Connect with us

Breaking News

200ന് മുകളിൽ പറന്ന് കോഴിയിറച്ചി

Published

on

Share our post

കണ്ണൂർ: തീറ്റ വിലയ്ക്കൊപ്പം കോഴിയിറച്ചി വിലയും കുതിച്ചുകയറുന്നു. 200ന് മുകളിലേക്ക് കയറിയതോടെ വില പലയിടത്തും തോന്നിയത് പോലെ ഈടാക്കുന്നതായും പരാതി ഉയർന്നു. 200 മുതൽ 240 വരെ വില ഈടാക്കുന്നതായാണ് പരാതി. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില.

തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാൻ കാരണമായി എന്ന് കച്ചവടക്കാർ പറയുന്നു. രണ്ട് മാസം മുമ്പ് നൂറ് രൂപയിൽ താഴെയുണ്ടായിരുന്ന ചിക്കൻ സീസൺ കാലമല്ലാതിരുന്നിട്ടുപോലും വില 200 കടന്നത് ഉപഭോക്താക്കളെ നിരാശയിലാക്കുന്നുണ്ട്.

സാധാരണ ചൂടുകാലമായ മാർച്ച്- ഏപ്രിൽ- മേയ് മാസങ്ങളിൽ കോഴിയിറച്ചിക്ക് ഡിമാൻഡ് കുറയുകയും വില കുറയുകയുമാണുള്ളത്. ഇത്തവണ ചൂടിനൊപ്പം ചിക്കൻ വിലയും കുതിക്കുന്ന കാഴ്ചയായി.

കോഴി കൃഷി നഷ്ടമായതിനാൽ ആഭ്യന്തര കോഴിയുൽപ്പാദനത്തിലും വലിയതോതിൽ ഇടിവുണ്ടായി. കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയർന്നതാണ് ഫാമുടമകളെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കൂടിയത്. 90 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് ഇപ്പോൾ103 രൂപ വരെ എത്തിയെന്ന് കർഷകർ പറയുന്നു.

പിടിതരാതെ കോഴിത്തീറ്റ വിലയും

50 കിലോഗ്രാം ഇറച്ചിക്കോഴി തീറ്റയ്‌ക്ക് 2300ഉം മുട്ടക്കോഴിയുടേതിന് 1530 രൂപയുമാണ് നിലവിലെ വില. ഇതുകാരണം കിട്ടുന്ന തുക മുഴുവൻ തീറ്റയ്‌ക്ക് ചെലവിടുകയാണ് കർഷകർ. തീറ്റ ഉത്പാദനത്തിനുള്ള സോയാബീനും ചോളവും വ്യാപകമായി നശിച്ചതാണ് വില വർദ്ധനയ്‌ക്ക് കാരണമായി പറയുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. നേരത്തെ കിലോയ്‌ക്ക് 40 രൂപയുണ്ടായിരുന്ന സോയയ്‌ക്ക് ഇപ്പോൾ 100 രൂപയ്ക്കാണ് കമ്പനികൾ വാങ്ങുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതോടെ തീറ്റ വില ഇനിയും കൂടുമെന്നാണ് കർഷകർ പറയുന്നത്.


Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!