കത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ ഒരു കൃഷിഭവന്‍ വീതം സ്മാര്‍ട്ടാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇവിടെ മണ്ണ് പരിശോധനാസൗകര്യം, ബയോഫാര്‍മസി തുടങ്ങിയവ ഒരുക്കും.

പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി കര്‍ഷകരെ സഹായിക്കുന്നതിന് ഫ്രണ്ട് ഓഫിസ് അടക്കം ഓഫിസിന്‍റെ അന്തരീക്ഷം പൂര്‍ണമായും കര്‍ഷകസൗഹൃദമാക്കും. കൃഷിവകുപ്പിന്‍റെ ‘ഞങ്ങളും കൃഷിയിലേക്ക്’ കാമ്പയിന്‍ മാര്‍ഗരേഖയാണ് ഇക്കാര്യം വിശദമാക്കുന്നത്. കൃഷിഭവന്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്‍റെ ഭാഗമായി സോഷ്യല്‍ ഓഡിറ്റ് സംവിധാനം നടപ്പാക്കും. നിലവില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതികളും കൃഷിവകുപ്പിന്‍റെ തനത് പദ്ധതികളും കൃഷിഭവൻ വഴി നടത്തുന്നുണ്ട്. ഇതില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലും മറ്റും നിരവിധി ആക്ഷേപമുണ്ട്.

പല പദ്ധതികളെക്കുറിച്ചും യഥാര്‍ഥ കര്‍ഷകരോ കര്‍ഷകസമിതികളോ അറിയുന്നില്ലത്രെ. അത് ഒഴിവാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധ കൃഷിയിടങ്ങളിലേക്കും തിരിക്കുന്നത്. കൃഷിഭവനുകള്‍ വഴി നൽകുന്ന നടീല്‍ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലടക്കമുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കും.

ഉദ്യോഗസ്ഥരും കര്‍ഷകരും തമ്മിലെ ആശയവിനിമയം ലക്ഷ്യമിട്ട് പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയാറാക്കും. സോഷ്യൽ ഓഡിറ്റിങ്ങും വരും. ഓരോ മേഖലയിലും ഓരോ സീസണിലും നടത്തേണ്ട കൃഷി, വിപണനം, മൂല്യവര്‍ധിത ഉൽപന്നങ്ങൾ തുടങ്ങിയ കാര്യങ്ങളില്‍ കര്‍ഷകരുമായി നിരന്തരം സംവദിക്കുന്നതിനാണ് ആപ്. ഫീല്‍ഡ് ഉദ്യോഗസ്ഥർ നടത്തുന്ന പ്രവര്‍ത്തനങ്ങളടക്കം കൃഷിഭവനിലെ ഓരോ ദിവസത്തെയും കാര്യങ്ങൾ മേലധികാരികൾ ഈ ആപ് വഴിയാവും നിരീക്ഷിക്കുക. വര്‍ഷാവര്‍ഷം ആവിഷ്‌കരിക്കുന്ന പദ്ധതികള്‍, ഗുണഭോക്തൃവിവരങ്ങള്‍, നടത്തിപ്പ് ചെലവ് തുടങ്ങിയവ കൃഷി ഉദ്യോഗസ്ഥര്‍തന്നെ ജനസദസ്സുകളില്‍ അവതരിപ്പിച്ച് ചര്‍ച്ച ചെയ്യുകയാണ് സോഷ്യൽ ഓഡിറ്റ് വഴി ലക്ഷ്യം വെക്കുന്നത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!