Connect with us

Breaking News

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ്  വീണ്ടും പ്രവർത്തനസജ്ജം

Published

on

Share our post

അഞ്ചരക്കണ്ടി : കോവിഡ് ചികിത്സാ കേന്ദ്രമായി സർക്കാർ ഏറ്റെടുത്ത്‌ തിരിച്ചുനൽകിയ  അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജ്  വീണ്ടും പൂർണതോതിൽ പ്രവർത്തന സജ്ജമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ബി.പി.എൽ കുടുംബങ്ങളിൽപ്പെട്ടവർക്ക്‌ ഈ മാസം 31 വരെ സ്പെഷ്യാലിറ്റി വിഭാഗത്തിൽ  മെഡിസിൻ, ടെസ്റ്റ്, ഇൻ പ്ലാന്റുകൾ ഒഴികെ ബാക്കിയെല്ലാം സൗജന്യമാണ്. കാരുണ്യ പദ്ധതിയിൽ അംഗങ്ങളായവർക്ക് കിടത്തി ചികിത്സയും ശസ്ത്രക്രിയയും സൗജന്യം. ഇ.സി.എച്ച്‌.എസ് അംഗത്വമുള്ളവർക്കും ചികിത്സാ ആനുകൂല്യം ലഭ്യമാണ്. 24 മണിക്കൂർ എമർജൻസി സർവീസ്‌, ദിവസവും സ്പെഷ്യൽ ക്ലിനിക്ക്‌ എന്നിവ പ്രവർത്തിക്കും. 31 നകം രജിസ്റ്റർ ചെയ്യുന്ന ഗർഭിണികൾക്ക് പ്രസവം വരെയുള്ള ഗർഭകാല പരിശോധന സൗജന്യമായിരിക്കുമെന്നും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസർ കെ.വി. സുരേന്ദ്രനാഥ്‌ പറഞ്ഞു. ജനറൽ മാനേജർ കെ.പി. പ്രകാശ്ബാബു, മെഡിക്കൽ സൂപ്രണ്ട്‌ ഡോ. പി.ജി. ആനന്ദ് കുമാർ, ടി. മിഥുൻ, ജോളി സെബാസ്റ്റ്യൻ, ഷെഫീഖ് അഹമ്മദ് എന്നിവരും  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Share our post

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!