Connect with us

Breaking News

വിഭാഗീയത: മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മാറ്റമുണ്ടായേക്കും

Published

on


കണ്ണൂർ : കുറ്റാരോപിതരായ നേതാക്കൾ ജില്ലാ നേതൃത്വത്തിൽ വരുന്നതിനെതിരേ മുസ്‌ലിം ലീഗിൽ പ്രതിഷേധമുയരുന്നു. ഇത് സംസ്ഥാന കമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതോടെ ജില്ലാ കമ്മിറ്റിയിൽ മാറ്റമുണ്ടാവാനാണ് സാധ്യത. കഴിഞ്ഞദിവസം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തിൽ തളിപ്പറമ്പിൽനിന്നുള്ള അമ്പതോളം നേതാക്കളും പ്രവർത്തകരും ഇരച്ചുകയറി ബഹളംവെയ്ക്കുകയും മരവിപ്പിച്ച തളിപ്പറമ്പ് ടൗൺ കമ്മിറ്റി പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു. ലീഗിന്റെ ചരിത്രത്തിൽ തന്നെ ആദ്യ സംഭവമാണിത്. കമ്മിറ്റി പുനഃസ്ഥാപിച്ചുള്ള കത്ത് വാങ്ങിയാണ് പ്രവർത്തകർ പിൻവാങ്ങിയതെന്നറിയുന്നു. 

അതോടൊപ്പം വിജിലൻസ് കേസ് ആരോപിക്കക്കപ്പെടുന്ന ലീഗ് ജില്ലാ സെക്രട്ടറി അബ്ദുൽകരിം ചേലേരി രാജിവെക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ചേലേരിക്കുപുറമേ മണൽക്കടത്തിലും മറ്റും അന്വേഷണം നേരിടുന്ന മറ്റു നേതാക്കളെയും മാറ്റിനിർത്തണമെന്ന് തളിപ്പറമ്പിലെ നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സംസ്ഥാനനേതൃത്വത്തിന്റെ ശ്രദ്ധയിലും പെടുത്തിയിട്ടുണ്ട്. നടപടി ഉടൻ ഉണ്ടാവുമെന്നാണ് ഒരുവിഭാഗം പ്രതീക്ഷിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം കണ്ണൂർ, അഴീക്കോട്, തളിപ്പറമ്പ് മണ്ഡലങ്ങളിൽ ലീഗിൽ അസ്വാരസ്യം ഉയർന്നിരുന്നു. കെ.എം. ഷാജിക്കെതിരേ അഴീക്കോട്ടെ യൂത്ത് ലീഗ് നേതാവ് ഔദ്യോഗിക നേതൃത്വത്തിൽതന്നെ വിമർശനം ഉയർത്തിയിരുന്നു. വിഭാഗീയത രൂക്ഷമായത് തളിപ്പറമ്പിലെ പ്രശ്നം കാരണമാണ്.

കണ്ണൂരിൽ യു.ഡി.എഫിന്റെ പരാജയത്തിനുകാരണം കോൺഗ്രസിലെ ഗ്രൂപ്പിസമാണെന്ന് ലീഗ് കണ്ണൂർ ടൗൺ കമ്മിറ്റി യോഗത്തിലുണ്ടായ അഭിപ്രായത്തിൽ കോൺഗ്രസും പ്രതിഷേധത്തിലാണ്. സതീശൻ പാച്ചേനിയെ തോൽപ്പിക്കാൻ സുധാകരന്റെ വലം കൈയായ നേതാവ് പ്രവർത്തിച്ചുവെന്നായിരുന്നു ലീഗിന്റെ ആരോപണം.

തളിപ്പറമ്പിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം നേതൃത്വം ഒഴിയണമെന്നാവശ്യപ്പെട്ടാണ് ഒരുവിഭാഗം ലീഗ് നേതാക്കളും പ്രവർത്തകരും ലീഗ് ജില്ലാ കമ്മിറ്റി ഓഫീസായ ബാഫഖി തങ്ങൾ സൗധത്തിൽ ഇരച്ചുകയറിയത്. മുദ്രാവാക്യം മുഴക്കിയും കസേരകൾ വലിച്ചെറിഞ്ഞും അവർ പ്രകോപനം സൃഷ്ടിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. അബ്ദുൽഖാദർ മൗലവി, അബ്ദുറഹ്‌മാൻ കല്ലായി എന്നിവരെ വളഞ്ഞുവെക്കുകയും ചെയ്തു. ലീഗ് മുഖപത്രമായ ‘ചന്ദ്രിക’യുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്യാൻ വിളിച്ചുചേർത്ത യോഗമായിരുന്നു അത്.

മണൽവാരൽ ആരോപണത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന അബ്ദുൽ കരിം ചേലേരി, തളിപ്പറമ്പ് മുനിസിപ്പൽ മുൻ ചെയർമാനും ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ മഹമൂദ് അള്ളാംകുളം, ഹാൻവീവ് ഡയറക്ടറായിരുന്ന ഇബ്രാഹിംകുട്ടി തിരുവട്ടൂർ, കൊളച്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്റ് മുസ്തഫ എന്നിവരെ പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ക്രമക്കേട് നടന്നുവെന്ന്‌ പറയപ്പെടുന്ന കമ്പിൽ എൻ.ആർ.ഐ. സൊസൈറ്റി ഡയറക്ടർമാരാണ് ഇവർ. രൂക്ഷമായ വിഭാഗീയതയെ തുടർന്ന് അടുത്തിടെയാണ് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി മരവിപ്പിച്ചത്. പോഷകസംഘടനകളുടെ കമ്മിറ്റിയും മരവിപ്പിച്ചിരുന്നു. മുഹമ്മദ് അള്ളാംകുളത്തിനെതിരേയുള്ള ഒരു വിഭാഗത്തിന്റെ ചേരിതിരിവിനെ തുടർന്നായിരുന്നു പ്രശ്നങ്ങൾ.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur3 hours ago

സി.ടി.അനീഷ് സി.പി.എം പേരാവൂർ ഏരിയാ സെക്രട്ടറി

Kannur7 hours ago

മാ​ലി​ന്യം ചൂ​ണ്ടി​ക്കാ​ട്ടി​യ അം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക​യെ സ​സ്‌​പെ​ൻഡ് ചെ​യ്തു

Kannur7 hours ago

പോക്സോ; വയോധികന് ആറു വർഷം തടവും 50,000 രൂപ പിഴയും

MATTANNOOR7 hours ago

കണ്ണൂർ-ഡൽഹി ഇൻഡിഗോ വിമാന സർവീസ് ഡിസംബർ 12 മുതൽ

THALASSERRY7 hours ago

തലശ്ശേരി നഗരസഭക്ക് പുതിയ കെട്ടിടമൊരുങ്ങി

Kerala8 hours ago

ശബരിമലയിൽ തീർഥാടകരുടെ ഒഴുക്ക്‌ തുടരുന്നു

IRITTY8 hours ago

അഭിഭാഷകന്റെ ഒപ്പും സീലും വ്യാജമായി ഉണ്ടാക്കി സ്ഥലം തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

Kerala8 hours ago

ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ ഓപ്ഷൻ നൽകാം

Kerala8 hours ago

ബി.എസ്‌.സി. നഴ്‌സിങ്, പാരാമെഡിക്കൽ ഓപ്ഷൻ നൽകാം

Kerala8 hours ago

രാജി ഇനി സ്റ്റിയറിങ് പിടിക്കും;കെ.എസ്.ആർ.ടി.സിയുടെ ആദ്യ വനിതാ ​ഡ്രൈവർ

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!