Connect with us

Breaking News

വൈദ്യുതത്തൂണിൽ ചാർജിങ് സ്റ്റേഷനുകൾ ജൂലായോടെ

Published

on

Share our post

കണ്ണൂർ: ഓട്ടത്തിനിടെ വൈദ്യുതവാഹനത്തിന്റെ ബാറ്ററിയുടെ ചാർജ് പോയാൽ ഇനി പേടിക്കേണ്ട. കെ.എസ്.ഇ.ബി. സ്ഥാപിക്കുന്ന വൈദ്യുതത്തൂണുകളിലുറപ്പിച്ച ചാർജിങ് സ്റ്റേഷനുകൾ ജൂലായോടെ സംസ്ഥാനത്ത് പ്രവർത്തനസജ്ജമാകും. ഇത്തരം 1140 ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിക്കുന്നത്. കണ്ണൂർ ജില്ലയിലാണ് പദ്ധതി ആദ്യം പൂർത്തീകരിക്കുക. സംസ്ഥാനത്ത്് കെ.എസ്.ഇ.ബി. തുടങ്ങിയ വൈദ്യുതവാഹന ചാർജിങ് സ്റ്റേഷനുകൾക്ക് പിന്നാലെയാണ് വൈദ്യുതത്തൂണിലുറപ്പിച്ച സംവിധാനം വരുന്നത്.

കോഴിക്കോട് ജില്ലയിൽ 2021 ഒക്ടോബറിലാണ് ഇതിന്റെ പൈലറ്റ് പദ്ധതി തുടങ്ങിയത്. കെ.എസ്.ഇ.ബി.യുടെ റെന്യൂവബിൾ എനർജി ആൻഡ് എനർജി സേവിങ്‌സിനാണ് മേൽനോട്ടം. സ്വകാര്യ ഏജൻസികളാണ് ചാർജിങ് സ്റ്റേഷൻ പ്രവർത്തിപ്പിക്കുക. ഒരു നിയോജകമണ്ഡലത്തിൽ അഞ്ചെണ്ണം വീതവും കോർപ്പറേഷൻ പരിധിയിൽ 15 എണ്ണവും സ്ഥാപിക്കും. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഓട്ടോകൾക്കും സ്കൂട്ടറുകൾക്കും പ്രധാനമായും ഇവിടെ ചാർജ് ചെയ്യാം. ചാർജ് ചെയ്ത ശേഷം തുക മൊബൈൽ ആപ്പ് വഴി വഴി ക്യു.ആർ. കോഡ് സ്കാൻ ചെയ്ത് അടയ്ക്കാം. കാറുകൾ ഫാസ്റ്റ് ചാർജിങ് സ്റ്റേഷനിൽ പോകുന്നതാണ് ഉചിതം.

ആദ്യം പൂർത്തീകരിക്കുക കണ്ണൂരിൽ

കണ്ണൂർ ജില്ലയിലാണ് പദ്ധതി ആദ്യം പൂർത്തീകരിക്കുക. 89 ചാർജിങ് സ്റ്റേഷനുകളാണ് ജില്ലയിൽ വരുന്നത്. കണ്ണൂർ വൈദ്യുതി സർക്കിളിന് കീഴിൽ 56-ഉം ശ്രീകണ്ഠപുരം സർക്കിളിനുകീഴിൽ 33-ഉം. ജെനിസിസ് എന്ന കമ്പനിയാണ് ടെൻഡർ എടുത്തത്. കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ 16 എണ്ണമുണ്ട്. ഓരോ നിയോജകമണ്ഡലത്തിലും അഞ്ചുവീതവും. കണ്ണൂർ തെക്കിബസാറിലുള്ള ചാർജിങ് സ്റ്റേഷന്റെ പണി പൂർത്തിയായി. ചുരുങ്ങിയത് രണ്ട് ഓട്ടോകൾക്ക് ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇത്‌ ഏപ്രിലിൽ തുറക്കും.

ഒരുയൂണിറ്റിന് 9.30 രൂപ

വൈദ്യുതത്തൂണുകളിൽനിന്ന് വാഹനം ചാർജ് ചെയ്യാൻ ഒരു യൂണിറ്റിന് ജി.എസ്.ടി. അടക്കം 9.30 രൂപയാണ് വേണ്ടത്. ഒരു ബൈക്ക് പൂർണമായും ചാർജ് ചെയ്യാൻ രണ്ട്-നാല് യൂണിറ്റ് വൈദ്യുതി വേണം. ഒാട്ടോറിക്ഷയ്ക്ക് നാല്-ഏഴ് യൂണിറ്റും. പൂർണമായി ചാർജ് ചെയ്താൽ 120 കിലോമീറ്റർ ഓടുമെന്നാണ് പറയുന്നത്. ഒരു പെട്രോൾ ഓട്ടോ 120 കിലോമീറ്റർ ഓടാൻ ആറുലിറ്റർ പെട്രോൾ വേണ്ടിവരും. ഡീസൽ ഓട്ടോയ്ക്ക് ശരാശരി നാലുലിറ്റർ ഡീസലും. എന്നാൽ ഇത്രയും ദൂരം ഓടാൻ ഒരു ഇലക്ട്രിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യുതി മതിയാകും. അതായത് 65 രൂപ.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!