Connect with us

Breaking News

വില കുതിച്ചുകയറി; കോഴിയിറച്ചി അടുക്കളക്ക് പുറത്ത്

Published

on

Share our post

തലശ്ശേരി: കോഴിയിറച്ചിയുടെ വില ദിവസങ്ങളായി കുതിച്ചുയരുകയാണ്. വില കയറിയതോടെ തീൻമേശയിൽ നിന്ന് ഇഷ്ടവിഭവം പുറത്തേക്ക്. കടയിലെത്തി വില ചോദിക്കുന്ന പലരും വേഗത്തിൽ സ്ഥലംവിടുകയാണ്. ചിക്കൻ ആളുകൾ വാങ്ങാൻ തയ്യാറാകാതെ വന്നതോടെ മുൻപ് ഉണ്ടായിരുന്ന വ്യാപാരത്തിന്റെ മുപ്പത് ശതമാനം മാത്രമാണ് ഇപ്പോഴുള്ളതെന്ന് വില്പനക്കാർ പറയുന്നു. വില കൂടിയത്, വാങ്ങാനെത്തുന്നവർക്ക് മാത്രമല്ല, വിൽക്കുന്നവർക്ക് കൂടി തിരിച്ചടിയാകുകയാണ്.

ചിക്കന്റെ വിലവർദ്ധന ഹോട്ടൽ മേഖലയെയും വലിയ തോതിൽ ബാധിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് വിലക്കയറ്റം നിയന്ത്രിക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്നാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം. ഇതേ നില തുടർന്നാൽ, വരും ദിവസങ്ങളിൽ ഈ തൊഴിൽ മേഖല ഗുരുതരമായ പ്രതിസന്ധിയിലാകുമെന്നാണ് ഇവർ പറയുന്നത്. 

ഒരു മാസം കൊണ്ട് 40 രൂപ വർദ്ധിച്ചപ്പോൾ കിലോയ്ക്ക് 165 രൂപ പിന്നിട്ടു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഫാമുകളിൽ ഇറച്ചിക്കോഴി ഉൽപാദനം കുറഞ്ഞതും, കോഴിത്തീറ്റയുടെയും, ഇന്ധനത്തിന്റെയും വില ഗണ്യമായി കൂടിയതുമാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി കോഴിയിറച്ചിയുടെ വില കുത്തനേ കൂടാൻ കാരണമായത്.
കോഴിത്തീറ്റക്ക് കഴിഞ്ഞ രണ്ടുമാസത്തിനിടെ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കടുത്ത ചൂട് കാരണം ഫാമുകളിൽ കോഴികൾ ചത്തുപോകുന്നതും ഫാം ഉടമകൾ ഉൽപാദനം കുറച്ചതും, ഇറച്ചിക്കോഴികളുടെ ക്ഷാമത്തിന് വലിയ കാരണമായിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ ചോരക്കറയും മുറിവുകളും

Published

on

Share our post

കണ്ണൂർ: കണ്ണൂർ വലിയ അരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയ അരീക്കമല സ്വദേശി അനീഷ് (38) ആണ് മരിച്ചത്. മൃതദേഹത്തിന്റെ തലയ്ക്കും, മുഖത്തും മുറിവുകളുണ്ട്. അനീഷിന്റെ ബന്ധുവിന്റെ വീട്ടിലെ വരാന്തയിലായിരുന്നു മൃതദേഹം. രാവിലെ മൃതദേഹം കണ്ട ബന്ധുക്കൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.


Share our post
Continue Reading

Breaking News

താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ മകൻ അമ്മയെ വെട്ടി കൊലപ്പെടുത്തി. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. മയക്കുമരുന്നിന് അടിമയായ മകൻ ആഷിക്ക് ആണ് ക്രൂരകൃത്യം നടത്തിയത്. ആഷിക്കിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.


Share our post
Continue Reading

Breaking News

പേരാവൂർ ചെവിടിക്കുന്നിൽ വാഹനാപകടം

Published

on

Share our post

പേരാവൂർ : ചെവിടിക്കുന്ന് പെട്രോൾ പമ്പിന് സമീപം നിയന്ത്രണം വിട്ട ട്രാവലർ അപകടത്തിൽ പെട്ടു. കാബിനുള്ളിൽ നിന്നും പുകയുയരുന്നത് കണ്ട് ഡ്രൈവർ പുറത്തേക്ക് ചാടിയതിനാലാണ് വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ ഷീറ്റിൽ ഇടിച്ചു നിന്നത്. ആർക്കും പരിക്കില്ല. പേരാവൂർ അഗ്നി രക്ഷാ സേനയെത്തി വാഹനത്തിനുള്ളിലെ തീയണച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.


Share our post
Continue Reading

Trending

error: Content is protected !!