Connect with us

Breaking News

സിൽവർ ലൈൻ: ഭൂമി വിലയുടെ വിഹിതം പദ്ധതിയിൽ നിലനിർത്തി പലിശ വാങ്ങാം

Published

on

Share our post

തിരുവനന്തപുരം : ഭൂവുടമയ്ക്ക് തൽക്കാലം ആവശ്യമില്ലെങ്കിൽ ഭൂമി വിലയുടെ ഒരു വിഹിതം സിൽവർ ലൈൻ പദ്ധതിയിൽ തന്നെ നിലനിർത്താനും പിന്നീട് കൈപ്പറ്റാനും അവസരമുണ്ടാകും. അത്രയും നാൾ വിപണിയിലെ നിരക്ക് അടിസ്ഥാനപ്പെടുത്തി പലിശ നൽകും. പലിശ നൽകേണ്ടിവരുമെങ്കിലും പദ്ധതിക്ക് തുടക്കത്തിലുണ്ടാകുന്ന സാമ്പത്തികച്ചെലവ്‌ കുറയ്ക്കുക കൂടി ലക്ഷ്യമിട്ടാണ്‌ ‘ഡെഫേഡ് പേയ്മെന്റ് സ്കീം’ ഉൾപ്പെടുത്തിയത്. 

ഭൂമിയേറ്റെടുക്കലിന് ആകെ ചെലവാകുന്ന തുകയുടെ 40 % ഈ സ്കീം വഴി ലഭിക്കുമെന്നാണ്‌ സാധ്യതാപഠന റിപ്പോർട്ടിൽ നിർദേശിച്ചതെങ്കിൽ, ഡി.പി.ആറിൽ ഇത് 11.41 % ആയി കുറച്ചു.

ഭൂമിയേറ്റെടുക്കലിന് ആകെ ആവശ്യം 13,362 കോടി രൂപയാണ്. ഭൂവുടമകളുടെ സമ്മതം വാങ്ങിയാൽ ഇതിൽ 1525 കോടി (11%) രൂപയെങ്കിലും ഡെഫേഡ് പേയ്മെന്റ് സ്കീമിൽ ഉൾപ്പെടുത്താനാകുമെന്നാണ്‌ ഡി.പി.ആറിലെ നിഗമനം. 

8.4% വാർഷിക പലിശ നൽകാനായിരുന്നു സാധ്യതാപഠന റിപ്പോർട്ടിലെ ശുപാർശയെങ്കിൽ, ഡി.പി.ആറിൽ പലിശ നിരക്ക് പറയുന്നില്ല. പലിശ ലഭിക്കുന്നതിനു പുറമേ ഈ തുകയ്ക്ക് നികുതിയിളവും ലഭിക്കും. 

അതേസമയം, സിൽവർ ലൈൻ പദ്ധതിക്ക് ഭൂമിയേറ്റെടുക്കുന്നതിനു ഗ്രാമങ്ങളിൽ നാലിരട്ടി വില പ്രഖ്യാപിച്ചെങ്കിലും എല്ലായിടത്തും നാലിരട്ടി ലഭിക്കില്ല. നഗരാതിർത്തി കഴിഞ്ഞുള്ള ദൂരം കണക്കാക്കിയാകും ഗ്രാമങ്ങളിൽ നൽകേണ്ട വില നിശ്ചയിക്കുക. കുറഞ്ഞത് 40 കിലോമീറ്റർ ദൂരെയുള്ള ഭൂമി ഏറ്റെടുക്കുമ്പോൾ മാത്രമേ നാലിരട്ടി വില ലഭിക്കുകയുള്ളൂ. 5 തട്ടുകളിലാക്കിയാകും ഗ്രാമങ്ങളിൽ ഭൂമിയുടെ വിപണി വിലനിർണയം.

കോർപറേഷനെയും മുനിസിപ്പാലിറ്റികളെയുമാണു നഗരങ്ങളായി കണക്കാക്കുന്നത്. ഇവിടെ വിപണിവിലയുടെ ഇരട്ടി ലഭിക്കും. അതേസമയം, ഗ്രാമങ്ങളിൽ 1.2 മുതൽ 2 വരെയാണ്‌ വിപണി വില കണക്കാക്കാനുള്ള ഗുണനഘടകം നിശ്ചയിച്ചിരിക്കുന്നത്. 

നഗരസഭയുടെ അതിർത്തി കഴിഞ്ഞ് 10 കിലോമീറ്റർ വരെ 1.2 ആയിരിക്കും ഗുണനഘടകം. 10–20 കിലോമീറ്ററിൽ 1.4, 20–30 കിലോമീറ്ററിൽ 1.6, 30–40 കിലോമീറ്ററിൽ 1.8, അതിന് മുകളിലേക്കുള്ളതിന് 2 എന്നിങ്ങനെയാണ്‌ ഗുണനഘടകം. 

ഭൂമിയുടെ ന്യായവിലയെ ഗുണനഘടകം കൊണ്ടു ഗുണിച്ച ശേഷം വിപണി വില കണക്കാക്കുകയും ഈ തുക മുഴുവൻ സ്ഥലവിലയായി ഉടമയ്ക്ക് നൽകുകയുമാണ്‌ ചെയ്യുന്നത്. 

നഗരങ്ങളിൽ എല്ലായിടത്തും ഗുണന ഘടകം 1 ആയിരിക്കും. അതായത്, ഭൂമിക്ക് വില നൽകുന്നതിന്റെ മാനദണ്ഡം എല്ലാ നഗരങ്ങളിലും ഒന്നായിരിക്കും. ഭൂമിയിൽ കെട്ടിടങ്ങളും മരങ്ങളുമുണ്ടെങ്കിൽ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകും.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!