Connect with us

Breaking News

കേരളം ഇടപെട്ടു; 
ചാപ്പ കുത്തൽ നിർത്തി കർണ്ണാടകം

Published

on


കൽപ്പറ്റ : ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കർണ്ണാടകയിലേക്ക് പോയ കർഷകരുടെ ദേഹത്ത് ബാവലി ചെക് പോസ്റ്റിൽ കർണാടക അധികൃതർ ചാപ്പകുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. ക്വാറന്റൈൻ മുദ്ര എന്നപേരിലാണ്‌ ഈ അപരിഷ്‌കൃത ചാപ്പകുത്തൽ. രണ്ട്‌ ഡോസ്‌ വാക്‌സിൻ എടുത്തവരും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എടുത്തവരെയുമെല്ലാമാണ്‌ ഈ രീതിയിൽ അവഹേളിച്ചതെന്ന്‌ കർഷകരും വ്യാപാരികളും പറഞ്ഞു. കേന്ദ്ര മാർഗ നിർദേശങ്ങളടക്കം ലംഘിച്ച നടപടി വിവാദമായതോടെ കർണ്ണാടക പിന്നീട്‌ പിൻമാറുകയായിരുന്നു.

ബാവലി ചെക് പോസ്റ്റിൽ വച്ച് ചാപ്പ കുത്തിയതായി പടിഞ്ഞാറത്തറയിലെയും എടവകയിലെയും രണ്ടു കർഷകർ പരാതിയുമായി രംഗത്തു‌ വന്നതോടെയാണ്‌ സംഭവം പുറത്തറിയുന്നത്‌. കൂടുതൽ പേരുടെ ശരീരത്തിൽ ഈ രീതിയിൽ മുദ്രയടിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാന സർക്കാർ വിഷയത്തിൽ ഇടപെട്ടു. ഇതോടെ കർണ്ണാടകം പിൻവലിയുകയായിരുന്നു. 

‘”ജയിൽപ്പുള്ളികളോട് പെരുമാറുന്ന തരത്തിലാണ് ആരോഗ്യ പ്രവർത്തകർ പെരുമാറിയത്. മാനന്തവാടിയിൽ നിന്നുള്ള ആർടിപിസിആർ ടെസ്റ്റ് റിസൽട്ട് ഉണ്ടായിട്ടും കൈയിൽ സീൽ ചെയ്തതിനുശേഷം ഏഴുദിവസം നിർബന്ധിത സമ്പർക്ക വിലക്ക്‌ നിർദേശിച്ചു’’– കൈയിൽ സീൽ വെക്കപ്പെട്ട മാനന്തവാടി സ്വദേശി നസീർ പറഞ്ഞു. സംഭവത്തിൽ പൊതുപ്രവർത്തകനായ കണിയാരം സ്വദേശി മുനീർ പാറക്കടവത്ത്‌ മനുഷ്യാവകാശ കമീഷന്‌ പരാതിയും നൽകി.

ഇഞ്ചി കൃഷിയുമായി ബന്ധപ്പെട്ട് കർണാടകയിലേക്ക് പോയ കർഷകരുടെ ദേഹത്ത് ചാപ്പ കുത്തിയ സംഭവത്തിൽ ബിജെപി നിലപാട്‌ വ്യക്തമാക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ സംഭവം കർഷകരോടും ജില്ലയിലെ ജനങ്ങളോടുമുള്ള കടുത്ത അവഹേളനമാണ്‌. ക്വാറന്റൈൻ മുദ്ര എന്നപേരിൽ ‌ നടത്തിയ ഈ അപരിഷ്‌കൃത ചാപ്പകുത്തൽ സംഭവം മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെട്ടതിനാലാണ്‌ നിർത്തിക്കാൻ സാധിച്ചത്‌.

കർണ്ണാടകം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ നടപടി കാടത്തമാണ്‌. തൊട്ടതിനെല്ലാം കേരളത്തെ കുറ്റപ്പെടുത്തുന്ന ബിജെപി ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കർണ്ണാടക ബിജെപി സർക്കാരിന്റെ ഈ അപരിഷ്‌കൃത സമീപനത്തിൽ നയം വ്യക്തമാക്കണം. വിഷയത്തിൽ രാഹുൽഗാന്ധിയും മറുപടി പറയണം. വയനാട്‌ പാർലമെന്റംഗമായ രാഹുൽഗാന്ധി വിഷയത്തിൽ സ്വീകരിക്കുന്ന മൗനം കോൺഗ്രസ്‌ നിലപാടാണോയെന്നും കോൺഗ്രസ്‌ വ്യക്തമാക്കണമെന്നും സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. 

സംഭവത്തിൽ സർക്കാർ ഇടപെടൽ അഭ്യർഥിച്ച്‌ ഒ.ആർ. കേളു എം.എൽ.എ. മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതോടെയാണ്‌ ചാപ്പകുത്തലിന്‌ പരിഹാരമായത്‌. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ എം.എൽ.എ. ഇടപെട്ടു. നിരവധിയായ മലയാളികൾ കൃഷിക്കായി കർണ്ണാടകയെ ആശ്രയിക്കുന്നതായും, നിരവധി കർഷകർ ജില്ലയിലെ വിവിധ ചെക് പോസ്റ്റുകളിലൂടെ കർണ്ണാടകയിലേക്ക് യാത്ര ചെയ്യുന്നതായും എം.എൽ.എ. കത്തിൽ പറഞ്ഞു. അവരുടെ ഉപജീവനമാർഗം തടസ്സപ്പെടാതിരിക്കാൻ ഇടപെടൽ ഉണ്ടാകണമെന്നും എം.എൽ.എ. അഭ്യർഥിച്ചു.


Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കരിവെള്ളൂരിൽ വനിതാ പോലീസുകാരിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Published

on

Share our post

പയ്യന്നൂർ: വനിതാ സിവില്‍ പോലീസ് ഓഫീസറെ ഭര്‍ത്താവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്നു. ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവ് രാജേഷ് ഇന്ന് വൈകുന്നേരം 5.45നാണ് വീട്ടിലെത്തി കൊലപാതകം നടത്തിയത്. പരിക്കേറ്റ ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂര്‍ ബേബി മെമ്മോറിയൽ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. കൃത്യം നടത്തിയശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് രാജേഷിനായി തെരച്ചില്‍ തുടരുകയാണ്.


Share our post
Continue Reading

Breaking News

കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച യു.ഡി.എഫ് ഹര്‍ത്താല്‍

Published

on

Share our post

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച (17/11/24) യു.ഡി.എഫ് ഹര്‍ത്താല്‍. ചേവായൂര്‍ സഹകരണബാങ്ക് തിരഞ്ഞെടുപ്പിന് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തേത്തുടര്‍ന്നാണ് ഹര്‍ത്താല്‍. ബാങ്ക് തിരഞ്ഞെടുപ്പിലുണ്ടായ സിപിഎം അതിക്രമത്തിലും പോലീസ് നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

നേരത്തെ, ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഔദ്യോഗിക പാനലിന് വോട്ട് ചെയ്യാന്‍ എത്തുന്നവരെ വിമത വിഭാഗം തടയുകയും ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതുവെന്നായിരുന്നു ആരോപണം. വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എതിര്‍വിഭാഗം ആരോപിച്ചത്. ഐഡി കാര്‍ഡ് കീറി കളഞ്ഞും വോട്ടര്‍മാരെ സിപിഎം പ്രവര്‍ത്തകര്‍ തിരിച്ചയച്ചുവെന്നാണ് ഔദ്യോഗിക പാനലിനെ പിന്തുണയ്ക്കുന്നവര്‍ പറഞ്ഞത്.

കോണ്‍ഗ്രസ് പാനലും സി.പി.എം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ സി.പി.എം. പിന്തുണയോടെ മത്സരിക്കുന്നത്. 35000-നടുത്ത് അംഗങ്ങളുളള ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കോണ്‍ഗ്രസിന്റെ കൈവശമുളള ബാങ്ക് ആണെങ്കിലും ഭരണസമിതിയും പാര്‍ട്ടിയും കുറച്ചുകാലമായി തര്‍ക്കത്തിലാണ്. ഭരണസമിതി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എം.കെ രാഘവനെതിരേ നിലപാടെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിയില്‍ നിന്നും ഇവരെ പുറത്താക്കിയിരുന്നു.


Share our post
Continue Reading

Breaking News

പുനരധിവാസം വൈകുന്നു; വയനാട്ടിൽ ചൊവ്വാഴ്ച യു.ഡി.എഫ് ഹർത്താൽ

Published

on

Share our post

കൽപറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരിതബാധിതർക്കുള്ള പുനരധിവാസം വൈകുന്നു എന്നാരോപിച്ച് നവംബർ 19-ന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ‌ പ്രഖ്യാപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.


Share our post
Continue Reading

Kannur2 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR13 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur15 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala15 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala15 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur16 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala16 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala17 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Kerala18 hours ago

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുന്നത് ഇടത് നടുവിരലില്‍

Kerala18 hours ago

എ.ഐ ക്യാമറയിൽ കുടുങ്ങിയവർക്ക് ചലാൻ അയക്കൽ പുനരാരംഭിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!