Connect with us

Breaking News

പത്താം ക്ലാസ് വിദ്യാർഥിനിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച 4 പേർ അറസ്റ്റിൽ

Published

on

Share our post

കടയ്ക്കൽ : 16 വയസ്സുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ഓയിൽപാം മുൻ ജീവനക്കാരൻ ഉൾപ്പെടെ 4 പേർ പിടിയിൽ. ചിതറ ഓയിൽ പാം എസ്റ്റേറ്റ് മുൻ ജീവനക്കാരൻ വട്ടപ്പാട് വിഷ്ണു ഭവനിൽ മോഹനൻ (59), തുടയന്നൂർ ക്വാർട്ടേഴ്സിൽ സുധീർ (39), ചിതറ കുളത്തറ ഫൈസൽ ഖാൻ മൻസിലിൽ ബഷീർ (52), കടയ്ക്കൽ പള്ളിമുക്കിൽ ബാർബർ ഷോപ്പ് നടത്തുന്ന ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് കടയ്ക്കൽ സി.ഐ പി.എസ്. രാജേഷ് അറസ്റ്റ് ചെയ്തത്. 

പെൺകുട്ടി പത്താം ക്ലാസ് വിദ്യാർഥിനിയാണ്. ഇനിയും കൂടുതൽ പേർ കേസിൽ ഉണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പെൺകുട്ടിയുടെ വീട്ടിലും പ്രതി മോഹനന്റെ വീട്ടിലും വച്ചായിരുന്നു പീഡനമെന്നു പൊലീസ് പറഞ്ഞു. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. സ്കൂൾ അധ്യാപകന് സംശയം തോന്നി‍ പെൺകുട്ടിയിൽ നിന്നു വിവരം ശേഖരിച്ച് ശിശുക്ഷേമ സമിതിയെ അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരം അനുസരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

കടയ്ക്കൽ എസ്ഐമാരായ അജു കുമാർ, എം.എസ്. മനോജ്, എ.എസ്.ഐ ഉണ്ണിക്കൃഷ്ണൻ, യു.എസ്. ബിനിൽ, വനിതാ സിവിൽ പൊലീസ് ഓഫിസർ അജിത, സിവിൽ പൊലീസ് ഓഫിസർമാരായ നിയാസ്, അഭിലാഷ്, രഞ്ജിത്ത്, റോബി എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രതികളെ കടയ്ക്കൽ കോടതി റിമാൻഡ് ചെയ്തു.


Share our post

Breaking News

ഷാരോൺ വധക്കേസിൽ ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ

Published

on

Share our post

തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ​ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ​ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം ​മുതൽ ​ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ​ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജ‍ഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.

 

 


Share our post
Continue Reading

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Trending

error: Content is protected !!