Breaking News
20 ലക്ഷം ഡിജിറ്റൽ തൊഴിൽ ; പരിശീലനത്തിന് സ്‌കിൽ ലോൺ
മലപ്പുറം : സംസ്ഥാന സർക്കാരിന്റെ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന പദ്ധതിയുടെ ഭാഗമായി യുവതീയുവാക്കൾക്ക് പരിശീലനം നൽകാൻ ‘സ്‌കിൽ ലോൺ’ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ വായ്‌പക്ക് സമാനമായ പലിശരഹിത വായ്‌പയാണിത്. തൊഴിൽ കിട്ടിയശേഷം തിരിച്ചടിച്ചാൽ മതി. പലിശ സർക്കാർ നൽകും. ഗ്യാരണ്ടിയും സർക്കാരാണ്. സബ്‌സിഡി, സ്‌കോളർഷിപ്പ് പദ്ധതിയും നടപ്പാക്കും. കെ-ഡിസ്‌കിന്റെ നേതൃത്വത്തിൽ കേരള ബാങ്ക്, കെ.എഫ്.സി, കെ.എസ്.എഫ്.ഇ എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര സ്‌കിൽ ഡെവലപ്‌മെന്റ് പദ്ധതികളുടെ സഹായം ലഭിക്കാൻ സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് സമിതിയെയും (എസ്.എൽ.ബി.സി) സമീപിക്കും.
എസ്.സി, എസ്.ടി, മത്സ്യതൊഴിലാളി, ട്രാൻസ്‌ജെൻഡർ, വികലാംഗർ തുടങ്ങിയ ദുർബല വിഭാഗങ്ങൾക്ക് കോഴ്‌സ് ഫീസിന് പ്രത്യേക സബ്‌സിഡി നൽകും. ഇതോടെ കോഴ്‌സ് ഫീസ് സൗജന്യമാകും. ബി.പി.എൽ വിഭാഗത്തിലുള്ളവർക്കാണ് സ്‌കോളർഷിപ്പ്. ഇതിനായി മെറിറ്റ് അടിസ്ഥാനത്തിൽ 30 ശതമാനംപേരെ കണ്ടെത്തും. നോളജ് മിഷൻ ഫണ്ടിൽനിന്നാകും തുക നൽകുക. കുറഞ്ഞ കാലത്തേക്ക് ജോലി ലഭിക്കുന്നവർക്ക് മറ്റൊരു ജോലി ലഭിക്കുംവരെ സഹായം നൽകാൻ സോഷ്യൽ സെക്യൂരിറ്റി സ്‌കീമും പരിഗണിക്കും. വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെയാണിത്. ഇതിനുള്ള പ്രാഥമിക ചർച്ചയും കെ-ഡിസ്‌ക് ആരംഭിച്ചു. കെ-ഡിസ്‌കിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് 20 ലക്ഷം പേർക്ക് വിജ്ഞാന തൊഴിൽ നൽകുന്നത്. പദ്ധതിയിൽ രജിസ്‌റ്റർചെയ്യുന്നവർക്ക് ആഗ്രഹിച്ച ജോലി കിട്ടാൻ ചിലപ്പോൾ കൂടുതൽ തൊഴിൽ നിപുണത ആർജിക്കണം. എന്നാൽ മിക്ക പരിശീലനങ്ങൾക്കും വലിയ ഫീസ് ആവശ്യമാണ്. ഇതോടെയാണ് കെ-ഡിസ്‌ക് സ്‌കിൽ ലോൺ, സബ്‌സിഡി, സ്‌കോളർഷിപ്പ് എന്നിവ നടപ്പാക്കുന്നത്.
Breaking News
ഷാരോൺ വധക്കേസിൽ ഗ്രീഷ്മയ്ക്ക് തൂക്കുകയർ
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയർ വിധിച്ച് കോടതി. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കാമുകൻ ഷാരോണിന് കഷായത്തിൽ കളനാശിനി കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. 2022 ഒക്ടോബർ 14 ന് ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു.ഒക്ടോബർ 25 ന് ചികിത്സയിലിരിക്കേ ഷാരോണിന്റെ മരണം സംഭവിച്ചു. കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെയും മൂന്നാം പ്രതി അമ്മാവൻ നിർമലകുമാരനെയും കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. രണ്ടാംപ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.കോടതിയിലെത്തിച്ച സമയം മുതൽ ഗ്രീഷ്മ കരയുകയായിരുന്നു. വിധി കേൾക്കാൻ ഷാരോണിന്റെ അച്ഛനും അമ്മയും സഹോദരനും കോടതിയിലെത്തിയിരുന്നു. വിധി പ്രസ്താവം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇവർ മൂവരെയും ജഡ്ജ് കോടതി മുറിയിലേക്ക് വിളിപ്പിച്ചു. 586 പേജുള്ള കോടതി വിധിയാണ് വായിച്ചത്.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു