Breaking News
ഫയല്‍ ശരിയാക്കാന്‍ കിടപ്പറ പങ്കിടണമെന്നാവശ്യപ്പെട്ട ഗവ. ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കോട്ടയം: ഫയല്‍ തീര്‍പ്പാക്കണമെങ്കില്‍ ലൈംഗികബന്ധത്തിന് സമ്മതിക്കണമെന്ന് ഉദ്യോഗസ്ഥന്. ഇതിനായി വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥയെ ഹോട്ടല്‍ മുറിയിലേയ്ക്ക് വിളിച്ചുവരുത്തിയ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മുനീശ്വരന്‍ കോവിലിന് സമീപം അശ്വതി അപ്പാര്‍ട്ട്മെന്റ് എസ്-മൂന്ന് വിസ്മയയില്‍ ആര്. വിനോയ് ചന്ദ്ര (43)നെയാണ് കിഴക്കന്‍ മേഖല വിജിലന്‍സ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ ജീവനക്കാരിയെ ഫോണില്‍ വിളിച്ച് നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഗവ. എയ്ഡഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്രോവിഡന്റ് ഫണ്ട് സംസ്ഥാന നോഡല്‍ ഓഫീസറും കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടുമാണ് പ്രതി. എന്‍.ജി.ഒ. യൂണിയന്റെ സജീവപ്രവര്‍ത്തകനുമാണ്.
കോട്ടയം സ്വദേശിനിയായ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി വീട് പണിയാന്‍ പ്രോവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കുന്നതിന് അപേക്ഷിച്ചു. സാങ്കേതികപിഴവുകള്‍ വന്നതിനാല്‍ പരിഹാരത്തിന് ജില്ലാ നോഡല്‍ ഓഫീസര്‍ക്കും അപേക്ഷ കൊടുത്തു. സംസ്ഥാന നോഡല്‍ ഓഫീസര്‍ക്കേ പരിഹാരം സാധിക്കൂവെന്ന് ജില്ലാ നോഡല്‍ ഓഫീസര്‍ അറിയിച്ചു. ഇതനുസരിച്ചാണ് വിനോയ് ചന്ദ്രനെ പരാതിക്കാരി ഫോണില്‍ വിളിച്ചത്.
പ്രശ്നം പരിഹരിക്കാമെന്നേറ്റ ഇയാള്‍ വാട്സാപ്പില്‍ തന്നെ തിരികെവിളിക്കാന്‍ ഉദ്യോഗസ്ഥയോട് ആവശ്യപ്പെട്ടു. പിന്നീട് നിരന്തരം വാട്സാപ്പില്‍ വിളിച്ചു. അശ്ലീലചുവയോടെ സംസാരിച്ചു.
കഴിഞ്ഞദിവസം വിളിച്ചിട്ട് വാട്സാപ്പില്‍ നഗ്നയായി വരാന്‍ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ ഇത് നിരസിച്ചു. താന്‍ അടുത്തദിവസം കോട്ടയത്തെത്തുമെന്നും അവിടെ ഹോട്ടല്‍ മുറിയില്‍വെച്ച് പ്രശ്നം പരിഹരിച്ചുനല്‍കാമെന്നും ഇയാള്‍ അറിയിച്ചു.44 അളവിലുള്ള ഷര്‍ട്ട് വാങ്ങിക്കൊണ്ടുവരണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതോടെ ഉദ്യോഗസ്ഥ വിജിലന്‍സ് എസ്.പി.യെ സമീപിക്കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഷര്‍ട്ടുവാങ്ങിയ ഉദ്യോഗസ്ഥയ്ക്ക് അതില്‍ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി നല്കി.
ബുധനാഴ്ച കോട്ടയത്തെത്തിയ പ്രതി റെയില്‍വേ സ്റ്റേഷനുസമീപത്തെ ഹോട്ടലില്‍ മുറിയെടുത്തു. വിജിലന്‍സ് സംഘവും അടുത്ത മുറികളില്‍ ഉണ്ടായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥയെ പ്രതി ഹോട്ടല്‍ മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെയെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ മുറിയില്‍ കയറി ഇയാളെ പിടികൂടുകയായിരുന്നു. വിനോയ് ചന്ദ്രന്റെ പക്കല്‍നിന്ന് ഗര്‍ഭനിരോധന ഉറകളും കണ്ടെത്തി.
Breaking News
കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും
കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Breaking News
താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Breaking News
പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം
പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News10 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
You must be logged in to post a comment Login